പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി
പാലക്കാട് : പാലക്കാട് ധോണിയിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിലാണ് ആന ഇറങ്ങിയത്. മായാപുരത്ത് ക്വാറിയുടെ മതിൽ ഉൾപ്പെടെ തകർത്തു. പെരുന്തുരുത്തി കളത്തിൽ വേലായുധൻ എന്നയാളുടെ പറമ്പിലെ മരങ്ങളും നശിപ്പിച്ചു. അതിനിടെ അട്ടപ്പാടി നരസിമുക്കിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഇന്നലെ രാത്രി അഗളി സ്വദേശി പോത്താനാമൂഴിയിൽ പോൾ മാത്യുവിന്റെ 450 വാഴകളും തെങ്ങുകളും, കപ്പയും കാട്ടാനകൾ നശിപ്പിച്ചു. പിടി 7 കൂട്ടിലായെങ്കിലും ആന ശല്യത്തിന് കുറവൊന്നുമില്ല. ധോണിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങി യഥേഷ്ടം […]









