Kerala News

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

  • 13th June 2023
  • 0 Comments

പാലക്കാട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെന്നു പരാതി. സ്വകാര്യ ആശുപത്രിക്കെതിരെയാണ് എടത്തറ സ്വദേശി ഷബാനയുടെ പരാതി. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോള്‍ പഞ്ഞിക്കെട്ട് പുറത്തുവന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അതേസമയം, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഈ മാസം ഒൻപതിനാണ് ഷബാനയെ പ്രസവ ചികിത്സ‌യ്ക്കായി പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടർന്ന് 12 തീയതി ഷബാനയും കുഞ്ഞും ആശുപത്രി വിട്ടു. […]

Kerala Local News

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഹര്‍ഷിനയ്ക്ക് പിന്തുണയുമായി യുഡിഎഫ്

  • 12th June 2023
  • 0 Comments

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയുടെ സമരത്തിന് പിന്തുണ നല്‍കി യുഡിഎഫ് രംഗത്ത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉടന്‍ പരാതി നല്‍കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. ഹര്‍ഷിനയ്ക്ക് നീതി ലഭിക്കും വരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. പ്രതിഷേധ പരിപാടികള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും. രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയത് അവഹേളിക്കുന്നതിന് തുല്യമാണെന്നും എം എം ഹസന്‍ പറഞ്ഞു. മതിയായ […]

Kerala News

‘യാതൊരു കുഴപ്പവുമില്ല, എല്ലാവരും സപ്പോര്‍ട്ട് ചെയ്‌തു, പ്രാര്‍ഥിച്ചു’; ബിനു അടിമാലി ആശുപത്രി വിട്ടു

  • 10th June 2023
  • 0 Comments

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന് ബിനു ആശുപത്രി വിട്ടു. തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് ബിനു അടിമാലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാവരും സപ്പോര്‍ട്ട് ചെയ്‍തു, പ്രാര്‍ഥിച്ചു. കുഴപ്പമൊന്നുമില്ല, ഇപ്പോള്‍ താൻ നടന്നല്ലേ കാറില്‍ കയറിയതെന്നും ബിനു പ്രതികരിച്ചു. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് ബിനുവിനും പരുക്കേറ്റത്. തിങ്കളാഴ്‍ച പുലർച്ചെ നാലരയോടെ കയ്‍പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ […]

Kerala Local

താമരശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്∙ താമരശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. അമരാട് മല അരീക്കരക്കണ്ടി സംസാരശേഷിയില്ലാത്ത റിജേഷിനാണ് പരുക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് റിജേഷ്. രാവിലെ 8 മണിയ്ക്ക് റബർ തോട്ടത്തിൽ വച്ചാണ് റിജേഷിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. റബർ ടാപ്പിങ് ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. രണ്ടു തവണ കുത്തേറ്റു. റിജേഷിനൊപ്പം ഉണ്ടായിരുന്ന പിതാവ് ശബ്ദം വച്ചതോടെ കാട്ടുപോത്ത് ഓടിപ്പോയി. തലയ്ക്കും നെറ്റിക്കും വയറിനുമാണ് പരുക്ക്. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസ […]

Kerala

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം; യുവാവ് പിടിയില്‍

കൊച്ചി∙ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടാക്കിയത്. വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ ഇയാളെ പൊലീസും ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു. രാത്രി പതിനൊന്നരയോടെയാണ് സംഭവം. തമിഴ്നാട്ടുകാരായ രണ്ടു പേർക്കൊപ്പമെത്തിയ ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാരോട് തട്ടിക്കയറുകയും പ്രശ്നമുണ്ടാക്കുകയുമായിരുന്നു.

