Kerala

വയനാട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം; ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍

  • 2nd February 2024
  • 0 Comments

വയനാട്: എടവക പായോട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ എത്തിയത്. ആന നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വനമില്ലാത്ത പഞ്ചായത്തിലാണ് ആനയെത്തിയത്. ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്. കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട ആനയാണെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാട്ടാനയെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ജനവാസമേഖലയിലെത്തിയ ആന മാനന്തവാടിയിലേക്ക് നീങ്ങുകയാണ്. കോടതി പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. വനം ജീവനക്കാരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാ […]

Kerala

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  • 31st January 2024
  • 0 Comments

കല്‍പ്പറ്റ: വയനാട്ടില്‍ തോല്‍പ്പെട്ടി നരിക്കല്ലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണന്‍ (55) ആണ് മരിച്ചത്. ആദിവാസ വിഭാഗത്തില്‍ നിന്നുള്ളയാളാണെന്നാണ് വിവരം. കാപ്പിത്തോട്ടത്തില്‍ കാവല്‍ക്കാരനായി ജോലി നോക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് കാണാനില്ലായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എസ്റ്റേറ്റിന്റെ 500 മീറ്റര്‍ മാറി വനപ്രദേശമാണ്. സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടിട്ടുണ്ട്. എപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്ന് വ്യക്തമല്ല.

Kerala

എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം; ക്ഷേത്രത്തില്‍ ദേശക്കാര്‍ തമ്മിലടിച്ചു

  • 27th January 2024
  • 0 Comments

തൃശൂര്‍: എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം അടിയില്‍ കലാശിച്ചു. കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് അടിപിടിയുണ്ടായത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ചിറയ്ക്കല്‍ കാളിദാസന്‍ തുടങ്ങിയ ആനകള്‍ ഉത്സവത്തിനുണ്ടായിരുന്നു. എഴുന്നള്ളിപ്പ് സമയത്ത് ക്ഷേത്രത്തിലെ തന്നെ ആനയെ ആണ് നടുവില്‍ നിര്‍ത്തിയത്. വലത്തെ ഭാഗത്ത് തെച്ചിക്കോട്ട് രാമചന്ദ്രനുമാണ് ഉണ്ടായിരുന്നത്. ഇതിനിടയിലേക്ക് ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ആനയെ നിര്‍ത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ആനയെ നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം ദേശക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. തമ്മിലടി വലിയ സംഘര്‍ഷത്തിലേക്ക് പോകുമെന്നയാതോടെ തെച്ചിക്കോട്ടുകാവ് ദേവസ്വക്കാര്‍ ആനയുമായി മടങ്ങുകയായിരുന്നു. പൊലീസും […]

Local

കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്

  • 22nd January 2024
  • 0 Comments

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. കൊയിലാണ്ടി വിയ്യൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാക്കോത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന് പരിക്കേറ്റു. പരിക്കേറ്റ പാപ്പാന്‍ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എഴുന്നെള്ളിപ്പിന് ശേഷം പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ വിളക്കുകളും ഇലക്ട്രിക് പോസ്റ്റുകളും ആന നശിപ്പിച്ചു. ഇന്നലെ രാത്രി 11.45ടെയാണ് സംഭവം. കണ്ണൂരില്‍ നിന്നടക്കമുള്ള എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളയ്ക്കാനുള്ള ശ്രമം നടത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

Kerala

പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി; മേള കലാകാരനടക്കം നാല് പേര്‍ക്ക് പരുക്കേറ്റു; ആളുകള്‍ പരിഭ്രാന്തരായി ഓടി; ലക്ഷങ്ങളുടെ നഷ്ടം

  • 18th January 2024
  • 0 Comments

തൃശൂര്‍: കൈപ്പറമ്പില്‍ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. മേള കലാകാരനടക്കം നാല് പേര്‍ക്ക് പരുക്കേറ്റു. ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് പരുക്കേറ്റത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെയാണ് തിരുവാണിക്കാവ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ശബരിനാഥ് എന്ന ആന ഇടയുന്നത്. ആന ഇടഞ്ഞതോടെ പ്രദേശത്ത് വലിയ പരിഭ്രാന്തിയുണ്ടായി. ആളുകള്‍ കൂട്ടമായതോടുകൂടി പലരും താഴെ വീഴുകയും ചവിട്ടേറ്റും പരിക്കേല്‍ക്കുകയായിരുന്നു.

