ഐ.എസ്.എല്‍ പോരാട്ടം നാളെ തുടങ്ങും; മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ടിസില്‍ രാത്രി 7.30 ന് തത്സമയം

  • 19th November 2020
  • 0 Comments

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിന് വെള്ളിയാഴ്ച രാത്രി തുടക്കം കുറിക്കും. കളിക്കളത്തിലെ പോരാട്ടത്തിന് ആവേശം പകരാന്‍ ഇത്തവണ ഗാലറി നിറയുന്ന കാണികളില്ലെങ്കിലും ടി.വിക്കു മുന്നില്‍ ആരാധകര്‍ പ്രിയ ടീമിനായി ആര്‍ത്തുവിളിക്കും. കോവിഡ് കാരണം ഹോം- എവേ അടിസ്ഥാനത്തില്‍ വേദികളില്‍നിന്ന് വേദികളിലേക്ക് പറക്കാന്‍ കഴിയാത്തതോടെ, മത്സരങ്ങളെല്ലാം ഗോവയിലാണ് നടത്തപ്പെടുന്നത്. നഗരത്തില്‍ 25 കി.മീ. ദൂരപരിധിയില്‍ മൂന്ന് സ്‌റ്റേഡിയങ്ങളിലാണ് ടൂര്‍ണമെന്റ്. ഉദ്ഘാടന മത്സരത്തില്‍ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെ മോഹന്‍ ബഗാനുമായി കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ ഫുട്ബാളിലെ ചിരവൈരികളായ […]

Sports

കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരും

  • 10th June 2020
  • 0 Comments

കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരും. കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയില്‍ തന്നെ തുടരുമെന്നും ക്ലബ്ബ് സ്ഥിരീകരിച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എപ്പോഴും ആരാധകരോട് വളരെയധികം ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ കേരളമാകമാനമുള്ള ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാനും, അതിനോടൊപ്പം കേരളത്തിന്റെ മനസിലെ ഫുട്ബാള്‍ എന്ന വികാരത്തെ കൂടുതല്‍ തീവ്രമായി വ്യാപിപ്പിക്കുന്നതിനും ക്ലബ് ആഗ്രഹിക്കുന്നു. അതിനായി […]

Sports

കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായേക്കും

മലബാറിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിക്കൊണ്ട് ഐ.എസ്.എല്ലില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കോഴിക്കോട്ട് നടന്നേക്കും. സ്റ്റേഡിയത്തില്‍ ആവശ്യമായ സൗകര്യങ്ങളും മാറ്റങ്ങളും നടത്താന്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കോര്‍പറേഷന്‍ കേരള ബ്ലാസ്റ്റേഴ്സിനെ ചുമതലപ്പെടുത്തി. ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ ഈ മാസം പത്തിന് മേയര്‍ യോഗം വിളിച്ചു. നിലവില്‍ ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ടാണ് ഇ.എം.എസ് സ്റ്റേഡിയം.

Sports

ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിവിട്ടേക്കും

ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് ഹോംഗ്രൗണ്ടായ കൊച്ചി വിട്ടേയ്ക്കുമെന്ന് സൂചന. ബ്ലാസ്റ്റേഴ്സ് സിഇഒ വിരേന്‍ ഡിസില്‍വയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നുമില്ലെന്നും എന്നാല്‍ കേരളം വിട്ടുപോകില്ലെന്ന് ഡിസില്‍വ പറയുന്നു. ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക്് ചേക്കേറിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടേയാണ് ഡിസിവ ഇക്കാര്യം പറയുന്നത്. കൊച്ചിയില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നതിന് കൂടുതല്‍ പണംമുടക്കേണ്ട അവസ്ഥയാണ്. എന്നാല്‍ കോഴിക്കോട് കൂടുതല്‍ അനുകൂലമാണ് കാര്യങ്ങള്‍. ഇതുസംബന്ധിച്ച് ചര്‍ച്ചയും നടന്നിട്ടുണ്ട്. കൊച്ചിയില്‍ കളികാമാന്‍ എത്തുന്നവരില്‍ ഭുരിഭാഗവും കോഴിക്കോട്, മല്പ്പുറം, […]

Sports

ആവേശത്തില്‍ മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സ് വേദി കോഴിക്കോടേക്ക്

