Kerala News

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: വെള്ളിയാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും

  • 18th September 2019
  • 0 Comments

തിരുവനന്തപുരം: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും. തിരുവനന്തപുരം പള്ളക്കലിലാണ് വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തത്. ഇതില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പള്ളിക്കല്‍ ആശുപത്രിയില്‍ എത്തിയ രോഗിയുടെ ബന്ധുക്കള്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചത്. ശസ്ത്രക്രിയ ആവശ്യമായ രോഗിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതിനാണ് മര്‍ദ്ദിച്ചതെന്ന് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. […]

National News

ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​: ചെ​ന്നൈ​യി​ലും കാ​ഞ്ചി​പു​ര​ത്തും കനത്ത സുരക്ഷ

  • 17th September 2019
  • 0 Comments

ചെ​ന്നൈ: ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ലും കാ​ഞ്ചി​പു​ര​ത്തും സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ‌ചെ​ന്നൈ​യി​ല്‍ എം​ജി​ആ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും കാ​ഞ്ചി​പു​രം വ​ര​ദ​രാ​ജ ക്ഷേ​ത്ര​ത്തി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​രു സ്ഥ​ല​ങ്ങ​ളി​ലെ​യും ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ല്‍ ബോം​ബാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ മാ​സം കാ​ഞ്ചി​പു​രം ഗം​ഗ​യ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Kerala National News Trending

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന ആവശ്യവുമായി നടി സുപ്രീംകോടതിയിൽ

  • 16th September 2019
  • 0 Comments

ന്യൂഡല്‍ഹി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും ആവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്നകാര്യമാണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച […]

Kerala News

വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു

  • 10th September 2019
  • 0 Comments

തിരുവനന്തപുരം ബാലരാമപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു. തേമ്പാമുട്ടം സ്വദേശി കരുണാകരന്‍ (65) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസികളായ യുവാക്കളാണ് കരുണാകരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. അയൽ‌വാസികൾ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോർട്ട്. നാല് ദിവസം മുമ്പായിരുന്നു മരണത്തിന് കാരണമായ ആക്രമണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ കരുണാകരനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Kerala Trending

സിസ്റ്റര്‍ അഭയ കൊലക്കേസ്: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ നീക്കം

  • 9th September 2019
  • 0 Comments

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ നീക്കം ആരംഭിച്ചു. ക്രിമിനല്‍ ചട്ടപ്രകാരം സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്നാണ് സൂചന. കേസില്‍ രഹസ്യമൊഴി നല്‍കിയ നാലാം സാക്ഷിയായ സഞ്ജു പി മാത്യു, അന്‍പതാം സാക്ഷിയായ സിസ്റ്റര്‍ അനുപമ എന്നിവര്‍ക്കെതിരെയാണ് സിബിഐ നിയമനടപടി സ്വീകരിക്കുന്നത്. സിസ്റ്റര്‍ അഭയ കേസിലെ ഇരുപത്തി മൂന്നാം സാക്ഷിയായ അച്ചാമ്മയാണ് വിചാരണയ്ക്കിടെ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. അഭയ കൊല്ലപ്പെടുമ്പോള്‍ കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ. അഭയകൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയിലെ […]

Kerala News

സിസ്റ്റര്‍ അഭയ കൊലക്കേസ്: ഇരുപത്തി മൂന്നാം സാക്ഷി അച്ചാമ്മയും കൂറുമാറി

  • 7th September 2019
  • 0 Comments

സിസ്റ്റര്‍ അഭയ കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ ഇരുപത്തി മൂന്നാം സാക്ഷിയായ അച്ചാമ്മയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുമ്പോള്‍ കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ. അഭയകൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയിലെ അസ്വാഭാവികമായ ചിലത് കണ്ടുവെന്നായിരുന്നു അച്ചാമ്മ സിബിഐക്ക് നല്‍കിയ മൊഴി. പക്ഷെ അസ്വാഭാവിമായ താന്‍ ഒന്നും കണ്ടില്ലെന്ന് അച്ചാമ്മ കോടതിയില്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം കേസിലെ നാലാം സാക്ഷി കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ചു പി മാത്യു സംഭവം നടന്ന […]

Kerala

കെവിൻ വധക്കേസ് പോലെയാകില്ല, തെളിവ് ഇല്ലാതെ നിന്നെ തീർക്കും; പ്രണയത്തിന്റേയും മത വിമര്‍ശനത്തിന്റേയും പേരിൽ പെണ്‍കുട്ടിക്ക് പീഡനം