Kerala

വയനാട്ടില്‍ ബസിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു

  • 1st January 2024
  • 0 Comments

സുല്‍ത്താന്‍ ബത്തേരി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട കുമഴി വനമേഖലയില്‍ ഇന്നലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം നാലിനാണ് ദേശീയപാത 766-ല്‍ മുത്തങ്ങക്കടുത്ത കല്ലൂര്‍ – 67 ന് സമീപം കാട്ടാനയെ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിച്ച് ഗുരുതര പരിക്കേറ്റത്. അപകടത്തിന് പിന്നാലെ തീറ്റ എടുക്കാനും നടക്കാനും ബുദ്ധിമുട്ടിയിരുന്ന ആനയെ മയക്കുവെടിവച്ച് വനവകുപ്പ് ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നീട് അവശ […]

Local

മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിൽ ബൈക്കിന് പിറകേ പാഞ്ഞ് ആന

  • 15th August 2023
  • 0 Comments

ബന്ദിപ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കർണാടക സ്വദേശികൾ. മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിലാണ് ആന യാത്രക്കാരെ ആക്രമിച്ചത്. കർണാടക സ്വദേശികളായ സഞ്ചാരികൾ വയനാട് റോഡിൽ നിന്ന് ആനയുടെ ചിത്രം എടുക്കവേ ആന ആക്രമിക്കാനായി കുതിച്ചെത്തുകയായിരുന്നു. ഇവരിലൊരാൾ ഓടി മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു. ഹോൺ അടിച്ചതിനെ തുടർന്നാണ് ആന വരുന്നുണ്ടെന്ന വിവരം ഇവർ അറിഞ്ഞത്. മറ്റൊരാൾ റോഡരികിലേക്ക് വീഴുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു.

Kerala

സംസ്ഥാനത്ത് നാട്ടാനകളുടെയും കാട്ടാനകളുടെയും എണ്ണം കുറയുന്നതായി കണക്കുകൾ

  • 12th August 2023
  • 0 Comments

നിലമ്പൂർ : സംസ്ഥാനത്ത് നാട്ടാനകളുടെയും കാട്ടാനകളുടെയും എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകൾ. വനവകുപ്പിന്റെ മേൽനോട്ടത്തിൽ 2018 നവംബർ 29ന് പൂർത്തിയാക്കിയ സെൻസെസ് പ്രകാരം 521 നാട്ടാനകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 2023 മാർച്ചിലെ കണക്ക് പ്രകാരം അവശേഷിക്കുന്നത് 430 നാട്ടാനകൾമാത്രം. 91 നാട്ടാനകൾ അഞ്ച് വർഷംകൊണ്ട് ചരിഞ്ഞു. 2017ലെ കാട്ടാന സെൻസെസിലെ ബ്ലോക്ക് തിരിച്ചുള്ള (ഭൂപ്രദേശം അടിസ്ഥാനപ്പെടുത്തിയുള്ളത്‌) കണക്ക് പ്രകാരം 3322 കാട്ടാനകളും ഡങ്ങ് കൗണ്ട് (പിണ്ഡങ്ങളുടെ എണ്ണം തിരിച്ചുള്ള) കണക്ക്‌ പ്രകാരം 5706 കാട്ടാനകളുമുണ്ടായിരുന്നു. 2023ലെ ബ്ലോക്കുകൾ തിരിച്ചുള്ള കണക്ക്‌ […]

Local

അട്ടപ്പാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം; അഞ്ചംഗകുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • 4th August 2023
  • 0 Comments

പാലക്കാട്: അട്ടപ്പാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കൽ സ്വദേശി രാംകുമാറും കുടുംബവും തലനാരിഴയ്ക്കാണ് ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. പരുപന്തര കരുവടത്ത് മേഖലയിൽ ഇന്നലെ രാത്രിയാണ് സംഭവം.വയോധികയും കുട്ടികളും അടങ്ങുന്ന കാർ മൂന്ന് തവണയാണ് കാട്ടാന കൊമ്പിൽ കോർത്ത് ഉയർത്തിയത്. കാറിന്റെ ബോണറ്റിലും വശത്തും കൊമ്പുകൊണ്ട് കുത്തി തുളകളിട്ടു.പരപ്പന്‍തറയില്‍ നിന്ന് ചീരക്കടവിലേക്ക് പോയ അഞ്ചം​ഗ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വയോധികയും രണ്ട് കുട്ടികളുമടങ്ങുന്ന സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 7.30-നാണ് സംഭവം. കാറിന്റെ ബോണറ്റിൽ കൊമ്പ് […]

Kerala News

വയനാട്ടില്‍ കാട്ടാന സ്കൂട്ടര്‍ തകര്‍ത്തു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

  • 18th April 2023
  • 0 Comments

കൽപറ്റ: വയനാട് വേലിയമ്പത്ത് സ്കൂട്ടര്‍ യാത്രക്കാരനു നേരെ കാട്ടാനയുടെ ആക്രമണം. രാവിലെ ആറരയോടെയാണ് ഇളവുങ്കല്‍ സണ്ണിക്ക് നേരെ ആക്രമണം ഉണ്ടായത്. ഇടവഴിയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ആന സണ്ണിയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ആക്രമണത്തില്‍ സ്കൂട്ടര്‍ തകര്‍ന്നു. സണ്ണി തലനാരിഴയ്ക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സമീപത്തെ വനമേഖലയില്‍ നിന്നും ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

error: Protected Content !!