Kerala News

കത്രിക ഉപയോഗിച്ച് സ്വയം പൊക്കിൾക്കൊടി മുറിച്ചു, കുഞ്ഞ് മരിച്ചെന്ന് കരുതി, യുവതിക്കെതിരെ പൊലീസ് കേസ്

  • 6th April 2023
  • 0 Comments

ആറന്മുള ∙ പ്രസവിച്ചയുടൻ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതർ. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ ഓക്സിജന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്നലെ വൈകുന്നേരം മുതൽ സ്വാഭാവികമായി ശ്വസിച്ചു തുടങ്ങി. നവജാത ശിശുക്കളുടെ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയതായും ആശുപത്രി അധികൃതർ പറഞ്ഞു.ഇതിനെ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളായാണ് ആരോഗ്യ വിദഗ്ധർ കാണുന്നത്. എന്നാൽ പൂർണ ആരോഗ്യത്തിൽ എത്തിയിട്ടില്ല. അപകടനില തരണം ചെയ്തതായും നിലവിൽ […]

Kerala Local News

കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം: അതിജീവിതയെ ഭീഷണിപ്പെടുത്തിയ ആറു പ്രതികളും ഒളിവിൽ

  • 27th March 2023
  • 0 Comments

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അറ്റൻഡറുടെ ലൈംഗിക അതിക്രമത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ഒളിവിലെന്നു പോലീസ്. പ്രതികളുടെ വീടുകളിലും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും ഇവരെയാരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നും വിവരമുണ്ട്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു. താത്കാലിക ജീവനക്കാരി ഉൾപ്പെടെ ആറുപേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. ഇവരിൽ ഒരാൾ രേഖകളിൽ സർക്കാർ ക്വാർട്ടേഴ്‌സിലാണ് താമസമെങ്കിലും ഈ ക്വാർട്ടേഴ്‌സ് വാടകയ്ക്കു മറിച്ചു നൽകിയിരിക്കയാണെന്ന് പോലീസ് കണ്ടെത്തി. ഇതുകൂടാതെ […]

Kerala News

ചികിത്സയിൽ കഴിയുന്ന കോടിയേരിയെ സന്ദർശിച്ച് ലീഗ് നേതാക്കള്‍

  • 3rd September 2022
  • 0 Comments

മുതി‍‍ർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ ആശുപത്രിയിൽ സന്ദർശിച്ച് മുസ്‌ലിം ലീഗ് നേതാക്കൾ. മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയകാര്യ ഉപദേശക സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് കോടിയേരിയെ സന്ദ‍ർശിച്ചത്. അപ്പോളോ ആശുപത്രിയിൽ എത്തിയായിരുന്നു സന്ദർശനം.ആശുപത്രിയിലെത്തിയ മുസ്‌ലിം ലീഗ് നേതാക്കൾ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു.സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായാണ് ചെന്നൈയിലേക്ക് കൊണ്ടു പോയത്. തിങ്കളാഴ്ചയാണ് വിദഗ്ദ ഡോക്ര്‍മാരുടെ […]

National News

മധ്യപ്രദേശിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം;പത്ത് പേർ വെന്തുമരിച്ചു നിരവധി പേർക്ക് പരുക്ക്

  • 1st August 2022
  • 0 Comments

മധ്യപ്രദേശിലെ ജബൽപുരിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീ പിടുത്തത്തിൽ പത്ത് പേർ വെന്തു മരിച്ചു.ജബൽപുരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മൾട്ടി സ്പേഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അപകടമുണ്ടായത്.അപകടത്തിൽ രണ്ടു പേരുടെ നില ഗുരുതരമെന്ന് ആണ് റിപ്പോർട്ടുകൾ.തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ആശുപത്രിയിലെ താഴത്തെ നിലയിലെ വൈദ്യുതി ബന്ധത്തിലുണ്ടായ ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. #WATCH | Madhya Pradesh: Fire breaks out at Jabalpur Hospital. Further details awaited pic.twitter.com/RdjjqARKIY — […]

National News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അണ്ഡവില്‍പന; നാല് ആശുപത്രികള്‍ അടച്ചുപൂട്ടും

  • 14th July 2022
  • 0 Comments

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അണ്ഡവില്‍പന നടത്തിയ സംഭവത്തില്‍ തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വിവിധ ആശുപത്രികളിലെത്തി പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിച്ച് എട്ടു തവണ അണ്ഡം വില്‍പന നടത്തിയ സംഭവത്തിലാണ് നടപടി. സംഭവത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയ ഈറോഡ്, പെരുന്തുറെ, തിരുച്ചിറപ്പള്ളി, സേലം എന്നിവിടങ്ങളിലെ ആശുപത്രികളാണ് അടച്ചുപൂട്ടുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാനാണ് നിര്‍ദേശം. ഇവിടങ്ങളില്‍ രോഗികള്‍ ചികിത്സയിലുള്ളത് പരിഗണിച്ചാണ് രണ്ടാഴ്ചത്തെ സമയം അനുവദിച്ചത്. ‘ഒരു കുട്ടിയുള്ള 21-35 പ്രായത്തിലുള്ള പ്രായപൂര്‍ത്തിയായ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ അണ്ഡം […]

