Kerala News

ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍

സംസ്ഥാത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍. 500 രൂപയായിക്കുറച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ഉടമകള്‍ ഹരജി നല്‍കിയത്. പരിശോധനാ നിരക്ക് 500 രൂപയായി കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് സ്വകാര്യ ലാബുകളുടെ വാദം. ഇല്ലെങ്കില്‍ സബ്‌സിഡി നല്‍കി നഷ്ടം സര്‍ക്കാര്‍ നികത്തണം.കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.

Kerala News

ഇ ഡിക്കെതിരായ കേസ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിലേക്ക്

  • 7th April 2021
  • 0 Comments

സന്ദീപ് നായരുടെ മൊഴിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്ത സംഭവത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇന്ന് ഹര്‍ജി ഫയല്‍ ചെയ്യും. ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ല. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നിയമപരിരക്ഷയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാകും ഹൈക്കോടതിയെ സമീപിക്കുക. കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും. സന്ദീപ് നായരുടെ മൊഴിയുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും കേസെടുത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നതാണ് ക്രൈംബ്രാഞ്ചിന് സന്ദീപ് നായര്‍ […]

Kerala News

ഇഡി ഹൈക്കോടതിയില്‍;ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യം

  • 23rd March 2021
  • 0 Comments

സര്‍ക്കാരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യമുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണം. ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇത് റദ്ദാക്കണം. കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ സിബിഐക്ക് കൈമാറണമെന്നും ആവശ്യമുണ്ട്. കേസ് ഇന്നുതന്നെ പരിഗണിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

Kerala News

താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തലിൽ സ്റ്റേ; നടപടികള്‍ പൂര്‍ത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാന്‍ ഹൈക്കോടതി

  • 4th March 2021
  • 0 Comments

സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇതുവരെ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടികള്‍ പൂര്‍ത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 10 വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ 10 വര്‍ഷം പൂര്‍ത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കി താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടികള്‍ ഇനിയും പൂര്‍ത്തീയാവാന്‍ ബാക്കിയുളള നിയമനങ്ങളിലുള്ള തുടര്‍ […]

Kerala News

കേരള ബാങ്കിലെ ജീ​വ​ന​ക്കാ​രെ സ്ഥിരപ്പെടുത്തൽ;നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ

  • 15th February 2021
  • 0 Comments

കേരള ബാങ്കിലെ 1850 ദി​വ​സ​വേ​ത​ന-​ക​രാ​ർ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥി ഫയൽ ചെയ്ത ഹർജിയിലാണ് കോടതിയുടെ നടപടി. സ്ഥിരപ്പെടുത്തണമെന്ന കേരള ബാങ്ക് സിഇഒയുടെ ശിപാർശ സഹകരണ വകുപ്പ് സെക്രട്ടറി മടക്കിയിരുന്നു.

ജസ്നയുടെ തിരോധാനം; എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചു

  • 3rd February 2021
  • 0 Comments

ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ഷേര്‍സിയുടെ കാറിന് നേരെ കരി ഓയില്‍ ഒഴിച്ചു.കരിയോയിൽ ഒഴിച്ച എരുമേലി സ്വദേശി രഘുനാഥൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതിയുടെ ഒന്നാം ഗേറ്റിന് സമീപം വാഹനമെത്തുമ്പോഴാണ് സംഭവം. ജസ്നയുടെ തിരോധാനം അന്വേഷിക്കണം, പ്രതികളെ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ലക്കാര്‍ഡുമേന്തിയാണ് നാട്ടുകാരന്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഹൈക്കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജഡ്ജി ജസ്റ്റിസ് വി. ഷെര്‍സിയുടെ ഔദ്യോഗിക വാഹനത്തില്‍ കരിഓയില്‍ ഒഴിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് രഘുനാഥിനെ പിടികൂടി […]

Kerala News

അഭയകേസില്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ച് തോമസ് കോട്ടൂരും സെഫിയും

  • 18th January 2021
  • 0 Comments

അഭയകേസില്‍ അപ്പീല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ച് ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും. സിബിഐ കോടതിയുടെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധിക്കെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല. വിചാരണയും ശിക്ഷയും നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം […]

Kerala News

ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍; നോമിനേഷന്‍ നല്‍കാമെങ്കില്‍ ജയിലില്‍ പോവാനും തയ്യാറാവണമെന്ന് കോടതി

  • 6th January 2021
  • 0 Comments

മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കഴിഞ്ഞ ദിവസം മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി ഇലക്ഷനില്‍ മത്സരിക്കാന്‍ ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതും ജാമ്യപേക്ഷയില്‍ പറയുന്ന കാര്യങ്ങളും പരസ്പരവിരുദ്ധമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. നോമിനേഷന്‍ നല്‍കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം എന്ന് കോടതി പറഞ്ഞു. ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നല്‍കാന്‍ ആലോചിച്ചത്. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഇലക്ഷന് മത്സരിക്കാന്‍ ഉദ്ദേശിക്കുന്നു. അത് ജയിലില്‍ പോയിട്ടും ആകാമെന്ന് […]

അഭയ കേസ്; പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയിലേക്ക്

  • 25th December 2020
  • 0 Comments

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയിലേക്ക്. ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്ക് എതിരെ അപ്പീല്‍ നല്‍കും. ക്രിസ്മസ് അവധിക്ക് ശേഷം കോടതിയെ സമീപിക്കും. അഡ്വ. രാമന്‍ പിള്ള മുഖാന്തരമായിരിക്കും അപ്പീല്‍ നല്‍കുക.കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ […]

Kerala News

നടിയെ ആക്രമിച്ച കേസിൽ 16 വരെ വിചാരണ നിർത്തിവെക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 16 വരെ വിചാരണ നടപടികൾ പാടില്ലെന്നും അന്ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. കേസ് കൈകാര്യം ചെയ്യുന്ന സർക്കാർ അഭിഭാഷകൻ ക്വാറന്‍റീനിലായതിനാലാണ് ഹൈക്കോടതി സ്റ്റേ നീട്ടിയത്. നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടിയുടെ പരാതിയിൽ പറയുന്നു. […]

error: Protected Content !!