National News

മകനെക്കാൾപഠനത്തിൽ മികവ് ;സഹപാഠിയായ എട്ടാം ക്ലാസുകാരന് വിഷമടങ്ങിയ പാനീയം കൊടുത്ത് അമ്മ

  • 4th September 2022
  • 0 Comments

പുതുച്ചേരിയിൽ മകനെ ക്ലാസിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ഒരമ്മയുടെ ക്രൂരത. കാരയ്ക്കലിലാണ് സംഭവം. കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ബാലമണികണ്ഠനാണ് മരിച്ചത്. ജൂസ് പാക്കറ്റില്‍ വിഷം ചേര്‍ത്തശേഷം കുട്ടിക്കു നല്‍കുകയായിരുന്നു. ബാലമണികണ്ഠൻ എന്ന വിദ്യാർത്ഥി ഇന്നലെ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെ ഛർദിച്ച് കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചപ്പോൾ, വിഷം അകത്തുചെന്നിട്ടുണ്ടാവാമെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരൻ ജൂസ് നൽകിയിരുന്നതായി കുട്ടി വെളിപ്പെടുത്തിയത്.കുട്ടിയുടെ ബന്ധുവെന്നു പറഞ്ഞെത്തിയ […]

National News

ഭാര്യ പോയപ്പോൾ വീട്ടിലേക്ക് ക്ഷണിച്ചു; ട്രാന്‍സ്‌ജെന്‍ഡർ ആണെന്നറിഞ്ഞപ്പോൾ തർക്കം,കൊലപതാകം മൃതദേഹം രണ്ട് കഷണങ്ങളാക്കി;

  • 1st September 2022
  • 0 Comments

മധ്യപ്രദേശിലെ ഇൻഡോറിൽ ട്രാന്‍സ്‌ജെന്‍ഡറെ കൊലപ്പെടുത്തി മൃതദേഹം രണ്ട് കഷണങ്ങളാക്കി ഉപേക്ഷിച്ചു.സംഭവത്തില്‍ പ്രതിയായ ഖജ്‌റാന സ്വദേശിയായ നൂര്‍ മുഹമ്മദിനെ ഇന്ദോര്‍ സോണ്‍-2 ഡെപ്യൂട്ടി കമ്മീഷണര്‍ സമ്പത്ത് ഉപാധ്യായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 28 മുതൽ കാണാതായ സോയ കിന്നർ (മൊഹ്‌സിൻ) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.മൃതദേഹത്തിന്റെ ഒരുഭാഗം പ്രതിയുടെ വീട്ടില്‍നിന്നും കണ്ടെടുത്തു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൂര്‍ മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. ഭാര്യ അവരുടെ വീട്ടില്‍ പോയ […]

Kerala News

യുവാവിനെ ഹോട്ടല്‍ മുറിയില്‍ നിന്ന് വിളിച്ചിറക്കി അടിച്ചുകൊന്നു;അവിഹിതമെന്ന് സംശയം

  • 28th August 2022
  • 0 Comments

എറണാകുളം നെട്ടൂരില്‍ യുവാവിനെ ഹോട്ടല്‍ മുറിയില്‍ നിന്ന് വിളിച്ചിറക്കി അടിച്ചുകൊന്നു.നെട്ടൂർ മാർക്കറ്റ് റോഡിലെ കിങ്‌സ് റെസിഡൻസി ഓയോ റൂമിലാണ് സംഭവമുണ്ടായത്. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയായ സുരേഷ് ആണ് കൃത്യം നടത്തിയത്. അജയ് കുമാറിനെ തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. സുരേഷിന്‍റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പൊലീസ് പറയുന്നു.ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജയ് കുമാർ.പോലീസ് എത്തി മൃതദേഹം മാറ്റിയ ശേഷമാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നിലത്ത് വീണ […]

Kerala News

നടത്തിയത് മൂന്നു കൊലപാതകങ്ങള്‍;കൊടും കുറ്റവാളി പിടിയിലായത് കോഴിക്കോട് ഒളിവിൽ കഴിയവേ

  • 26th August 2022
  • 0 Comments

മൂന്നു കൊലപാതകങ്ങള്‍ നടത്തിയശേഷം ഒളിവില്‍ കഴിഞ്ഞ കൊടുംകുറ്റവാളി കോഴിക്കോട് പിടിയിൽ.പശ്ചിമ ബംഗാള്‍ സ്വദേശി രവികുല്‍ സര്‍ദാറാണ് അറസ്റ്റിലായത്മീഞ്ചന്തയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പന്നിയങ്കര പൊലീസും പശ്ചിമ ബംഗാളിൽ നിന്നുളള അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്. പശ്ചിമ ബംഗാളില്‍ നിന്നുളള അന്വേഷണ സംഘവും പന്നിയങ്കര പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം ഏഴിനാണ് ബംഗാളിലെ കാനിങ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇയാള്‍ മൂന്നുപേരെ കൊലപ്പെടുത്തിയത്. ഗോപാൽപൂർ പഞ്ചായത്തംഗവും തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന […]

Kerala News

ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു;ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതെന്ന് സംശയം

  • 15th July 2022
  • 0 Comments

ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു.കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്.ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാകാമെന്നാണ് സംശയം. രാത്രി 10.30 ഓടെ ജോലി കഴിഞ്ഞ് ഇറങ്ങിയ സനുവിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തുകയായിരുന്നു. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായ സനുവിന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്.