Kerala News

ആശുപത്രികളിലെ റഫറല്‍ സംവിധാനം ശക്തിപ്പെടുത്തും; കൃത്യമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് വീണാ ജോര്‍ജ്

  • 11th July 2022
  • 0 Comments

ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ റഫറല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് മന്ത്രി നിര്‍ദേശം നല്‍കിയത്. ആശുപത്രിയിലെ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണം. റഫര്‍ ചെയ്യുമ്പോള്‍ കൃത്യമായ കാരണം ഉണ്ടായിരിക്കണം. എന്തിന് റഫര്‍ ചെയ്യുന്നു എന്ന് വ്യക്തമാക്കണം. ചികിത്സാ സൗകര്യങ്ങളും രോഗിയുടെ അവസ്ഥയും പരിഗണിച്ച് മാത്രമേ റഫര്‍ അനുവദിക്കുകയുള്ളൂ. ഓരോ ആശുപത്രിയിലും […]

National News

ആശുപത്രിയില്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചുകീറി കൊന്നു

  • 29th June 2022
  • 0 Comments

ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ തെരുവുനായ കടിച്ചുകൊന്നു. ഉറങ്ങിക്കിടന്ന അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും അരികില്‍ നിന്നാണ് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണു സംഭവം. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ താമസിക്കുന്ന ഷബ്നത്തിന് ജൂണ്‍ 25 ന് പാനിപ്പത്തിലെ ഹാര്‍ട്ട് ആന്‍ഡ് മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ വച്ചാണ് കുഞ്ഞ് ജനിച്ചത്. ജനറല്‍ വാര്‍ഡില്‍ അമ്മയ്ക്കൊപ്പം കട്ടിലില്‍ കിടന്ന നവജാത ശിശുവിനെ മുത്തശ്ശിയും ബന്ധുവും ഉറങ്ങിക്കിടക്കെയാണ് നായ കടിച്ചുകീറി കൊന്നത്. മരിച്ച കുഞ്ഞിനെ […]

National News

അഞ്ച് മാസം പ്രായമായ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയില്‍, ആശുപത്രി അടപ്പിച്ചു

  • 25th June 2022
  • 0 Comments

നഗരത്തിലെ അഴുക്കുചാലില്‍ ഏഴ് ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബെലഗവിയിലാണ് സംഭവം. ബെലഗാവിയിലെ മുദലഗി പട്ടണത്തിിലെ ഓടയില്‍ നിന്നാണ് അഞ്ച് മാസം പ്രായമായ ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. ലിംഗനിര്‍ണയത്തിന് ശേഷം ഗര്‍ഭച്ഛിദ്രം നടത്തിയതാകാം എന്ന് ജില്ലാ ആരോഗ്യവകുപ്പ് ഓഫീസര്‍ സംശയിക്കുന്നു. നാട്ടുകാരാണ് കുപ്പിയില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തുകയും ഭ്രൂണങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭ്രൂണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് സര്‍ജിക്കല്‍ മാസ്‌ക്കും ഗ്ലൗസും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ […]

Kerala News

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടത് പ്രകോപനത്തിന് കാരണമായി, മൂന്നംഗ സംഘം ആശുപത്രി അടിച്ചു തകര്‍ത്തു

  • 22nd June 2022
  • 0 Comments

മൂന്നംഗ ആക്രമി സംഘം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും ആക്രമിക്കുകയും ആശുപത്രി അടിച്ചുതകര്‍ക്കുകയും ചെയ്തു. ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മാസ്‌ക് വെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും കെ ജി എം ഒ എ പ്രതികരിച്ചു. നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സ്റ്റാഫ് നഴ്‌സ് ശ്യാമിലി, സുരക്ഷാ ജീവനക്കാരന്‍ ശങ്കരന്‍കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്യാമിലിയെ ചവിട്ടി താഴെയിട്ട അക്രമികള്‍ അത്യാഹിത വിഭാഗത്തിലെ ഫാര്‍മസിയുടെ ഗ്ലാസ് ചില്ലുകളും മരുന്നുകളും അടിച്ചു തകര്‍ത്തു. ആക്രമണം […]

National News

ശ്വാസകോശത്തിൽ അണുബാധ,സോണിയാ ഗാന്ധി നിരീക്ഷണത്തിൽ,ആരോഗ്യനില സൂക്ഷ്‌മമായി നിരീക്ഷിക്കുന്നു

  • 17th June 2022
  • 0 Comments

ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മൂക്കില്‍ നിന്ന് രക്തം വന്നതായും സോണിയ നിരീക്ഷണത്തിലാണെന്നും എ.ഐ.സി.സി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിത്സ നടത്തി. പലതരം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സോണിയക്ക് കൊവിഡാനന്തര ചികിത്സ തുടരുന്നുണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു. കഴിഞ്ഞ 12-ാം തീയതിയാണ് കോവിഡിനെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സോണിയയെ ന്യൂഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട […]

error: Protected Content !!