കൊച്ചി; ഐഎസ്എലില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത സീസണില്‍ മത്സരങ്ങള്‍ക്ക് കോഴിക്കോടും വേദിയായേക്കും. കൊച്ചിയില്‍ കളി കാണാന്‍ മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കണ്ണൂരില്‍നിന്നും ഫുട്ബോള്‍ പ്രേമികള്‍ എത്തുന്നു. അതിനാല്‍ ആരാധകരുടെ താല്‍പ്പര്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികള്‍ സിഇഒ വിരേന്‍ ഡിസില്‍വ സര്‍ക്കാരിനെ അറിയിച്ചു. ഇതുസംബന്ധിച്ച് കായികമന്ത്രി ഇ പി ജയരാജനുമായി സിഇഒ ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ച് വിശദമായ രൂപരേഖയും അവതരിപ്പിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തില്‍ നവീകരിക്കാനുള്ള […]

Sports

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് രണ്ടാം അങ്കം; ആവേശത്തില്‍ മഞ്ഞപ്പട

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു. മുംബൈ സിറ്റി എഫ്‌സിയാണ് ഇന്ന് നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. തിങ്ങിനിറഞ്ഞ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മുന്നില്‍ രാത്രി 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. കൊല്‍ക്കത്തയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. മുംബൈ സിറ്റിയാകട്ടെ ജയത്തോടെ തന്നെ ആറാം പതിപ്പിന് തുടക്കമിടാമെന്ന വിശ്വാസത്തിലും. നായകന്‍ ബര്‍ത്തലോമ്യോ ഓഗ്ബച്ചെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വജ്രായുധം. കഴിഞ്ഞ മത്സരത്തില്‍ ഒഗ്ബച്ചെയുടെ ഇരട്ട ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. മധ്യനിരയില്‍ മുസ്തഫയും […]

Sports

കന്നിക്കിരീടം തേടിയിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി

മുംബൈ: ഐഎസ്എല്‍ പുതിയ സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടി. ടീമിലെ പ്രതിരോധത്തിലെ പ്രധാനതാരവും കഴിഞ്ഞ സീസണുകളിലെ ക്യാപ്റ്റനുമായ സന്ദേശ് ജിങ്കന് പരുക്ക്. ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീമിനൊപ്പമുള്ള ജിങ്കന് പരിശീലന മത്സരത്തിനിടെയാണ് പരുക്കേറ്റത്. താരത്തിന്റെ കാല്‍മുട്ടിനേറ്റ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണുകളിലെല്ലാം ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്ന ജിങ്കന്‍ ഇന്ത്യന്‍ ടീമിലും പ്രതിരോധത്തിന്റെ ഉരുക്ക് കോട്ടയാണ്. പരിക്ക് […]

Sports

സൗകര്യമൊരുക്കിയില്ല; യുഎയിലെ പ്രീ സീസണ്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ്

  • 12th September 2019
  • 0 Comments

കൊച്ചി: ഐഎസ്എല്‍ പുതിയ സീസണിന് മുന്നോടിയായി യുഎഇയില്‍ നടക്കുന്ന പ്രീ സീസണ്‍ മത്സരങ്ങള്‍ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് നാട്ടിലേക്ക് മടങ്ങുന്നു. പ്രമോട്ടര്‍മാര്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ടീമിന്റെ നിലവാരം ഇടിച്ച് താഴ്ത്തുന്ന തരത്തിലുള്ള പെരുമാറ്റമാണ് അവരില്‍ നിന്ന് ഉണ്ടായതെന്നും ഉള്ള കാരണത്താലാണ് ബ്ലാസ്‌റ്റേഴ്‌സ് മടങ്ങുന്നത്. മിര്‍ച്ചി സ്‌പോര്‍ട്‌സ് ആയിരുന്നു യുഎഇയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രമോട്ടര്‍മാര്‍. ഒരേയൊരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയില്‍ കളിച്ചത്. ഡിബ്ബ അല്‍ഫുജൈറ ഫുട്‌ബോള്‍ ക്ലബ്ബിനെതിരെ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. […]

Sports

തുടക്കം കൊച്ചിയില്‍: മഞ്ഞക്കടലാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ പുതിയ സീസണ്‍ ഒക്ടോബര്‍ 20 ന് കൊച്ചിയില്‍. കൊച്ചിയില്‍ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ പോരാട്ടത്തോടെയാണ് പുതിയ സീസണിന് തുടക്കമാവുക. വൈകിട്ട് 7.30നാണ് എല്ലാ മത്സരങ്ങളെല്ലാം തുടങ്ങുക. നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്‌സിയുടെ ആദ്യ മത്സരം 21-ാം തിയതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ്. കൊച്ചിയില്‍ 24-ാം തിയതി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയെ നേരിടും.

error: Protected Content !!