information

കറാച്ചിയില്‍ ബഹുനില ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം; 11 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു; തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

  • 25th November 2023
  • 0 Comments

പാകിസ്ഥാനിലെ കറാച്ചിയില്‍ ബഹുനില ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം. 11 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കറാച്ചിയിലെ റാഷിദ് മിന്‍ഹാസ് റോഡില്‍ സ്ഥിതി ചെയ്യുന്ന ആര്‍ജെ ഷോപ്പിംഗ് മാളില്‍ രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. 50 ഓളം പേരെ രക്ഷപ്പെടുത്തിയെങ്കിലും കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി അഗ്‌നിശമന സേന അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

National News

അയൽവാസിയുമായുള്ള വഴക്ക്; ഗുജറാത്തിൽ വനിതാ ബിജെപി നേതാവ് കൊല്ലപ്പെട്ടു

  • 16th November 2023
  • 0 Comments

ഗുജറാത്തിൽ വനിതാ ബിജെപി നേതാവ് കൊല്ലപ്പെട്ടു.അമ്രേലി ജില്ലയിലെ ബിജെപി മുൻ അധ്യക്ഷ മധുബൻ ജോഷിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയുമായുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിൽ ബിജെപി നേതാവിന്റെ മകനും ഗുരുതരമായി പരിക്കേറ്റു. അമ്രേലി ജില്ലയിലെ ധാരിയിൽ താമസിക്കുന്ന ബിജെപി നേതാവ് മധുബൻ ജോഷിയെയും ഭർത്താവിനെയും മകളെയും അയൽവാസികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. തർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ ബിജെപി വനിതാ നേതാവിന് ഗുരുതരമായി പരിക്കേറ്റു. ജോഷിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി നേതാവിന്റെ മകനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. […]

National News

വയറ് കീറി കുടൽ പുറത്തെടുത്തു; കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം

  • 15th November 2023
  • 0 Comments

ഗുജറാത്ത് ഗാന്ധി നഗറിൽ കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ വയറ് കീറി കുടൽ പുറത്തെടുത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത് .ദീപക് താക്കൂർ(10) എന്ന ബാലനാണ് മരിച്ചത്. ദെഹ്ഗാം താലൂക്കിലെ ഒരു ക്ഷേത്രത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയുടെ മേൽ ചാടി വീണ കുരങ്ങ്, നഖങ്ങൾ ഉപയോഗിച്ച് ആഴത്തിലുള്ള മുറിവുകൾ വരുത്തി,തുടർന്ന് വയറു കീറി കുടൽ പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിൽ കൊണ്ടുവന്ന ശേഷം […]

National News

പോലീസുമായി ഏറ്റുമുട്ടൽ; മദ്യക്കടത്തുകാരൻ കൊല്ലപ്പെട്ടു

  • 20th March 2023
  • 0 Comments

പോലീസ് വെടിവെപ്പിൽ മദ്യക്കടത്ത് കാരൻ കൊല്ലപ്പെട്ടു. ബിഹാറിലെ ദർഭംഗ, മുസാഫർപൂർ ജില്ലകളുടെ അതിർത്തി പ്രദേശമായ ബൂത് നാഗ്ര ഗ്രാമത്തിൽ വെച്ച് പോലീസുകാരും മദ്യക്കടത്ത്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാൾ കൊല്ലപ്പെട്ടത്. നിലവിൽ ഇയാൾക്കെതിരെ അഞ്ച് കേസുകളുണ്ട്. ഞായറാഴ്ച രാത്രി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ പ്രദേശത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഏറ്റ് മുട്ടൽ നടക്കുന്നത്. ഇതിനിടെ, കൊല്ലപ്പെട്ട പ്രിൻസ് സിങും കൂട്ടുകാരും പോലീസിനെ വെടി വെക്കുകയായിരുന്നു. അതിനിടെ പോലീസിൽ നിന്ന് വെടിയേറ്റ പ്രിൻസിനെ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് […]

National News

ഭാര്യയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി; മക്കളുമായി ഭര്‍ത്താവ് ഒളിവില്‍

  • 23rd August 2022
  • 0 Comments

റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വിളിച്ചുണര്‍ത്തി ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് ഭര്‍ത്താവ് മക്കളുമായി കടന്നു. മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം. പല്ഘര്‍ ജില്ലയിലെ വാസൈ റോഡ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദമ്പതികള്‍ തമ്മില്‍ റെയില്‍വേസ്റ്റേഷനില്‍ വെച്ച് തര്‍ക്കമുണ്ടായിരുന്നതായും പിന്നീട് യുവതി കുട്ടികള്‍ക്കൊപ്പം കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അവധ് എക്സ്പ്രസ് ട്രെയിന്‍ വരുന്നതുകണ്ട് പ്ലാറ്റ്‌ഫോം ബെഞ്ചില്‍ ഉറങ്ങിക്കിടന്ന യുവതിയെ ഭര്‍ത്താവ് ഉണര്‍ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. കുറച്ചുസമയം സംസാരിച്ചുനിന്ന ഭര്‍ത്താവ് ട്രെയിന്‍ […]

