Kerala News

മന്ത്രി പി. രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

  • 31st January 2022
  • 0 Comments

ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവന നടത്തിയ നിയമ മന്ത്രി പി. രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. ലോകായുക്ത നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ഭരണ ഘടന വിരുദ്ധമാണെന്ന ഒരു വിധി കോടതികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നിരിക്കെ, പ്രസ്തുത നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന രീതിയിൽ മന്ത്രി പി. രാജീവ്‌ മാധ്യമങ്ങളോട് പൊതു പ്രസ്താവന നടത്തിയത് നിയമ സഭയോടുള്ള കടുത്ത അവഹേളനമാണ്.സമാനരീതിയിലുള്ള വാദഗതികൾ ഉന്നയിച്ചുകൊണ്ട് സി. […]

Kerala News

പിണറായിയുടെ അമിത് ഷായാണ് കോടിയേരി വിമർശനവുമായി മുരളീധരൻ

  • 19th January 2022
  • 0 Comments

സിപിഎം സംസ്ഥാനജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി കെ മുരളീധരൻ എംപി.കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷനേതാക്കളെവിടെ എന്ന കോടിയേരിയുടെന്യൂനപക്ഷവർഗീയപരാമർശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരുമകനായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണെന്ന് മുരളീധരൻ പറഞ്ഞു. പിണറായിയുടെ അമിത് ഷായാണ് കോടിയേരിയെന്നും, റിയാസിനെ അങ്ങനെ കോൺഗ്രസിന്‍റെ ചെലവിൽ മുഖ്യമന്ത്രിയാക്കണ്ടെന്നും മുരളീധരൻ പരിഹസിക്കുന്നു. ‘ഞങ്ങള്‍ റിയാസിനെ ഒരിക്കലും വ്യക്തിപരമായി വിമര്‍ശിക്കുന്നില്ലല്ലോ. ഞങ്ങള്‍ ആരെങ്കിലും റിയാസിനാണ് അധികാരമെന്ന് പറഞ്ഞിട്ടുണ്ടോ? അദ്ദേഹം ആവട്ടെ. നമുക്ക് അതില്‍ സന്തോഷമേ ഉള്ളൂ. അദ്ദേഹം ചെറുപ്പക്കാരനല്ലേ. അദ്ദേഹം ആകുന്നെങ്കില്‍ […]

Kerala News

ബി.ജെ.പിക്ക് ബദൽ കോൺഗ്രസല്ല;ഇരുവര്‍ക്കും ഒരേ നയം;പാർട്ടിയിൽ വിശ്വാസികള്‍ക്കും അംഗത്വം നല്‍കുമെന്നും കോടിയേരി

  • 10th January 2022
  • 0 Comments

ബി.ജെ.പിക്ക് ബദലായി നില്‍ക്കുന്നത് കോണ്‍ഗ്രസ് അല്ലെന്നും, ഇരുവര്‍ക്കും ഒരേ നയമാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ബി.ജെ.പിയുടെ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ സാധിക്കില്ല.കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഹിന്ദുക്കള്‍ ഭരിക്കണമെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങൾ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്തും പ്രവർത്തിക്കണമെന്ന് ആഹ്വാനം നടത്തിയ പാർട്ടിയാണ് സി.പി.ഐ.എമ്മെന്നും കോടിയേരി പറഞ്ഞു.സി.പി.ഐ.എം ഒരു മതത്തിനും എതിരല്ലെന്നും […]

Kerala News

‘ യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചിൽ ‘സര്‍വേക്കല്ല് മാറ്റിയാല്‍ കെ-റെയില്‍ ഇല്ലാതാക്കാനാകില്ലെന്ന് കോടിയേരി

  • 5th January 2022
  • 0 Comments

അതിരടയാള കല്ലുകൾ പിഴുതു മാറ്റിയാൽ കേരളത്തിൽ കെ റെയിൽ പദ്ധതി ഇല്ലാതാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുദ്ധം ചെയ്യാനുള്ള കെൽപ്പ് ഒന്നും കോൺഗ്രസിനില്ല യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചിലാണെന്നും കോടിയേരി പറഞ്ഞു. സര്‍വേക്ക് ആധുനിക സംവിധാനമുണ്ട്. കുറച്ച് കോണ്‍ഗ്രസുകാര്‍ മാത്രമാണ് എതിര്‍ക്കുന്നത്. പദ്ധതി തടയാന്‍ യു.ഡി.എഫിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.കല്ലുകൾ പിഴുതു മാറ്റിയാൽ സർക്കാർ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വികസനത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തും. […]

Kerala News

‘ബിനോയ് വിശ്വം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രം’; കോടിയേരി

  • 3rd January 2022
  • 0 Comments

ബിനോയ് വിശ്വം എം പിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ബിനോയ് വിശ്വം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു.കോണ്‍ഗ്രസ് തകര്‍ന്ന് പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം ഇന്നലെ നടത്തിയ പ്രസ്താവന.പി ടി തോമസ് അനുസ്മരണയോഗത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.കോണ്‍ഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോണ്‍ഗ്രസിന് മാത്രമേ ആ ശൂന്യത നികത്താന്‍ കഴിയുകയുള്ളൂയെന്നും ബിനോയ് വിശ്വം പറഞ്ഞു.

