തിരുവനന്തപുരം കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ ചവിട്ടിക്കൊന്നു.. പുത്തന്‍കുളം സ്വദേശി സജിയുടെ, തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന് എന്ന ആനയാണ് ഇടഞ്ഞത്.ഒന്നാം പാപ്പാന് ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകട റോഡില്‍ തടി പിടിക്കുന്നതിനിടെ വിരണ്ട ആന പാപ്പാനെ ചുഴറ്റിയെടുക്കുകയും ചവിട്ടിക്കൊല്ലുകയുമായിരുന്നു.ഇതിനിടെ പാപ്പാന്റെ ശരീരത്തിലേക്ക് ആന തടി എടുത്തിടുകയായിരുന്നു. പാപ്പാന്റെ മൃതദേഹത്തിന് സമീപത്ത് തന്നെ ആന നിലയുറപ്പിച്ചതിനാല്‍ ഏറെ നേരം പണിപ്പെട്ടാണ് മൃതേദഹം മാറ്റാനായത്. തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് വിരണ്ടത്.
കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ ചവിട്ടി കൊന്നു,തടി എടുത്തെറിഞ്ഞു

