സിസ്റ്റർ അഭയകൊലക്കേസിന്റെ കുറ്റമേറ്റെടുക്കാൻ തനിക്ക് രണ്ടു ലക്ഷവും ജോലിയും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വാഗ്‌ദാനം ചെയ്തിരുന്നുവെന്ന് മുഖ്യ സാക്ഷി രാജു. കോടതിയിലെ വിചാരണക്കിടെയാണ് രാജുവിന്റെ വെളിപ്പെടുത്തൽ.
. ക്രൈം ബ്രാഞ്ചിനെതിരെ വെളിപ്പെടുത്തൽ നടത്തിയ രാജു കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ കോട്ടൂർ പടികൾ കയറി മഠത്തിലേക്ക് പോകുന്നത് കണ്ടുവെന്നാണ് രാജു വിചാരണ വേളയിൽ ഇന്ന് കോടതിയിൽ പറഞ്ഞത്.
സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പയസ് ടെൻത് കോൺവെന്റ് പ്രദേശത്ത് മോഷണത്തിനെത്തിയ രാജുവാണ് കേസിലെ പ്രധാന സാക്ഷി. വിചാരണക്കിടെ കഴിഞ്ഞ ദിവസം കേസിലെ അമ്പതാം സാക്ഷി സിസ്റ്റർ അനുപമ കൂറുമാറിയിരുന്നു.