Kerala News

തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട; പി.സി ജോര്‍ജിന്റെ ഹരജി ഹൈകോടതി തള്ളി

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള പി.സി ജോര്‍ജിന്റെ ഹരജി ഹൈകോടതി തള്ളി. കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണം എന്നായിരുന്നു പി.സി ജോര്‍ജിന്റെ ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.പൊതുജനാരോഗ്യം മുന്‍നിര്‍ത്തി മുന്‍കരുതലുകളോടെ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് കമ്മീഷന്‍ […]

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പി സി ജോര്‍ജിന്റെ ഹര്‍ജി; ഉത്തരവ് പറയാനായി ഹൈക്കോടതി മാറ്റിവെച്ചു

  • 2nd November 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പി സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് പി സി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നാണ് പി സി […]

Kerala News

വോട്ടിൽ കൃത്രിമം ഗുജറാത്തിൽ ബി ജെ പി മന്ത്രിയുടെ വിജയം കോടതി അസാധുവാക്കി

ഗുജറാത്ത് : 2017 ൽ ധോൽക്ക നിയമസഭാ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ കൃത്രിമവും, ക്രമക്കേടും നടത്തിയതിനു ഗുജറാത്തിലെ വിദ്യാഭ്യാസ,നിയമ,പാർലമെന്ററി ചുമതല വഹിക്കുന്ന മന്ത്രി ഭൂപേന്ദ്രസിം​ഗ് ചുദാസമേയുടെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. 327 വോട്ടിനായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. എതിർ സ്ഥാനാർഥി കോൺഗ്രസിന്റെ അശ്വിൻ റാത്തോഡായിരുന്നു പരാതിയുമായി കോടതിയെ സമീപിച്ചത്.നിരവധി തവണ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും പല അഴിമതികളും മന്ത്രി നടത്തിയിരുന്നുവെന്നും ഇത് തിരെഞ്ഞെടുപ്പ് സമയത്താണ് കൂടുതലായി പ്രകടമായി നടന്നെതെന്നും പരാതിയിൽ പറയുന്നു. ആകെ പോൾ ചെയ്ത […]

News

വെള്ളന്നൂരില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിനും അമ്മക്കും ഹൈക്കോടതി ജാമ്യം റദ്ധാക്കി

വെള്ളന്നൂരില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും അമ്മക്കും ഹൈക്കോടതി ജാമ്യം റദ്ധാക്കി. ദുരൂഹ സാഹചര്യത്തില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് ഭര്‍ത്താവ് കൊല്ലാറമ്പത്ത് വീട്ടില്‍ രഗിലേഷിനെയും അമ്മയെയും കുന്ദമംഗലം കോടതി റിമാന്റ് ചെയ്തത്. 304 ബി, 498 എ, 306 എന്നീ മൂന്നു വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരുന്നത്. എന്നാല്‍ പിന്നീട് കീഴ്‌കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തിസുള്ള കേസുകളില്‍ ജാമ്യം നല്‍കാറില്ല. […]

News

കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി

  • 26th February 2020
  • 0 Comments

സംസ്ഥാനത്തെ കലാലയങ്ങളില്‍ രാഷ്ട്രീയ നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. വിദ്യാര്‍ത്ഥി സമരങ്ങള്‍ കോടതി നിരോധിച്ചു. മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന തരത്തില്‍ കലാലയ രാഷ്ട്രീയം വേണ്ടെന്നും സമരത്തിനും പഠിപ്പുമുടക്കലിനും വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന തലത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍ക്കും കോജേജുകള്‍ക്കും ഉത്തരവ് ബാധകമാണ്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ കലാലയ രാഷ്ട്രീയം പാടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഭവന്‍സ് കോളേജ് ഉള്‍പ്പെടെ നല്‍കിയ 25 ഹര്‍ജികളിലാണ് വിധി

News

2015ലെ വോട്ടര്‍ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കരുത്; ഹൈക്കോടതി