Kerala News

അങ്കമാലിയില്‍ മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുവന്നു; ചികിത്സയിലായിരുന്ന അമ്മ മരണത്തിന് കീഴടങ്ങി

  • 14th August 2022
  • 0 Comments

മകന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി മേരി (52 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 1ന് പുലര്‍ച്ചെ വീട്ടില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മേരിയെ മകന്‍ കിരണ്‍ കത്തി ഉപയോഗിച്ചു കുത്തിയത്. ആഴത്തിലുള്ള കുത്തില്‍ കുടല്‍മാല പുറത്തുവന്നിരുന്നു. സംഭവ സമയത്ത് കിരണും മാതാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടില്‍ പലപ്പോഴും വഴക്ക് പതിവായിരുന്നു. മേരിയെ കുത്തിയ കാര്യം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചുവെങ്കിലും […]

National News

കുടുംബ കോടതിയില്‍ വച്ച് ഭാര്യയെ ഭര്‍ത്താവ് വെട്ടുകത്തികൊണ്ട് കഴുത്തറുത്തു കൊന്നു

  • 14th August 2022
  • 0 Comments

കുടുംബകോടതിയില്‍ വച്ച് ഭാര്യയെ കഴുത്തറത്ത് കൊന്ന് ഭര്‍ത്താവ്. വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗണ്‍സിലിംഗ് സെഷനില്‍ പങ്കെടുക്കാന്‍ എത്തിയ ഭാര്യയെ വെട്ടുകത്തികൊണ്ടാണ് കഴുത്തറുത്തു കൊലപ്പെടുത്തിയത്. യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കര്‍ണാടകയിലെ ഹിസ്സാനില്‍ ശനിയാഴ്ചയാണ് സംഭവം. കുടുംബപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനായി ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ ചിത്ര (28)യെയാണ് ഭര്‍ത്താവ് ശിവകുമാര്‍ (32) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശിവകുമാറിനെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ എത്തിയ ഇരുവരുടേയും വാദം കേട്ട ജഡ്ജി അടുത്ത ഹിയറിങ്ങിന് ഹാജരാകാനായി ഇരുവര്‍ക്കും തീയതി അനുവദിച്ചിരുന്നു. […]

Kerala News

കരച്ചില്‍ അസഹ്യമായി; 48 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. സംഭവം ഹരിപ്പാട്

  • 8th August 2022
  • 0 Comments

കരച്ചില്‍ അസഹ്യമായതിനാല്‍ അമ്മ 48 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. ഹരിപ്പാട് തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയില്‍ ദീപ്തി (26) യാണ് കുട്ടിയെ സ്വന്തം വീട്ടിലെ കിണറ്റില്‍ എറിഞ്ഞ് കൊന്നത്. കുഞ്ഞ് നൂല് കെട്ടിന് ശേഷം തുടര്‍ച്ചയായി കരയാറുണ്ടെന്നും അത് തനിക്ക് വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും ദീപ്തി പോലീസിനോട് പറഞ്ഞു. ശനിയാഴ്ച കുട്ടി നിര്‍ത്താതെ കരഞ്ഞപ്പോഴാണ് ദീപ്തി കുട്ടിയെ കിണറ്റിലെറിഞ്ഞത്. മാനസികാസ്വാസ്ഥം പ്രകടിപ്പിച്ച ദീപ്തിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയ ശേഷം മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. […]

International News

അല്‍-ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരിയെ അമേരിക്ക വധിച്ചു; നീതി നടപ്പായെന്ന് ബൈഡന്‍, സ്വാഗതം ചെയ്ത് സൗദി

  • 2nd August 2022
  • 0 Comments

അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ അമേരിക്ക വധിച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് അയ്മന്‍ അല്‍-സവാഹിരിയെ വധിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. നീതി നടപ്പായെന്നും ബൈഡന്‍ പ്രതികരിച്ചു. ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ സൂത്രധാരനായിരുന്നു. രഹസ്യ താവളത്തില്‍ കഴിയുകയായിരുന്ന അയ്മന്‍ അല്‍ സവാഹിരിക്കുമേല്‍ ഡ്രോണില്‍ നിന്നുള്ള രണ്ട് മിസൈലുകള്‍ പതിക്കുകയായിരുന്നു. 2020ല്‍ സവാഹിരി മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന […]

Kerala News

ഏഴു വയസുകാരനെ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ, മാനസികാസ്വാസ്ഥ്യമുള്ളതായി സൂചന

  • 24th July 2022
  • 0 Comments

ഏഴു വയസുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍. കോഴിക്കോട് അത്തോളിയിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹംദാനാണ് കൊല്ലപ്പെട്ടത്. അത്തോളി സ്വദേശിനി ജുമൈലയാണ് മകന്‍ ഹംദാനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. കുട്ടി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ കുഞ്ഞ് ചെറുതായതിനാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കുറവാണെന്ന് പലരും സംശയിച്ചു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തില്‍ ഡോക്ടറും സംശയം പ്രകടിപ്പിച്ചതോടെ പിന്നീടുള്ള പരിശോധനയില്‍ ശ്വാസം […]

error: Protected Content !!