National News

ആരോഗ്യനില മോശം; നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി

കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് സിദ്ദുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. വെള്ളിയാഴ്ച മുതല്‍ സിദ്ദു ആഹാരം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൂപ്പത്തിനാല് വര്‍ഷം മുന്‍പ് റോഡിലുണ്ടായ അടിപിടിക്കേസില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ സിദ്ദുവിനെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചത് സുപ്രീം കോടതിയാണ്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. […]

Kerala News

കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി;കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

  • 23rd February 2022
  • 0 Comments

തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് വയസ്സുകാരിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. കഴിഞ്ഞ 48 മണിക്കൂറില്‍ കുട്ടിക്ക് അപസ്മാരം ഉണ്ടായിട്ടില്ല. കുഞ്ഞ് നിരീക്ഷണത്തിലായിരിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്ന് വൈകുന്നേരം മുതല്‍ ദ്രാവകരൂരപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെ കുഞ്ഞിന് നല്‍കിത്തുടങ്ങാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.കുഞ്ഞിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലേക്കെത്തിയത് ആശ്വാസമാകുന്നുണ്ട്. അതേസമയം കുട്ടിയെ താൻ മർദിച്ചിട്ടില്ലെന്നാണ് സംഭവത്തിൽ ഒളിവിലുള്ള ആന്റണി ടിജിൻ പറയുന്നത്. കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും […]

Kerala News

അനന്യ കുമാരി അലക്സിന്‍റെ മരണം ആശുപത്രിക്കെതിരെ അന്വേഷണം

  • 24th January 2022
  • 0 Comments

ട്രാൻസ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്‍റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി.ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്.കഴിഞ്ഞ ജൂലൈയിലാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്. എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥ മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടതിനാലാണ് അനന്യ ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ […]

Entertainment News

കോവിഡ്; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആശുപത്രിയില്‍

  • 2nd April 2021
  • 0 Comments

കോവിഡ് ബാധിതനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആശുപത്രിയില്‍. വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായിആശുപത്രിയിലേക്ക് മാറിയെന്ന് സച്ചിന്‍ പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് ജയത്തിന്റെ 10ാം വാര്‍ഷികത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും, തന്റെ സഹതാരങ്ങളായിരുന്നവര്‍ക്കും ആശംസ നേര്‍ന്ന ട്വീറ്റിലാണ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സച്ചിന്‍ പറയുന്നത്. നിങ്ങളുടെ എല്ലാ ആശംസയ്ക്കും പ്രാര്‍ഥനയ്ക്കും നന്ദി. മുന്‍കരുതലിന്റേയും വിദഗ്ധരുടെ നിര്‍ദേശത്തേയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറി. ഏതാനും ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് തിരിച്ചെത്താനാവും. എല്ലാവരും സുരക്ഷിതമായി കരുതലോടെയിരിക്കുക, സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

Health & Fitness

ജീവനക്കാർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കി സ്റ്റാർകെയർ ഹോസ്പിറ്റൽ മാതൃകയായി

  • 10th March 2021
  • 0 Comments

ജീവനക്കാർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കി സ്റ്റാർകെയർ ഹോസ്പിറ്റൽ മാതൃകയായി കോഴിക്കോട്: ഡോക്ടർമാർ, സ്ഥിര ജീവനക്കാർ, ട്രെയിനികൾ, കരാർ ജീവനക്കാർ ഉൾപ്പടെ സ്റ്റാർകെയർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിനേഷൻ ലഭ്യമാക്കി സ്റ്റാർകെയർ മാനേജ്മെന്റ് മാതൃകയായി. ഇവർക്കുള്ള രജിസ്ട്രേഷനും തൽസമയം നടത്തപ്പെട്ടു. ഗവ. അംഗീകൃത കോവിഷീൽഡ് വാക്സിന്റെ 0.5 മി.ലി വീതമുള്ള രണ്ടു ഡോസുകളിൽ ആദ്യത്തേത് ഫെബ്രുവരി ആദ്യവാരം വിതരണം ചെയ്യപ്പെട്ടിരുന്നു. രണ്ടാംഘട്ട വാക്സിന്റെ വിതരണം സ്റ്റാർകെയറിൽ മാർച്ച് 10 മുതൽ ആരംഭിച്ചിരിക്കുകയാണ്. ഈ ഡോസും […]

