Trending

പാറളം പഞ്ചായത്തിൽ ആറ് മാസത്തിനുള്ളിൽ ബിജെപിക്ക് ഭരണം നഷ്ടമായി; കോൺഗ്രസിന് വിജയം

തൃശ്ശൂർ: പാറളം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇടതുപക്ഷ അംഗങ്ങൾ പിന്തുണച്ചതിനെത്തുടർന്നാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന് 10 വോട്ടുകൾ ലഭിച്ചപ്പോൾ ബി.ജെ.പിക്ക് 6 വോട്ടുകൾ മാത്രമാണ് നേടാനായത്. ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി.

ജനവിധിയുടെ അട്ടിമറിയാണ് നടന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ, ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പുകളിൽ നിരന്തരം മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പി തന്ത്രങ്ങളിലൂടെയാണ് മുൻപ് പഞ്ചായത്ത് പിടിച്ചെടുത്തതെന്നും, ഇന്നത്തേത് ജനവികാരത്തിന്റെ വിജയമാണെന്നും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

സി.പി.ഐ.എമ്മും കോൺഗ്രസും മാറിമാറി ഭരിച്ചിരുന്ന പാറളം പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ബി.ജെ.പി അധികാരത്തിൽ എത്തിയത്. 17 അംഗ ഭരണസമിതിയിൽ കോൺഗ്രസിനും ബി.ജെ.പിക്കും 6 വീതം അംഗങ്ങളാണുണ്ടായിരുന്നത്. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിക്ക് ഭരണം ലഭിച്ചത്. ഭരണം ആറുമാസം പിന്നിടുമ്പോഴേക്കും കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരികയും, സി.പി.ഐ.എം പിന്തുണയോടെ അത് പാസാക്കുകയുമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!