Kerala News

84 ദിവസം തന്നെ;കൊവിഷീല്‍ഡ് വാക്‌സിൻ ഇടവേള 28 ദിവസമാക്കി കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

  • 3rd December 2021
  • 0 Comments

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസമായി കുറച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.വാക്സീൻ ഇടവേള 12 ആഴ്ചയായി നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിനു ശേഷമാണ് എന്ന കേന്ദ്ര സർക്കാർ വാദം കോടതി അംഗീകരിച്ചു. കോവിഷീല്‍ഡിന്റെ ഇടവേള 84 ദിവസം തന്നെയായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. താത്പര്യമുള്ളവര്‍ക്ക് 28ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഇത് സംബന്ധിച്ച് കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. […]

Kerala News

പെട്രോളിയം ഉത്പന്നങ്ങൾ എന്ത് കൊണ്ട് ജിഎസ്ടി പരിധിയില്‍ വരുന്നില്ല; ഹൈക്കോടതി

  • 8th November 2021
  • 0 Comments

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്നും കാരണങ്ങള്‍ വ്യക്തമാക്കി ജിഎസ്ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക നല്‍കണമെന്നും ഹൈക്കോടതി. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധ പരിപാടികളും ആഘോഷങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ ഒ ജോണി നൽകിയ ഹര്‍ജിയിൽ വിശദമായ മറുപടി അറിയിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. റോഡ് ഉപരോധം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗത്വം റദ്ദാക്കണമെന്നും , യാത്രക്കാര്‍ക്ക് […]

Kerala News

നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം; ഹൈക്കോടതി

  • 1st November 2021
  • 0 Comments

നോക്കുകൂലിയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. . നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്നും ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി .നേരത്തെയും നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിട്ടുണ്ട്. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് പാടെ തുടച്ചുനീക്കണമെന്നായിരുന്നു കോടതി പരാമര്‍ശം. നോക്കുകൂലി കേരളത്തിന്റെ പ്രതിഛായ തകര്‍ക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും എന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. […]

National News

ഗുജറാത്തിൽ നിലവിൽ വന്ന ലവ് ജിഹാദ് നിയമം; ആറ് നിബന്ധനകൾ നടപ്പാക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

  • 19th August 2021
  • 0 Comments

ഗുജറാത്തിൽ നിലവിൽ വന്ന ലവ് ജിഹാദ് നിയമത്തിലെ ആറ് നിബന്ധനകൾ നടപ്പാക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. നിർബന്ധമായോ ചതിയിലൂടെയോ അല്ലാത്ത ഇതരമത വിവാഹങ്ങൾ ലവ് ജിഹാദ് ആണെന്ന് പറയാനാവില്ലെന്നും പരസ്പരാനുമതിയോടെ നടക്കുന്ന വിവാഹങ്ങൾ ലവ് ജിഹാദിൽ പെടുത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മുഹമ്മദ് ഈസ എം ഹക്കീം എന്നയാൾ നൽകിയ ഹർജിയിന്മേലാണ് കോടതി ഇടക്കാല ഉത്തരവിട്ടത്. ഗുജറാത്ത് സർക്കാർ പാസാക്കിയ നിയമം ആളുകളുടെ മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ഹർജിയിൽ ഇയാൾ ആരോപിച്ചിരുന്നു. “നിയമത്തിലെ […]

Kerala News

ആൾക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കിൽ മദ്യശാലകൾ പൂർണമായി അടച്ചിടുക; ഹൈക്കോടതി

  • 11th August 2021
  • 0 Comments

ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കുക അല്ലെങ്കിൽ മദ്യശാലകൾ പൂർണമായി അടച്ചിടാൻ ബെവ്കോയോട് നിർദ്ദേശിച്ച് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്നും മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ലെന്നും മദ്യം വാങ്ങാനെത്തുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണമെന്നും കോടതി വ്യക്തമാക്കി. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കിൽ പൂർണമായി അടച്ചിടുക എന്നതാണ് മുന്നിലുള്ള മാർഗം. മദ്യം വാങ്ങാനെത്തുന്നവർക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്‌ഥയാണെന്നും കോടതി നിരീക്ഷിച്ചു. മദ്യശാലകളിൽ അടിസ്‌ഥാന സൗകര്യങ്ങളൊരുക്കണമെന്നും കോടതി നിർദ്ദേശിച്ചു. സൗകര്യങ്ങളില്ലാത്ത മദ്യ […]

