മോദിയുടെ ഗുരു നിന്ദ; സംഘപരിവാറിന്റെ കാവി വർണ ആശയങ്ങൾ ഒളിച്ചു കടത്താൻ ശ്രമിക്കുന്നു
പ്രധാന മന്ത്രി വിശദീകരിച്ച ഗുരുദർശനം ഒരേസമയം കൗതുകകരവും അപകടകരവുമാണെന്ന് സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച മോദിയുടെ ഗുരു നിന്ദ എന്ന ലേഖനത്തിലാണ് കോടിയേരി വിമർശനമുന്നയിച്ചത് . ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്നത് നല്ലതാണ്, എന്നാല്‍ ആ അവസരം ഗുരുവിന്റെ ദര്‍ശനത്തേയും നിലപാടുകളേയും തിരസ്‌കരിക്കാനും സംഘപരിവാരിന്റെ കാവിവര്‍ണ ആശയങ്ങള്‍ ഒളിച്ചുകടത്താനുള്ള അവസരമാക്കുന്നത് അനുചിതമാണ്. ഗുരുചിന്തയോട് തെല്ലെങ്കിലും കൂറുണ്ടെങ്കില്‍ ജഹാംഗിര്‍പുരിയില്‍ മുസ്ലീം വേട്ട നടത്തുന്ന ബുള്‍ഡോസര്‍രാജിനെ തള്ളിപ്പറയുകയായിരുന്നു മോദി ചെയ്യേണ്ടിയിരുന്നത്. ഈ വര്‍ഷം അവസാനം നിയമസഭാ […]