Kerala

പ്രത്യേക പരിശീലനം നൽകി സുരക്ഷാ ഉദ്യോഗസ്ഥരെ ആശുപ്രതികളിൽ നിയമിക്കാൻ ഐഎംഎ

തിരുവനന്തപുരം∙ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ ആശുപത്രികളിൽ നിയമിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). സ്വകാര്യ ആശുപത്രികളിൽ മാനേജ്മെന്റും, സർക്കാർ ആശുപത്രികളിൽ ആശുപത്രി വികസന സമിതികളുമാണ് ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. സൈന്യത്തിൽ നിന്നും പൊലീസിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ശാസ്ത്രീയ പരിശീലനം നൽകി നിയമിക്കാനാണ് ഐഎംഎ പദ്ധതി തയാറാകുന്നത്. സർക്കാർ തലത്തിൽ അനുമതി ലഭിച്ചാലേ പദ്ധതിയുമായി മുന്നോട്ടുപോകൂ. ഇപ്പോഴുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകില്ല. […]

Kerala

ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ കൈയിൽ വിലങ്ങിട്ടു വരാൻ നിർദേശിച്ച് വനിതാ ഡോക്ടർ

തിരുവനന്തപുരം∙ വൈദ്യ പരിശോധനയ്ക്കായി വിലങ്ങില്ലാതെ ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ കൈയിൽ വിലങ്ങിട്ടു വരാൻ രേഖാമൂലം നിർദ്ദേശിച്ച് വനിതാ ഡോക്ടർ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിർദ്ദേശം നൽകിയത്. പ്രതിഷേധ സൂചകമായാണ് ഡോക്ടർ ഇത്തരത്തിൽ രേഖപ്പെടുത്തിയതെന്ന് ജനറൽ ആശുപത്രി ജീവനക്കാർ അനൗദ്യോഗികമായി പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധം രൂക്ഷമാണ്. കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുതെന്ന് ഗ്രൂപ്പുകളിൽ ആവശ്യം ഉയർന്നിരുന്നു. ശക്തമായ പ്രതിഷേധം […]

Kerala

കോട്ടയം മെഡിക്കൽ കോളജിൽ നേഴ്സിന് നേരെ രോഗിയുടെ കൈയ്യേറ്റം

കോട്ടയം മെഡിക്കൽ കോളജിൽ നേഴ്സിന് നേരെ രോഗിയുടെ കൈയ്യേറ്റം. താത്ക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മർദ്ദനമേറ്റത്. കൈക്ക് ഒടിവ് സംഭവിച്ച നേഹ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദ്ദനം. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.

Kerala

ആശുപത്രിയിൽ മദ്യപിച്ചെത്തി അതിക്രമം; റിയാലിറ്റി ഷോ താരം പിടിയിൽ

  • 26th April 2023
  • 0 Comments

കൊല്ലം: ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയിൽ. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു, രോഗികളിരിക്കുന്ന കസേരയിൽ കയറി കിടന്നു. ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രോഗികളെയും ജീവനക്കാരെയും ഇയാൾ അസഭ്യം പറഞ്ഞു. ജീവനക്കാർ ഇയാളെ പുറത്താക്കാൻ ശ്രമിച്ചതോടെയാണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ അഞ്ചൽ പൊലീസിനെ വിവരം […]

Kerala News

പേവിഷബാധ ചികിത്സയിൽ 14 കാരന്റെ ശരീരം തളർന്ന സംഭവം; ചികിത്സയിൽ വീഴ്ചയുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും : മന്ത്രി പി പ്രസാദ്

  • 8th April 2023
  • 0 Comments

ആലപ്പുഴ ചേർത്തല താലൂക്ക് ആശുപത്രിയിലെ പേവിഷബാധ ചികിത്സയിൽ 14 കാരന്റെ ശരീരം തളർന്ന സംഭവത്തിൽ പ്രതികരണവുമായി ചേർത്തല എംഎൽഎയും മന്ത്രിയുമായ പി പ്രസാദ്. ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും. ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ കുറിച്ചും നേഴ്‌സുമാരെ കുറിച്ചും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കുട്ടിയുടെ ശരീരം തളർന്ന പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും വിശദീകരണം തേടി. ചേർത്തല താലൂക്ക് ആശുപത്രിയിൽ […]

error: Protected Content !!