National News

അമിത് ഷായെ തുടർ ചികിത്സയ്ക്കായി എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തുടർ ചികിത്സയ്ക്കായി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധന ഫലം കഴിഞ്ഞയാഴ്ച നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു. ശേഷം തുടർ ചികിത്സയ്ക്കായി ഇന്നലെ രാത്രി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. . ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

Kerala

കാസർഗോഡിന് കരുതലായി… ടാറ്റ കോവിഡ് ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്

  • 22nd July 2020
  • 0 Comments

കാസർഗോഡിന് ഇനി ആശ്വസിക്കാം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിക്കുന്ന കോവിഡ് ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ജൂലൈ അവസാന വാരത്തോടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് ആശുപത്രി കൈമാറാനാണ് ലക്ഷ്യമിടുന്നത്.ഒരോ പ്രതിസന്ധിഘട്ടങ്ങളിലും ജില്ലാ ഭരണകൂടവും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും നല്‍കിയ സഹായസഹകരണങ്ങള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ സഹായകമായിയെന്നും ടാറ്റാ ഗ്രൂപ്പ് പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പി എല്‍ പറഞ്ഞു. കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും […]

Kerala

ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവർത്തനമാരംഭിച്ചു

  • 11th July 2020
  • 0 Comments

കോഴിക്കോട് : പൊതുജനാരോഗ്യരംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണെന്നും കോവിഡിനെ വേരോടെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍. കോഴിക്കോട് ചാത്തമംഗലം എന്‍ഐടി എംബിഎ ഹോസ്റ്റലില്‍ ആരംഭിച്ച രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിപ എന്ന മഹാമാരിയെ ചെറുത്ത് തോല്‍പിച്ച നമുക്ക് കോവിഡിനെയും അതിജീവിക്കാന്‍ സാധിക്കും. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി ഓരോരുത്തരും പാലിക്കണം. അപകടകരമായ അവസ്ഥയിലേക്ക് സാഹചര്യങ്ങള്‍ എത്തിക്കരുത്, ജാഗ്രത പാലിക്കുന്നതിന് പകരം നിയന്ത്രണമില്ലാത്ത ഹീനമായ […]

Kerala News

കുന്ദമംഗലത്ത് തണ്ണിമത്തൻ ലോഡുമായി എത്തിയ ലോറി ഡ്രൈവറെ ചെസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി

കുന്ദമംഗലം : തമിഴ്നാട്ടിൽ നിന്നും മുക്കം റോഡിലെ ഫ്രൂട്ട്സ് കടയിലേക്ക് തണ്ണിമത്തൻ ലോഡുമായി എത്തിയ ലോറി ഡ്രൈവറെ ശ്വാസകോശ അസുഖം കാരണം ചെസ്ററ് ഹോസ്പിറ്റലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു . കഴിഞ്ഞ ശനിയാഴ്ച്ച ഇദ്ദേഹത്തെ ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ രോഗം നേരത്തെ ഇദ്ദേഹത്തിനുണ്ടായിരുന്നു. എങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കിയതിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ നിലവിലെ […]

Local

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് 273 തസ്തികകള്‍

പകുതി തസ്തികകളില്‍ ഉടന്‍ നിയമനം തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 300 കിടക്കകളോടു കൂടിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങളോട് കൂടിയ ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിനാണ് തസ്തിക സൃഷ്ടിച്ചത്. ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രതിവര്‍ഷം 14.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ […]

Kerala Local

ജീവിതശൈലി രോഗങ്ങളെ കുറിച്ച് കൂടുതൽ ബോധവാൻമാരാവണം – മന്ത്രി കെ കെ ശൈലജ

ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്കായെങ്കിലും ജീവിത ശൈലി രോഗങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന പ്രവണത ഏറിവരികയാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. നവകേരള മിഷൻ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച ചാലിയം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവിത ശൈലി രോഗങ്ങൾക്ക് വേണ്ടത്ര പരിഗണന ആരംഭത്തിൽ തന്നെ നൽകിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാതെ നോക്കാം. മിക്കവരും രോഗം മൂർച്ചിച്ച് അവസാനഘട്ടത്തിലാണ് ചികിത്സ തേടുന്നത്. രക്തസമ്മർദ്ദവും, പ്രമേഹവും, കൊളസ്‌ട്രോളും ഇടക്കിടെ പരിശോധിച്ച് […]

