National

നഴ്സിനെ ആശുപത്രി വളപ്പിലിട്ട് കുത്തിക്കൊന്നു, കാരണം ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന സംശയം, ഭർത്താവ് അറസ്റ്റിൽ

  • 5th October 2022
  • 0 Comments

കോയമ്പത്തൂർ: ആശുപത്രി വളപ്പിൽ നാട്ടുകാരുടെ മുന്നിലിട്ട് നഴ്‌സിനെ കുത്തിക്കൊന്ന ഭർത്താവ് പിടിയിൽ. കോയമ്പത്തൂർ ശിവനന്ദ കോളനിയിലെ വി. നാൻസി(32)യെയാണ് ഭർത്താവ് വിനോദ്(37) കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തതായി റേസ് കോഴ്‌സ് പോലീസ് അറിയിച്ചു. പി.എൻ.പാളയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവർ ജോലിചെയ്തിരുന്നത്. ദാമ്പത്യപ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ രണ്ടുവർഷമായി നാൻസിയും ഭർത്താവ് വിനോദും വേർപിരിഞ്ഞാണ് താമസം. ഇതിനിടെയാണ് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് വിനോദ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് വിനോദ് ഭാര്യ ജോലിചെയ്യുന്ന പി.എൻ.പാളയത്തെ […]

Kerala

ചങ്ങനാശേരിയിലെ ‘ദൃശ്യം മോഡൽ’ കൊലപാതകം; ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരാണ് ബിന്ദുമോനെ കൊലപ്പെടുത്തിയതെന്ന് മുത്തുകുമാർ

  • 3rd October 2022
  • 0 Comments

ആലപ്പുഴ: ചങ്ങനാശേരിയിലെ ‘ദൃശ്യം മോഡൽ’ കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് അറസ്റ്റിലായ മുത്തുകുമാറിന്റെ മൊഴി. ബിജെപി പ്രാദേശിക നേതാവ് ആലപ്പുഴ സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തിയത് താനല്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരാണ് ബിന്ദുമോനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന് മുത്തുകുമാർ മൊഴി നൽകി. ഭീഷണിപ്പെടുത്തിയപ്പോൾ മൃതദേഹം കുഴിച്ചുമൂടാൻ കൂട്ടുനിൽക്കുകയായിരുന്നുവെന്നും പാതിരപ്പളളി സ്വദേശിയായ മുത്തുകുമാർ പൊലീസിനോട് പറഞ്ഞു. സെപ്തംബർ 26ന് ബിബിൻ,​ ബിനോയ് എന്നിവർ മദ്യപിക്കാനായി ബിന്ദുമോനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. രണ്ട് താറാവ് കറിയും ചപ്പാത്തിയും വാങ്ങി ഒപ്പം കഴിച്ചു. മദ്യപിക്കുന്നതിനിടെ […]

Kerala

തിരുവനന്തപുരത്ത് മുൻ സൈനികൻ ദമ്പതികളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

  • 1st October 2022
  • 0 Comments

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് സംഭവം. പള്ളിക്കൽ സ്വദേശി പ്രഭാകര പിള്ള (60), വിമലകുമാരി (55) എന്നിവർക്കാണ് സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. പനപ്പാംകുന്ന് സ്വദേശി ശശിയാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ദമ്പതികളുടെ വീട്ടിലേക്ക് വിരമിച്ച സൈനികൾ കൂടിയായ ശശി പെട്രോളുമായി എത്തുകയായിരുന്നു. എത്തിയ ഉടൻ യാതൊരു പ്രകോപനവും ഇല്ലാതെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.ഗുരുതരമായി […]

National

മദ്യ ലഹരിയിൽ കാമുകിയെ കൊലപ്പെടുത്തി, ആംബുലൻസ് ബുക്ക് ചെയ്ത് മൃതദേഹവുമായി സംസ്ഥാനം വിടാൻ ശ്രമം, യുവാവ് അറസ്റ്റിൽ

  • 27th September 2022
  • 0 Comments

മഹാരാഷ്ട്ര : ജോലി കഴിഞ്ഞ് വൈകി മദ്യപിച്ച് വീട്ടിൽ തിരിച്ചെത്തിയ കാമുകിയെ കൊലപ്പെടുത്തിയ 30 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് പിടികൂടുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭവാന്ദിയിലാണ് സംഭവം നടന്നത്. മൃതദേഹം ഉപേക്ഷിക്കാനായി കർണാടകയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അറസ്റ്റിലായത്. ഭിവാന്തി ജില്ലയിലെ ശിവാജി നഗർ സ്വദേശിയാണ് പ്രതി സദ്ദാം സയ്യിദ്. 24 കാരിയായ കവിതാ മദാർ എന്ന മസ്കനുമായി പ്രണയത്തിലായിരുന്നു സയ്യിദ്. പ്രതി തൊഴിൽ രഹിതനാണെന്നും കവിത ഒരു ബാർ ഗേൾ ആണെന്നും […]

Kerala

കൊച്ചിയിൽ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊന്നു

  • 25th September 2022
  • 0 Comments

കൊച്ചി: ഗാനമേളയിൽ സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തൃപ്പുണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. കലൂരിൽ നടന്ന ഗാനമേളയ്ക്കുശേഷമാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. കലൂർ സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയുടെ ഇടയിലാണ് സംഘർഷമുണ്ടായത്. കൊല്ലപ്പെട്ട രാജേഷ് ലേസർ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു. പരിപാടി കാണാനെത്തിയ രണ്ട് പേർ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. ഇത് സംഘാടകർ […]

