ഹരിയാണ്‍വിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാണാതായ ഗായികയുടെ മൃതദേഹം കണ്ടെത്തി.റോഹ്തക് ജില്ലയിലെ ദേശീയ പാതയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.26-കാരിയായ ഹരിയാന്‍വി ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ ആണ് കണ്ടെത്തിയത്.സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ സുഹൃത്തുക്കളായ രവി, അനില്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. ദില്ലിയില്‍ താമസിക്കുന്ന 26 കാരിയായ യുവതിയെ മേയ് 11 മുതലാണ് കാണാതായത്. കാണാതായ മൂന്ന് ദിവസത്തിന് ശേഷം പെണ്‍കുട്ടിയെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതാണെന്നും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ സഹപ്രവര്‍ത്തകരായ രവി, രോഹിത് എന്നിവരാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. മ്യൂസിക് വീഡിയോ ഷൂട്ടിങ്ങിനായി രോഹിത്തിനൊപ്പം ഭിവാനിയിലേക്ക് പോയതിന് ശേഷമാണ് യുവതിയെ കാണാതായത്. റോഹ്തക്കിലെ മെഹാമിന് സമീപമുള്ള ഹോട്ടലില്‍ ഇരുവരും ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും നേരത്തെ ലഭിച്ചിരുന്നു.
ഹരിയാണ്‍വിയില്‍ കാണാതായ ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചിട്ട നിലയില്‍,രണ്ട് പേർ അറസ്റ്റില്‍

