കോഴിക്കോട്: ലഹരി സംഘത്തിലെ പ്രധാനി പിടിയില്‍. പൂച്ച അര്‍ഷാദ് എന്ന് വിളിപ്പേരുള്ള പി വി അര്‍ഷാദ് ആണ് കസബ പൊലീസിന്റെ പിടിയിലായത്. മൂന്നിലധികം ലഹരിക്കേസുകളില്‍ പ്രതിയാണ് അര്‍ഷാദ്. കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ മാവൂര്‍ സ്വദേശി സലാമിന് എംഡിഎംഎ എത്തിച്ചുനല്‍കിയത് അര്‍ഷാദ് ആണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി വ്യാപക പരിശോധനയാണ് കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ നടത്തുന്നത്.
ലഹരി സംഘത്തിലെ പ്രധാനി പൂച്ച അര്‍ഷാദ് കോഴിക്കോട്ട് പിടിയില്‍

