പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം. ഗുജറാത്തില്‍ നിന്നുള്ള ബിജെപി എം പിയായ ലീലാധര്‍ വഗേലയ്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. വാരിയെല്ലുകള്‍ക്കും തലയ്ക്കും പരിക്കേറ്റ എംപിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ വഗേലയെ ഗാന്ധിനഗര്‍ സെക്ടര്‍ 21ലെ സ്വന്തം വീടിന് മുന്നില്‍ വച്ചായിരുന്നു പശു ആക്രമിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളും ലോക്സഭ എംപിയുമായ ലീലാധര്‍ വഗേല ഗുജറാത്തിലെ മുന്‍ മന്ത്രി കൂടിയായിരുന്നു.