തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറാന്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണിലെ അഞ്ചാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്ക്ആണ് മത്സരം. ബ്ലാസ്റ്റേഴ്സ് താരങ്ങളെല്ലാം മത്സരത്തിന് പൂർണ സജ്ജരാണെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞു.നാല് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒന്നാം സ്ഥാനത്ത് നിന്ന് ഒൻപതിലേക്ക് വീണിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെതിരെ ഉജ്വല ജയത്തോടെ സീസണിന് തുടക്കമിട്ട ബ്ലാസ്റ്റേഴ്സിന് പിന്നീട് കളിച്ച മൂന്ന് മത്സരങ്ങളിലും തോല്‍വി വഴങ്ങേണ്ടി […]