Kerala News

ന്യൂനപക്ഷ ക്ഷേമ പദ്ധതി; ഹൈക്കോടതി വിധി നടപ്പാക്കും; എം വി ഗോവിന്ദൻ

ന്യൂനപക്ഷ ക്ഷേമപദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ. കോടതി വിധി അനുസരിച്ച് സർക്കാർ മുന്നോട്ടു പോകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. അതിന് ആവശ്യമായ സമീപനം സ്വീകരിക്കാനേ സർക്കാറിന് സാധിക്കൂവെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സം​സ്ഥാ​ന​ത്ത്​ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​നു​വ​ദി​ക്കു​ന്ന മെ​റി​റ്റ് സ്‌​കോ​ള​ർ​ഷി​പ് 80 ശ​ത​മാ​നം മു​സ്​​ലിം​ക​ൾ​ക്കും 20 ശ​ത​മാ​നം ല​ത്തീ​ൻ ക​ത്തോ​ലി​ക്ക, പ​രി​വ​ർ​ത്തി​ത ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി സം​വ​ര​ണം ചെ​യ്​​ത സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വു​ക​ളാണ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി‍യത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന പ്ര​കാ​രം ന്യൂ​ന​പ​ക്ഷ […]

Kerala News

ന്യൂനപക്ഷ സംവരണ വിഷയം; ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം പഠിക്കാതെ; കെ ടി ജലീൽ

ന്യൂനപക്ഷ സംവരണ വിഷയത്തില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം പഠിക്കാതെയെന്ന് മുന്‍ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ആരുടെയും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കലല്ല സര്‍ക്കാര്‍ നിലപാട്. വേണ്ടപോലെ വിഷയം ഗ്രഹിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചോയെന്ന് സംശയമാണ്. സച്ചാര്‍ കമ്മീഷന്‍ പഠിച്ചത് മുസ്ലിം വിഭാഗത്തിന്റെ പിന്നോക്കാവസ്ഥയാണ്. യുപിഎ ഗവണ്‍മെന്റാണ് കമ്മീഷനെ നിയോഗിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ ഇതിലെടുത്തു. അലിഗഡ് ഓഫ് ക്യാമ്പസ് മുസ്ലിങ്ങള്‍ കൂടുതലുള്ള മലപ്പുറത്ത് സ്ഥാപിച്ചത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെടുത്തു. 2011ല്‍ വിഎസ് സര്‍ക്കാരിന്റെ […]

Kerala

പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ല;കേന്ദ്രത്തോട് ചോദ്യ ശരങ്ങളുമായി ഹൈക്കോടതി

കൊവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ലെന്നും സംസ്ഥാനങ്ങൾ വാക്‌സിൻ നൽകണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നാൽ ഇത് നയപരമായ വിഷയമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു നിരവധി ചോദ്യങ്ങളാണ് കേന്ദ്രത്തിന് മുന്‍പാകെ ഹൈക്കോടതി ഉന്നയിച്ചത്. വാക്‌സിന്‍ വിതരണം നയപരമായ വിഷയമാണ്.ഇതില്‍ ഒറ്റയ്്ക്ക്് തീരുമാനം എടുക്കാന്‍ സാധിക്കുകയില്ല. വാക്‌സിന്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല. വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം […]

Kerala News

അന്യസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. അന്യസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. 2018ലാണ് അന്യസംസ്ഥാന ലോട്ടറി നിരോധിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. കേരളം ലോട്ടറി മുക്ത സംസ്ഥാനമല്ലാത്തതിനാല്‍ അന്യ സംസ്ഥാന ലോട്ടറിയുടെ വില്‍പ്പന നിരോധിക്കാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിസംബറില്‍ വിജ്ഞാപനം റദ്ദാക്കിയത്. ഇതുസംബന്ധിച്ച് […]

National News

ഡല്‍ഹിക്ക് ഓക്‌സിജന്‍ ഉറപ്പുവരുത്തണം; കേന്ദ്ര പദ്ധതി നാളെ അറിയിക്കണം; കർശന നിർദേശവുമായി സുപ്രീംകോടതി

ഓക്സിജൻ വിതരണത്തിൽ കേന്ദ്രത്തിനെതിരായ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കോടതിയലക്ഷ്യമല്ലെന്നും. ഉദ്യോഗസ്ഥരെ പിടിച്ച് ജയിലിലടച്ചാൽ ഓക്സിജൻ കിട്ടുമോയെന്നും കോടതി ചോദിച്ചു. ഓക്സിജൻ വിതരണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്കെതിരായ കേന്ദ്രസർക്കാരിന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. ഡൽഹിക്ക് നൽകുന്ന പ്രതിദിന ഓക്സിജന്റെ കണക്കുകൾ ആവശ്യപ്പെട്ട കോടതി ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആവശ്യപ്പെട്ടു. നേരത്തെയുള്ള ഉത്തരവ് അനുസരിച്ച് ഡൽഹിക്ക് […]

error: Protected Content !!