Kerala News

തെരുവ് നായ്ക്കളുടെ ആക്രമണം; ആലപ്പുഴയിൽ ഒറ്റ ദിവസം പരിക്കേറ്റത് 38 പേർക്ക്

  • 19th September 2019
  • 0 Comments

ആലപ്പുഴ നഗരത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒറ്റ ദിവസം 38 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചമുതലായിരുന്നു നായകളുടെ ആക്രമണമുണ്ടായത്. നഗരത്തിലെ ആലപ്പുഴ കെഎസ്ആർടിസി പരിസരം, ബോട്ട് ജെട്ടി, കല്ലുപാലം, തത്തംപള്ളി, ജില്ലാക്കോടതിപ്പാലം, മുല്ലയ്ക്കൽ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. തുടർന്ന് വിദഗ്ധ ചികിത്സ ആവശ്യമുള്ള 14 പേരെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. നഗരത്തിൽ സ്കൂൾ, ഓഫിസ് പ്രവർത്തിസമയം അവസാനിച്ച് പാതയോരങ്ങളിൽ തിരക്ക് ആരംഭിച്ചതോടെ നായയുടെ […]

National News Trending

പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഗുരുതരാവസ്ഥയിൽ

  • 7th September 2019
  • 0 Comments

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ ഗുരുതരാവസ്ഥയിൽ. ശ്വസനപ്രശ്നത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ശ്വാസതടസ്സം അനുഭവപ്പെടുകയും രക്തസമ്മര്‍ദം കുറയുകയും ചെയ്തതിനെത്തുടര്‍ന്നാണ് ചികില്‍സ തേടിയത്. ആശുപത്രിയിലെത്തിക്കുമ്പോൾ ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി, മുതിർന്ന സി.പി.എം. നേതാവ് സൂര്യകാന്ത് മിശ്ര തുടങ്ങിയവർ ആശുപത്രിയിലെത്തി ഭട്ടാചാര്യയെ കണ്ടു. തീവ്രപരിചരണവിഭാഗത്തിലാണ് ചികില്‍സയിലുള്ളത്. അദ്ദേഹം എത്രയും പെട്ടെന്ന് ആരോഗ്യത്തോടെ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നതായും മമത മാധ്യമങ്ങളോട് പറഞ്ഞു. […]

National News

തെരുവ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം

  • 3rd September 2019
  • 0 Comments

പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം. ഗുജറാത്തില്‍ നിന്നുള്ള ബിജെപി എം പിയായ ലീലാധര്‍ വഗേലയ്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. വാരിയെല്ലുകള്‍ക്കും തലയ്ക്കും പരിക്കേറ്റ എംപിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ വഗേലയെ ഗാന്ധിനഗര്‍ സെക്ടര്‍ 21ലെ സ്വന്തം വീടിന് മുന്നില്‍ വച്ചായിരുന്നു പശു ആക്രമിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളും ലോക്‌സഭ എംപിയുമായ ലീലാധര്‍ വഗേല ഗുജറാത്തിലെ മുന്‍ മന്ത്രി കൂടിയായിരുന്നു.

Local

മൃതദേഹം തിരിച്ചറിഞ്ഞില്ല

കോഴിക്കോട്: ഗവ. ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ 2019 ജൂലൈ 29 ന് മരണപ്പെട്ടതും കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചതുമായ അയ്യപ്പന്‍ (വയസ്സ് 38/19 ഐ.പി നം. 5645) എന്നയാളുടെ വിവരം ലഭിക്കുന്നവര്‍ 0495 2384799, 9745907890 നമ്പറില്‍ ബന്ധപ്പെടണമെന്ന് വെളളയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. (ഫോട്ടോ ഉണ്ട്)

News

ആനപ്പാറ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തമാസം

കുന്ദമംഗലം: കുന്ദമംഗലത്തെ ആനപ്പാറ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തമാസം നടക്കും. എംഎല്‍എയുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റും ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ആര്‍ദ്രം പദ്ധതിയിലൂടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ നാല് ഡോക്ടര്‍മാരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ ഒരു ഡോക്ടര്‍ പഞ്ചായത്ത് നിയമിച്ചതാണ്. പണ്ട് നിരവധി രോഗികള്‍ക്ക് ഹോസ്പിറ്റലില്‍ കിടത്തി ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ കിടത്തി ചികിത്സ ആരംഭിക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

Health & Fitness

മഴക്കാല രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍:ആശുപത്രികളില്‍ പനി ക്ലിനിക്കുകളും പ്രത്യേക വാര്‍ഡുകളും

മഴക്കാലം ശക്തി പ്രാപിക്കുന്നതോടൊപ്പം പകര്‍ച്ചവ്യാധികള്‍ കൂടുതല്‍    റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രി അറിയിച്ചു. ജില്ലാതാലൂക്ക് ആശുപത്രികളിലും ജനറല്‍ ആശുപത്രിയിലും പനിക്ലിനിക്കുകളും പ്രത്യേക നിരീക്ഷണ വാര്‍ഡും സജ്ജമാണ്. എല്ലാ പ്രധാന ആശുപത്രികളിലും ‘കഫ് കോര്‍ണര്‍’ സംവിധാനം  ഒരുക്കിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഐസോലേഷന്‍ വാര്‍ഡ് സജ്ജമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികള്‍, തീരദേശ പ്രദേശങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക നിരീക്ഷണവും ശ്രദ്ധയും ഉറപ്പ് […]

Health & Fitness Local

താമരശേരി താലൂക്ക് ആശുപത്രി എക്‌സ്-റേ യൂണിറ്റ് ഉദ്ഘാടനം നടന്നു

താമരശേരി : താമരശേരി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ആധുനിക രീതിയിലുള്ള കമ്പ്യൂട്ടറൈസ് എക്‌സ്-റേ യൂണിറ്റ് രാവിലെ 9ന് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ 2018-2019 ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 24.75 ലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എംഎല്‍എയുടെ നേതൃത്വത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് മലയോര ജനതയുടെ ആശ്രയ കേന്ദ്രമായ ആശുപത്രിയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ തസ്തികകള്‍ അനുവദിക്കുകയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 13.70 […]

error: Protected Content !!