ഐ.എസ്.എല്‍ പോരാട്ടം നാളെ തുടങ്ങും; മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ടിസില്‍ രാത്രി 7.30 ന് തത്സമയം

0
173
ISL 2020-21: Full Schedule, Fixtures, Time Table, Match Timings, Starting  Date, Venues, Teams

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിന് വെള്ളിയാഴ്ച രാത്രി തുടക്കം കുറിക്കും. കളിക്കളത്തിലെ പോരാട്ടത്തിന് ആവേശം പകരാന്‍ ഇത്തവണ ഗാലറി നിറയുന്ന കാണികളില്ലെങ്കിലും ടി.വിക്കു മുന്നില്‍ ആരാധകര്‍ പ്രിയ ടീമിനായി ആര്‍ത്തുവിളിക്കും. കോവിഡ് കാരണം ഹോം- എവേ അടിസ്ഥാനത്തില്‍ വേദികളില്‍നിന്ന് വേദികളിലേക്ക് പറക്കാന്‍ കഴിയാത്തതോടെ, മത്സരങ്ങളെല്ലാം ഗോവയിലാണ് നടത്തപ്പെടുന്നത്. നഗരത്തില്‍ 25 കി.മീ. ദൂരപരിധിയില്‍ മൂന്ന് സ്‌റ്റേഡിയങ്ങളിലാണ് ടൂര്‍ണമെന്റ്.

ISL Becomes First League From South Asia to be Inducted in World Leagues  Forum

ഉദ്ഘാടന മത്സരത്തില്‍ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെ മോഹന്‍ ബഗാനുമായി കൊമ്പുകോര്‍ക്കും.

ഇന്ത്യന്‍ ഫുട്ബാളിലെ ചിരവൈരികളായ കൊല്‍ക്കത്ത ജയന്റ്‌സ് ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ബഗാന്റെയും വരവാണ് ഇത്തവണ ശ്രദ്ധേയമാവുന്നത്. മോഹന്‍ ബഗാന്‍ ചാമ്പ്യന്‍ ടീമായി എ.ടി.കെയുമായി ലയിച്ചപ്പോള്‍, ഈസ്റ്റ് ബംഗാള്‍ ഐ.എസ്.എല്ലിലെ 11ാം ടീമായാണ് വരുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഇന്ത്യയില്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഏഷ്യാനെറ്റ് മൂവീസ്/പ്ലസ് ചാനലില്‍ മലയാള കമന്ററിയോടു കൂടി മത്സരം കാണിക്കും. ഹോട്ട് സ്റ്റാറിലും ജിയോ ടിവിയിലും ഓണ്‍ലൈനായും കളി കാണാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here