National News Trending

ജോലിക്ക് പോകാന്‍ നിരന്തരം നിർബന്ധം,ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

  • 11th June 2022
  • 0 Comments

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി.മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്നലെയാണ് സംഭവം.ജബല്‍പുര്‍ സ്വദേശി വിഭ്‌ഹോര്‍ സാഹു(30)വാണ് ഭാര്യ റിതു(23)വിനെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.സാഹുവിന്‍റെ അമ്മയും സഹോദരനും ഒരു പൂജയില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്ന് പോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ഡ്രൈവറായി ജോലി ചെയ്തിരുന്ന സാഹു കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല. ഈ സമയങ്ങളിലത്രയും ഋതു ജോലിക്ക് പോകാനായി സാഹുവിനെ നിര്‍ബന്ധിച്ചിരുന്നു. ഇതിലുള്ള രോഷമാണ് ഒടുവില്‍ കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സംഭവം നടന്ന […]

National News

ഭര്‍ത്താവുമായി വഴക്കിട്ടു, ആറ് മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു, അമ്മ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യപാനത്തെച്ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് യുവതി കുട്ടികളെ കിണറ്റിലെറിഞ്ഞതെന്ന് റായ്ഗഡ് പോലീസ് പറഞ്ഞു. സംഭവത്തില്‍ കുട്ടികളുടെ അമ്മ രുണ ചികുരി സഹ്നിയെ (30) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. ആറ് കുട്ടികളെയും കിണറ്റില്‍ എറിഞ്ഞതിന് പിന്നാലെ രുണയും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ […]

Kerala News

പാലക്കാട് ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം,വാക്കേറ്റത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു

പാലക്കാട്ടെ ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാള്‍ക്ക് കഴുത്തിന് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കുത്തേറ്റത്.ഒപ്പം ജോലി ചെയ്ത് വരുന്ന ഉത്തമനാണ് ഷിജാബിനെ കുത്തിയത്. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സിറ്റി ലോഡ്ജില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രിയം എന്ന ചിത്രത്തിന്റെ പാക്കപ്പ് കഴിഞ്ഞ് പുലർച്ചെയോടെയാണ് ഇരുവരും മഞ്ഞക്കുളത്തെ ലോഡ്ജിലെത്തിയത്.പ്രൊഡക്ഷൻ യൂണിറ്റിൽ ജോലി ചെയ്യുന്ന ഇരുവരും ഷൂട്ടിംഗ് സമയത്തുണ്ടായ തർക്കത്തെക്കുറിച്ച് സംസാരിച്ച് വാക്കേറ്റത്തിൽ കടക്കുകയായിരുന്നു .പിന്നീട് ഉത്തമൻ, ഷിജാബിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ […]

National News

ഹരിയാണ്‍വിയില്‍ കാണാതായ ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചിട്ട നിലയില്‍,രണ്ട് പേർ അറസ്റ്റില്‍

ഹരിയാണ്‍വിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാണാതായ ഗായികയുടെ മൃതദേഹം കണ്ടെത്തി.റോഹ്തക് ജില്ലയിലെ ദേശീയ പാതയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.26-കാരിയായ ഹരിയാന്‍വി ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ ആണ് കണ്ടെത്തിയത്.സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ സുഹൃത്തുക്കളായ രവി, അനില്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. ദില്ലിയില്‍ താമസിക്കുന്ന 26 കാരിയായ യുവതിയെ മേയ് 11 മുതലാണ് കാണാതായത്. കാണാതായ മൂന്ന് ദിവസത്തിന് ശേഷം […]

Kerala News

45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; മദ്യപാനികള്‍ ചവിട്ടി കൊന്നത്

കായംകുളത്ത് റോഡരികില്‍ നാല്‍പത്തിയഞ്ചുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. കായംകുളം പെരിങ്ങാല സ്വദേശിയായ കൃഷ്ണകുമാറിനെ ചവിട്ടി കൊല്ലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൃഷ്ണകുമാറിന്റെ വീടിന് മുന്നിലിരുന്ന് പ്രതികള്‍ മദ്യപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിന് പ്രതികള്‍ കൃഷ്ണകുമാറിനെ മര്‍ദിച്ചിരുന്നു. വൃഷ്ണത്തില്‍ ഏറ്റ ചവിട്ടാണ് മരണ കാരണമായത്. ചവിട്ടിക്കൊന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് കൃഷ്ണകുമാറിനെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

error: Protected Content !!