Kerala News

സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പ് ; കോടിയേരി ബാലകൃഷ്ണൻ

  • 1st January 2022
  • 0 Comments

ഹൈ സ്പീഡ് റെയിൽ പ്രഖ്യാപിച്ച യു ഡി എഫ് തന്നെ കെ റെയ്‌ലിനെ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.സിപിഐഎം മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ വിമർശന പരാമർശം. പ്രതിപക്ഷത്തിന്റെ പ്രതിലോമ രാഷ്ട്രീയത്തെ പരാജപ്പെടുത്തൻ സിപിഐഎം പ്രചാരണം നടത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശദമായ പദ്ധതി വരുന്നത്തിന് മുൻപ് പ്രതിപക്ഷം പദ്ധതിയെ തള്ളി പറയുന്നു. പദ്ധതി യാഥാർഥ്യമായാൽ ബഹുജനാടിത്തറ തകരുമെന്ന ഭയമാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമെന്നും . പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവട് മാറ്റുന്നതിൽ […]

Kerala News

കേരളം വര്‍ഗീയ ലഹളയിലേക്ക് വീഴാത്തത് എല്‍ഡിഎഫ് ഭരണമായതിനാൽ;മുസ്‌ലിം ലീഗിനെ ജിന്നയുടെ ലീഗിനോടുപമിച്ച്‌ കോടിയേരി

  • 17th December 2021
  • 0 Comments

മുസ്‌ലിം ലീഗിനെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലീഗിനെ മുഹമ്മദലി ജിന്നയുടെ ലീഗിനോട് ഉപമിച്ച് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ റാലിയും മുസ് ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വഴിതെറ്റലുകളുടെ ചൂണ്ടുപലകയാണെന്ന് കോടിയേരി പറഞ്ഞു.ജിന്നയുടെ ലീഗിന്‍റെ അക്രമശൈലിയാണ് മുസ്‌ലിം ലീഗ് ഇന്ന് കേരളത്തില്‍ പിന്തുടരുന്നത്. 1946 ല്‍ ബംഗാളിനെ വര്‍ഗീയലഹളയിലേക്ക് നയിച്ചത് ലീഗാണ്. ലീഗ് കാളക്കൂട വിഷം ചീറ്റുന്നു. […]

Kerala News

ഒറ്റക്കല്ല പാർട്ടിയുണ്ട് കൂടെ; സന്ദീപിന്റെ ഭാര്യക്ക് ജോലി ഉറപ്പാക്കും; കോടിയേരി ബാലകൃഷ്ണന്‍

  • 5th December 2021
  • 0 Comments

തിരുവല്ലയിൽ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കുടുംബം ഒറ്റക്കല്ലെന്നും കൂടെ പാർട്ടി ഉണ്ടെന്നും കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. സന്ദീപിന്റെ ഭാര്യയ്ക്ക് സുരക്ഷിതമായ ജോലി ഏര്‍പ്പെടുത്താനുള്ള ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏറ്റെടുക്കും. സാമ്പത്തിക സഹായവും നൽകുമെന്നും കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം പഠിക്കാനുള്ള എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും കോടിയേരി പറഞ്ഞു. ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍, ജില്ലാ നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് കോടിയേരി എത്തിയത്. […]

Kerala News

നീണ്ട ഇടവേളയ്ക്ക് ശേഷം കോടിയേരി വീണ്ടും പാര്‍ട്ടി സെക്രട്ടറി

  • 3rd December 2021
  • 0 Comments

നീണ്ട ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റു. ഒരു വര്‍ഷത്തിന് ശേഷമാണ് കോടിയേരിയുടെ മടങ്ങി വരവ്. പാര്‍ട്ടി സംസ്ഥാന സെക്ടട്ടേറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന വേളയില്‍ സംസ്ഥാന സമ്മേളനത്തിന് മുന്‍പ് തന്നെ കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണം എന്ന നിലപാടാണ് മടക്കം വേഗത്തിലാക്കിയത്. എംഎം മണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായിരുന്നു ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഐഎം […]

Kerala News

പാര്‍ട്ടി പ്രവര്‍ത്തകര്‍ അധികാരകേന്ദ്രങ്ങളായി മാറരുത്; സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കണമെന്നും കൊടിയേരി ബാലകൃഷ്ണന്‍

  • 24th November 2021
  • 0 Comments

പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം അധികാര കേന്ദ്രങ്ങളായി മാറരുതെന്നും മന്ത്രിമാരുടേയും പാര്‍ട്ടിയുടേയും ഓഫീസുകളില്‍ വരുന്നവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.എം വഞ്ചിയൂര്‍ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ ജില്ലാ-സംസ്ഥാന-കേന്ദ്ര കമ്മിറ്റികളിലെ ഉയര്‍ന്ന പ്രായ പരിധി 75 വയസ്സായിരിക്കുമെന്നും, ഒഴിവാക്കുന്നവരെ പാര്‍ട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ലെവി വര്‍ഷത്തില്‍ നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്നും മാസത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വരുമാനത്തിനനുസരിച്ച് ലെവി നല്‍കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. അംഗങ്ങളുടെ എണ്ണം […]

error: Protected Content !!