Trending

കെ എം എസ് സിഎല്ലിന്റെ ക്വാളിറ്റി കൺട്രോൾ വിഭാഗം എടുത്തുമാറ്റി; മരുന്ന് പരിശോധന ഇനി ഡ്രഗ്സ് കൺട്രോൾ വകുപ്പിന്

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി. ആരോ​ഗ്യ മന്ത്രി കെ. മുരളീധരനാണ് നിർദേശം നൽകിയത്. കെഎംഎസ്‍സിഎൽ വഴി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മരുന്നുകൾ ഉൾപ്പെടെ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി.

മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് നൽകി. പരിശോധനക്കായി ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ കുറവുള്ള ജീവനക്കാരെ താത്കാലികമായി നിയമിക്കും.കെഎംഎസ്‍സിഎൽ വാങ്ങിയ കോടിക്കണക്കിന് രൂപയുടെ ചില മരുന്നുകൾക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. കെഎംഎസ്‍സിഎൽ വാങ്ങുന്ന മരുന്നിന്റെ നിലവാരം അവരുടെ ക്വാളിറ്റി കൺട്രോൾ വിഭാഗമാണ് പരിശോധിച്ചിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!