ഭര്‍ത്താവുമായി വഴക്കിട്ടു, ആറ് മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു, അമ്മ അറസ്റ്റില്‍

0
329

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

മദ്യപാനത്തെച്ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് യുവതി കുട്ടികളെ കിണറ്റിലെറിഞ്ഞതെന്ന് റായ്ഗഡ് പോലീസ് പറഞ്ഞു. സംഭവത്തില്‍ കുട്ടികളുടെ അമ്മ രുണ ചികുരി സഹ്നിയെ (30) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.

ആറ് കുട്ടികളെയും കിണറ്റില്‍ എറിഞ്ഞതിന് പിന്നാലെ രുണയും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടികളെ പുറത്തെടുത്തെങ്കിലും ആറു പേരും മരണപ്പെട്ടിരുന്നു. 18 മാസം മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here