  • 13th February 2020
  • 0 Comments

2015ലെ വോട്ടര്‍ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിന് 2020 ഫെബ്രുവരി 7 വരെ ചേര്‍ത്ത പേരുകള്‍ കൂട്ടിചേര്‍ത്ത് പുതിയ പട്ടിക ഉണ്ടാക്കാം. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയും ഉപയോഗിക്കാം.2015ലെ വോട്ടര്‍ പട്ടിക അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ആദ്യം 2019ലെ പട്ടിക തന്നെ ഉപയോഗിക്കണമെന്നാണ് എല്‍ഡിഎഫും യുഡിഎഫും നിലപാടെടുത്തിരുന്നത്. എന്നാല്‍ 2019ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കുന്നതിന് സമയം വേണ്ടി വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് […]

Kerala

വാളയാര്‍ കേസ്; സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

വാളയാറില്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേ സമയം കേസില്‍ സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീലിന് പോകാമല്ലോയെന്നും കോടതി ചോദിച്ചു. ഇതിന് നിയമസാധുതയുണ്ടെന്നും കോടതി പറഞ്ഞു. അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Kerala

ആനക്കൊമ്പ് കേസ് : മോഹൻലാലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. മോഹൻലാലിന്റെ കൈവശമുള്ള 13 ആനക്കൊമ്പുകൾ പിടിച്ചെടുക്കണമെന്ന ഹർജിയിലാണ് നോട്ടീസ്. മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പിൽ തീർത്ത 13 വിഗ്രഹങ്ങൾ പിടിച്ചെടുക്കണമെന്ന പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. ആനക്കൊമ്പ് കൈവശം വയ്ക്കാൻ മോഹൻലാലിന് ലഭിച്ച അനുമതി റദ്ദാക്കണമെന്നും കൈവശാനുമതി നൽകിയ നടപടി ക്രമം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജെയിംസ് മാത്യു സമർപ്പിച്ച ഹർജിയാണ് […]

News

പ്രളയ ദുരിതാശ്വാസം രണ്ടാഴ്ചക്കുള്ളില്‍ കൊടുത്ത് തീര്‍ക്കണം; ഹൈക്കോടതി

  • 30th September 2019
  • 0 Comments

കൊച്ചി: പ്രളയ ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കുള്ളില്‍ കൊടുത്ത് തീര്‍ക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സഹായവിതരണത്തിന് ശേഷം നടപടി റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട. പ്രളയ ദുരിതാശ്വാസം ഇതുവരെ ലഭിച്ചില്ലെന്നാരോപിച്ച് ലഭിച്ച ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ലീഗല്‍ അതോറിട്ടിക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിയമസഹായങ്ങള്‍ നല്‍കാനുമാണ് ലീഗല്‍ അതോറിട്ടിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

National

ത്രിപുരയില്‍ ക്ഷേത്രങ്ങളില്‍ പക്ഷി മൃഗാദികളെ ബലി കൊടുക്കുന്നത് നിരോധിച്ചു

  • 28th September 2019
  • 0 Comments

ക്ഷേത്രങ്ങളില്‍ പക്ഷി-മൃഗാദികളെ ബലികൊടുക്കുന്ന ആചാരം ത്രിപുര ഹൈക്കോടതി നിരോധിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഉണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രാഥമിക അവകാശങ്ങള്‍ ഉണ്ടെന്നും അവ സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് സഞ്ജയ് കരോളും ജസ്റ്റിസ് അരിന്‍ദാം ലോധും അടങ്ങിയ ബഞ്ചാണ് ഉത്തരവിറക്കിയത്.മനുഷ്യര്‍ മ്യഗങ്ങളുടെയും പക്ഷികളുടെയു പ്രാഥമിക അവകാശങ്ങളെ ബഹുമാനിക്കണം എന്നും ഹൈകോടതി പറഞ്ഞു. മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നതിനെതിരെ വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍ സുഭാഷ് ഭട്ടാചാര്‍ജി സമര്‍പ്പിച്ച […]

error: Protected Content !!