Local

കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി; കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു.  കനിവ് 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം റോഡപകടത്തില്‍ പെട്ടവര്‍ക്ക് അനുഗ്രഹമാണെന്ന് ഉദ്ഘാടനചടങ്ങില്‍ മന്ത്രി പറഞ്ഞു.  വര്‍ഷത്തില്‍ അയ്യായിരത്തിനടുത്ത്  റോഡപകട മരണങ്ങളാണ് കേരളത്തിലുണ്ടാവുന്നത്.   അപകടസ്ഥലത്ത് നിന്ന് തക്ക സമയത്ത് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്തതും ശാസ്ത്രീയമായ രീതിയിലൂടെ അല്ലാതെ  രോഗിയെ വണ്ടിയിലേക്ക് കയറ്റി ആശുപത്രിയിലെത്തിക്കുന്നതുമാണ് പലപ്പോഴും മരണത്തിലേക്കെത്തുന്നത്. അപകടം ഉണ്ടായ സ്ഥലത്ത് നിന്നും രോഗിയെ വിദഗ്ധമായി ആശുപത്രികളില്‍ എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സ് സര്‍വ്വീസിനാകും. […]

Local

വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും -മന്ത്രി കെ.കെ .ശൈലജ

വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ .കെ .ശൈലജ പറഞ്ഞു. വടകര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനവും ആശുപത്രി പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 13.70 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് നില കെട്ടിടത്തിന്റെ നിര്‍മ്മാണം എട്ട് മാസത്തിനുള്ളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പൂര്‍ത്തീകരിക്കും. പ്രസവ ശുശ്രൂഷാകേന്ദ്രത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്ന പദ്ധതിയായ് ലക്ഷ്യ നിര്‍ദേശിക്കുന്ന പ്രകാരമുള്ള നിലവാരത്തിലുള്ള ഗൈനക് വാര്‍ഡുകള്‍ വടകര ജില്ലാ ആശുപത്രിയില്‍ […]

Kerala Local

കോഴിക്കോട് ബീച്ചാശുപത്രി പുരസ്‌കാര നിറവിൽ

കോഴിക്കോട് : 2018-19 വർഷത്തിലെ സർക്കാർ  ആശുപത്രികൾക്കുള്ള  കായകല്പ പുരസ്കാരത്തിൽ  സംസ്ഥാനതലത്തിൽ ഗവ :ജനറൽ  ആശുപത്രി  വിഭാഗത്തിൽ  കോഴിക്കോട്  ബീച്ച്  ആശുപത്രിയ്ക്ക്  രണ്ടാം  സ്ഥാനം  ലഭിച്ചു. ആശുപത്രിയി ലും  പരിസരത്തുമുള്ള ശുചിത്വം, അണുബാധ  നിയന്ത്രണം  രോഗികൾക്കുള്ള  സൗകര്യം  ഉറപ്പ്  വരുത്തൽ, ഡോക്ടർ മാരുടെയും  മറ്റ്  ജീവനക്കാരുടെയും  പെരുമാറ്റം  എന്നിവയാണ്  കായകല്പ അവാർഡ്  ലഭിക്കുന്നതിനുള്ള  അംഗീകാരം. ഈ  മാനദണ്ഡങ്ങൾ കൈവരിക്കുന്നതിനായി ചിട്ടയായ  പ്രവർത്തങ്ങളാണ്  ആശുപത്രിയിൽ  നടന്നുവന്നത്. ദേശീയ  ആരോഗ്യ  ദൗത്യം  അനുവദിച്ച  ഫണ്ട്  വിനിയോഗിച്ചാണ്  ആശുപത്രിയിൽ  ഈ  പ്രവർത്തനങ്ങൾ  […]

News

പ്രൈം ഡേ കെയര്‍ ഹോസ്പിറ്റലില്‍ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു

കുന്ദമംഗലം; കുന്ദമംഗലത്തെ പ്രൈം ഡേ കെയര്‍ ഹോസ്പിറ്റലില്‍ ഒക്ടോബര്‍ 10 ന് വ്യാഴാഴ്ച പ്രശസ്ത ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു. രാവിലെ 10 മണി മുതല്‍ 1 മണി വരെയും വൈകീട്ട് 4 മുതല്‍ 7 വരെയും ഡയബറ്റോളജിസ്റ്റും ഫിസിഷ്യനുമായ ഡോക്ടര്‍ ഫവാസ് റഹീമും വൈകീട്ട് നാല് മണി മുതല്‍ ആറുമണി വരെ സീനിയര്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് പി.വി രാഗേഷും ഒ.പി യില്‍ ഉണ്ടാവും. മര്‍ക്കസിനടുത്ത് എച്ച് പി പെട്രോള്‍ പമ്പിനെതിര്‍വശമാണ് ഹോസ്പിറ്റല്‍. ഡിസംബര്‍ […]

error: Protected Content !!