പ്രണയത്തിന്റേയും മത വിമര്‍ശനത്തിന്റേയും പേരിൽ കുടുംബത്തിൽ നിന്നും ഭീഷണി നേരിടുന്നുവെന്ന് മലപ്പുറം സ്വദേശിനി ഷെറീന തന്റെ ഫേസ്ബുക്കിൽ കുറിച്ചത് നവമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുയാണ്. സഹോദരന്മാർ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷെറീന വ്യക്തമാക്കി. ഞാൻ സേഫ് ആണ്. സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത്. മതവിശ്വാസവും മതവിമർശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം. എന്ന് പറഞ്ഞു കൊണ്ടാണ് ഷെറീനയുടെ […]

Kerala News

സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; രണ്ട്‌ ആര്‍എസ്‌എസ് പ്രവർത്തകർ അറസ്റ്റിൽ

ഒറ്റപ്പാലം: സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട്‌ ആര്‍എസ്‌എസുകാര്‍കൂടി അറസ്റ്റില്‍. ലെക്കിടി പേരൂര്‍ പാറപ്പള്ളത്ത് ശ്രീനാഥ്(21), ജിഷ്ണു(20)എന്നിവരെയാണ്‌ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പേരൂര്‍ പൂക്കാട്ടുകുന്നത്ത് സുബിന്‍ (31), പുളിക്കല്‍ രജീഷ്(30) എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സിപിഐ എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ എട്ടുപേര്‍ക്കെതിരെയാണ്‌ വധശ്രമത്തിന്‌ കേസെടുത്തത്‌. നാലുപേര്‍കൂടി ഇനിയും അറസ്റ്റിലാകാനുണ്ട്. സിഐ എം സുജിത്, എസ്‌ഐ എസ് അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. ചൊവ്വാഴ്ച രാത്രിയാണ് […]

Kerala News

കാൻസർ രോഗിയായ നാലു വയസുകാരന്റെ ചികിത്സക്ക് വേണ്ടി പിരിച്ച രൂപയുമായി ഭർത്താവ് മുങ്ങി; കേസെടുത്ത് വനിതാ കമ്മീഷൻ

ആലപ്പുഴ: കാന്‍സര്‍ രോഗം ബാധിച്ച മകന്റെ ചികിത്സക്ക് വേണ്ടി പിരിച്ച നാല് ലക്ഷത്തോളം രൂപയുമായി ഭർത്താവ് മുങ്ങി. ആലപ്പുഴ സ്വദേശിനിയായ നിസയും ഭര്‍ത്താവും കാന്‍സര്‍ ബാധിച്ച നാലു വയസുകാരനായ മകന്റെ ചികിത്സയ്ക്കാണ് തിരുവനന്തപുരത്ത് എത്തിയത്. ചികിത്സയ്ക്ക് ആവശ്യമായ പണം ഇല്ലാത്ത അവസ്ഥയില്‍ നിസയ്ക്കും കുടുംബത്തിനും ആശ്വാസമായി പൊതുപ്രവര്‍ത്തകനായ ഷമീര്‍ സോഷ്യല്‍ മീഡിയ വഴി നാല് ലക്ഷത്തോളം രൂപ സമാഹരിക്കുകയും അത് ഭർത്താവിന്റെ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ ലഭിച്ച പണവുമായി ഭര്‍ത്താവ് കടന്നുകളഞ്ഞു. ഇതോടുകൂടി നിസയും മകനും […]

Kerala News

അഭയകൊലക്കേസ്: കുറ്റമേറ്റെടുക്കാൻ തനിക്ക് രണ്ടു ലക്ഷവും ജോലിയും, മുഖ്യ സാക്ഷിയുടെ വെളിപ്പെടുത്തൽ

സിസ്റ്റർ അഭയകൊലക്കേസിന്റെ കുറ്റമേറ്റെടുക്കാൻ തനിക്ക് രണ്ടു ലക്ഷവും ജോലിയും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വാഗ്‌ദാനം ചെയ്തിരുന്നുവെന്ന് മുഖ്യ സാക്ഷി രാജു. കോടതിയിലെ വിചാരണക്കിടെയാണ് രാജുവിന്റെ വെളിപ്പെടുത്തൽ. . ക്രൈം ബ്രാഞ്ചിനെതിരെ വെളിപ്പെടുത്തൽ നടത്തിയ രാജു കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ കോട്ടൂർ പടികൾ കയറി മഠത്തിലേക്ക് പോകുന്നത് കണ്ടുവെന്നാണ് രാജു വിചാരണ വേളയിൽ ഇന്ന് കോടതിയിൽ പറഞ്ഞത്. സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ […]

error: Protected Content !!