Kerala

കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി, ആശുപത്രിയില്‍

  • 14th December 2020
  • 0 Comments

ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ്‌ ബിജെപി സ്ഥാനാർഥി വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിയത്. ചൂരമുണ്ട കണ്ണോത്ത് റോഡിൽ കല്ലറയ്ക്കൽ പടിയിൽ വച്ച് ബൈക്കിൽ വരവേ വെളുപ്പിന് അഞ്ചരയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകന് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി അറ്റന്ററായ പി.എന്‍. സദാനന്ദന്റെ (57) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അക്കൗണ്ടില്‍ എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എത്രയും വേഗം മതിയായ രേഖകള്‍ സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം നേടിക്കൊടുക്കാനായത്. സദാനന്ദന്റെ വിലയേറിയ സേവനങ്ങള്‍ നാട്ടുകാര്‍ എപ്പോഴും ഓര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടുമ്പോഴാണ് ചൂര്‍ണിക്കര പഞ്ചായത്ത് […]

ചിത്രീകരണത്തിനിടെ പരുക്കേറ്റ നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു

  • 12th October 2020
  • 0 Comments

ചിത്രീകരണത്തിനിടെ പരുക്കേറ്റ നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു. 6 ദിവസമായി എറണാകുളം റെനെ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു താരം. കള സിനിമയിലെ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോക്ക് പരുക്കേറ്റത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് 2 ദിവസം ഐസിയുവിലായിരുന്നു. പ്രേക്ഷകരുടെ പിന്തുണക്കും സ്നേഹത്തിനും ടൊവിനോ തോമസ് നന്ദി പറഞ്ഞു.

Kerala

സുകൃതം – കോവിഡ് കാലത്ത് നിർധന രോഗികൾക്ക് ശാന്തിയുടെ കൈത്താങ്ങ്

നിർധനകുടുംബങ്ങൾക്കായി കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ശാന്തി ഹോസ്പിറ്റൽ സുകൃതം* ആരോഗ്യ പാക്കേജിന് തുടക്കം കുറിച്ചു. മെഡിക്കൽ കോളേജ് പോലുള്ള സർക്കാർ സ്ഥാപനങ്ങളെ ചികിത്സക്കായി ആശ്രയിക്കുന്ന നിർധനരായ രോഗികൾക്കു കുറഞ്ഞ നിരക്കിൽ തിരഞ്ഞെടുക്കപ്പെട്ട സർജ്ജറികൾ ചെയ്യുവാനുള്ള സൗകര്യം ആണ് സുകൃതം പദ്ധതിയി ലൂടെ സാധ്യമാകുന്നത്. ഒക്ടോബർ 10 മുതൽ ഡിസംബർ 31, 2020 വരെയാണ് സുകൃതം പദ്ധതിയിലൂടെ ആനുകൂല്യങ്ങൾ ലഭിക്കുക. ജനറൽ സർജറി, ഗൈനക്കോളജി, ഇ.എൻ.ടി, ഓർത്തോ, യൂറോളജി എന്നീ വിഭാഗങ്ങളിൽ നിന്ന് […]

Kerala

കോവിഡ് ടെസ്റ്റ് ഇനി കുന്ദമംഗലത്തും

കുന്ദമംഗലം: കേരളത്തിലെ പ്രമുഖ റഫറൽ ലാബുകളിലൊന്നായ R-cell Diagnostic and Medical Laboratory കുന്ദമംഗലത്ത് പ്രൈം ഡെ കെയർ ഹോസ്പിറ്റലിനോടനുബന്ധിച്ച് കോവിഡ് ടെസ്റ്റ് സാമ്പിൾ കളക്ഷൻ സെൻറർ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. കുന്ദമംഗലത്ത് ആദ്യമായാണ് ഇത്തരത്തിൽ കോവിഡ് പരിശോധനയ്ക്കുള്ള സൗകാര്യം ഒരുങ്ങുന്നത്. കോവിഡ് ടെസ്റ്റുകളായ Antigen Test, RT- PCR എന്നിവക്ക് വേണ്ടിയുള്ള സ്രവ ശേഖരണ സൗകര്യമാണ് (sample collection) ഒരുക്കിയിരിക്കുന്നത്. ടെസ്റ്റ് ആവശ്യമുള്ളവർക്ക് അവരുടെ സൗകര്യം പരിഗണിച്ച് അവരുടെ വീടുകളിൽ വന്ന് സ്രവ സാമ്പിളുകൾ എടുക്കുന്നതാണ്. ICMR അംഗീകാരമുള്ള […]

error: Protected Content !!