kerala

പിന്നിൽ വലിയ സംഘം; എല്ലാം കോടതിയിൽ തെളിയിക്കും, MDMA മോഷണ കേസിൽ SI അനസ് തൗഫീഖ് കസ്റ്റഡിയിൽ

എറണാകുളം: സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എം ഡി എം എ മോഷ്ടിച്ച കേസിൽ എസ്‌ഐ അനസ് തൗഫീഖിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 5 ദിവസത്തേക്കാണ് കസ്റ്റഡി. തന്നെ ബലിയാടാക്കിയതെന്നും, ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം പങ്കുണ്ടെന്നും അനസ് ആരോപിച്ചു.

തൊണ്ടി മുതലായി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 87 ഗ്രാം എം ഡി എം എ അനസ് മോഷ്ടിച്ചുവെന്നാണ് കേസ്. മോഷണം പിടിക്കപ്പെട്ടത്തോടെ 200 ഗ്രാം എം ഡി എം എ തിരികെ സ്റ്റോർ റൂമിൽവെച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കേസിൽ അനസിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. 8 ദിവസത്തേക്ക് കസ്റ്റഡിയിൽ ചോദിച്ചെങ്കിൽ അഞ്ചുദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.

തൊണ്ടി മുതലിന്റെ ഉത്തരവാദിത്വം SHO യ്ക്ക് എന്ന് അനസ് കോടതിയിൽ പറഞ്ഞു. തന്നെ ബോധപൂർവം കുടുക്കാൻ ശ്രമം നടക്കുന്നതായും പ്രതികരിച്ചു. സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച എം ഡി എം എ അനസ് ലഹരി മാഫിയുടെ സഹായത്തോടെ വിറ്റുവെന്നും പൊലീസിന്. തിരികെ സ്റ്റോർ റൂമിൽ എത്തിച്ച എംഡിഎംഎ വാങ്ങിയ സ്ഥലവും പൊലീസ് അന്വേഷിച്ചു വരികയാണ്. തൂഫാൻ റെയ്ഡിന്റെ അടക്കം വിവരങ്ങൾ അനസ് ലഹരി മാഫിയക്ക് കൈമാറിയതായും ആരോപണമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!