Kerala News

ആമയെ കൊന്നു തിന്നു; തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

തൃശ്ശൂർ: ആമയെ കൊന്ന് കറിവെച്ചു തിന്ന തൃശ്ശൂർ സ്വദേശി അറസ്റ്റിൽ. വെണ്ണൂർ വടക്കേത്തറ കോളനിയിൽ കുന്നത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് വനം വകുപ്പ് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Kerala News

എസ്‌എഫ്‌ഐ പാനലില്‍ പത്രിക നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് ഭീഷണി; അഞ്ച് പേർ അറസ്റ്റിൽ

തലശ്ശേരി: തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിൽ എസ്‌എഫ്‌ഐ പാനലില്‍ പത്രിക നല്‍കിയ വിദ്യാര്‍ത്ഥിനിയെ ബലം പ്രയോ​ഗിച്ച്‌ പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. കാറിലെത്തിയ സംഘം സാനിയയെ കോളേജിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് രണ്ട് പേനാക്കത്തികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരെയാണ് ധര്‍മ്മടം പോലീസ് കസ്റ്റഡിയിലെടുത്തത്. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് പ്രതികളെന്നും അവർ ബിജെപി പ്രവര്‍ത്തകരാണെന്നുമാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ക്കെതിരെ ഉടന്‍ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Kerala News Trending

കുറ്റവാളികൾക്ക്‌ കിട്ടിയത് അർഹമായ ശിക്ഷ: കെവിന്റെ പിതാവ്‌

കോട്ടയം : തന്റെ മകനെ കൊന്നകേസിൽ കുറ്റവാളികൾക്ക്‌ അർഹമായ ശിക്ഷയാണ്‌ ലഭിച്ചതെന്ന്‌ കെവിന്റെ പിതാവ്‌ ജോസഫ്‌. ചാക്കോ കൂടി ശിക്ഷിക്കപ്പെടണമായിരുന്നുവെന്നും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമത്തോട് പ്രതികരിച്ചു. അതേസമയം കെവിനോട്‌ ചെയ്‌ത ക്രൂരതയ്‌ക്ക്‌ തക്കശിക്ഷയാണ്‌ ലഭിച്ചതെന്ന്‌ കേസിലെ മുഖ്യസാക്ഷി അനീഷ്‌ പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലക്കേസായ കെവിൻ വധത്തിൽ കോടതി എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍(ചിന്നു), […]

Kerala News Trending

ചാക്കോ കുറ്റക്കാരന്‍ തന്നെ, വെറുതെ വിട്ടത് ശരിയല്ല: പ്രതികരണവുമായി കെവിന്റെ അച്ഛന്‍

കോട്ടയം: കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാര്‍ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കോടതി വിധിയില്‍ പ്രതികരണവുമായി കെവിന്റെ അച്ഛന്‍. നാല് പേരെ വെറുതെ വിട്ടത് ശരിയല്ലെന്നും ചാക്കോ കുറ്റക്കാരന്‍ തന്നെയാണെന്നും കെവിന്റെ അച്ഛന്‍ പറഞ്ഞു. അദ്ദേഹം ഫോണില്‍ വിളിച്ചതും മറ്റ് തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ദുരഭിമാനക്കൊലയായി കണക്കാക്കി. പക്ഷേ നാല് പേരെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാരെന്ന് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി […]

Kerala

അന്വേഷണത്തിൽ പോലീസിന് വീഴ്ച്ച പറ്റി : ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തില്‍ പൊലീസിന് വൻ വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.സംഭവം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് കേസില്‍ എഫ്‌ഐആര്‍ ഇട്ടത്. പൊലീസ് സ്റ്റേഷന്‍ രേഖകളില്‍ അപകടം നടന്ന വിവരം രേഖപ്പെടുത്തിട്ടും കേസെടുത്തിട്ടില്ല. കേസെടുക്കാനും രക്തസാമ്പിളുകൾ നൽകാനും മ്യൂസിയം ക്രൈം എസ്‌ഐ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായാണ് റിപ്പോർട്ട്. ശ്രീറാമിനെ സ്വന്തം നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ വിട്ടയച്ചതും പൊലീസിന്റെ വീഴ്ചയായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം നിരവധി […]

error: Protected Content !!