National

കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ ബോംബേറ്

  • 23rd September 2022
  • 0 Comments

കോയമ്പത്തൂർ : കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കോയമ്പത്തൂരിലെ ചിറ്റബുദൂർ ഏരിയയിലെ ബിജെപി ഹെഡ് ഓഫീസിന് നേരെയാണ് പെട്രോൾ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബോംബ് പൊട്ടാത്തതിനാൽ കേടുപാടുകൾ ഒന്നുമില്ല. പൊലീസ് സംഭവസ്ഥലത്തെത്തി ബോബ് നിർവ്വീര്യമാക്കി. സ്ഥലത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ആക്രമികളെ പിടികൂടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

International

പാക് ചാരനെ വെടിവെച്ചു വീഴ്ത്തി അജ്ഞാത അക്രമികൾ; കൊല്ലപ്പെട്ടത് ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാനി

  • 22nd September 2022
  • 0 Comments

ദില്ലി: പാക് ചാര സംഘടനയായ ഐഎസ്‌ഐ ഏജന്റ് ലാൽ ദർജി എന്ന ലാൽ മുഹമ്മദ് നേപ്പാളിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് കൊല്ലപ്പെട്ട ലാൽ ദർജി. ഡി കമ്പനി അടക്കമുള്ള മുംബെ അധോലോക സംഘങ്ങൾക്ക് വേണ്ട ലോജിസ്റ്റിക് സപ്പോർട്ട് നൽകിയിരുന്നത് ഇയാളായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അജ്ഞാതരായ അക്രമികൾ ഇയാളെ വെടിവച്ച് വീഴ്ത്തുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വീട്ടിൽ നിന്ന് കാറിലേക്ക് കയറുന്നതിനിടെയായിരുന്നു ആക്രമണം. വെടിയേറ്റ ലാൽ […]

Local

ബാങ്ക് കവർച്ച ലക്ഷ്യം വച്ച് ശേഖരിച്ച ഗ്യാസ് കട്ടറുൾപ്പടെയുള്ള വൻ ആയുധ ശേഖരം; അന്തർസംസ്ഥാന കവർച്ചാസംഘത്തിലെ മൂന്ന് പേർ പിടിയിൽ

  • 15th September 2022
  • 0 Comments

മലപ്പുറം: കൊളത്തൂർ വെങ്ങാട് വീട്ടുകാർ പുറത്ത് പോയസമയത്ത് വീടിന്റെ വാതിൽ തകർത്ത് 45 പവനും 30000 രൂപയും 15000 രൂപയുടെ മൂന്ന് വിലകൂടിയ വാച്ചുകളും യുഎഇ ദിർഹവും മോഷ്ടിച്ച കേസിൽ അന്തർസംസ്ഥാന കവർച്ചാസംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്‌.സുജിത്ത് ദാസ് ഐപിഎസ് ൻറെ നേതൃത്വത്തിൽ ഡിവൈഎസ് പി എം.സന്തോഷ് കുമാർ , കൊളത്തൂർ സി.ഐ.സുനിൽ പുളിക്കൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിരവധി കവർച്ചാ കേസുകളിലെ പ്രതികളായ തിരുവനന്തപുരം […]

National News

അച്ഛന് ഭാര്യയുമായി രഹസ്യബന്ധമെന്ന് സംശയം;25 -കാരൻ 70 ക്കാരനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

  • 9th September 2022
  • 0 Comments

അച്ഛന് ഭാര്യയുമായി രഹസ്യബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന് 25 -കാരനായ മകൻ 70 -കാരനായ അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു.മധ്യപ്രദേശിലെ ബദ്വാര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കച്ചരി സ്വദേശി നന്ദിലാലിനെയാണ് മകന്‍ ലക്ഷ്മണ്‍ കുമാര്‍(25) കൊലപ്പെടുത്തിയത്. തന്റെ ഭാര്യയുമായി അച്ഛന് രഹസ്യബന്ധമുണ്ടെന്ന് ലക്ഷ്മണ്‍ സംശയിച്ചിരുന്നതായും ഇതേത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.മുംബയിൽ ജോലി ചെയ്യുകയാണ് ലക്ഷ്മൺ കുമാർ വിവാഹശേഷം ഭാര്യയും അച്ഛനും മാത്രമാണ് വീട്ടിൽ ഉള്ളത്. ഇയാൾ അവധി ദിനങ്ങളിൽ മാത്രമാണ് വീട്ടിൽ എത്തിയിരുന്നത്. ഇടയ്ക്ക് […]

Kerala News

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്കു കൊണ്ട് അടിച്ചുകൊന്നു

  • 6th September 2022
  • 0 Comments

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.ആലപ്പുഴ സ്വദേശി നിഖിത (26) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകം.നിലവിളക്ക് കൊണ്ടാണ് അനീഷ് നിഖിതയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 8-നായിരുന്നു ഇരുവരുടേയും വിവാഹം.നിഖിതയും അനീഷും തമ്മില്‍ ഇന്നലെ രാത്രിയില്‍ വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇന്നലെ രാത്രിയിലെ വഴക്ക് പുലര്‍ച്ചെയോടെ രൂക്ഷമാകുകയും അനീഷ് നിലവിളക്ക് കൊണ്ട് നിഖിതയുടെ തലയ്ക്കടിക്കുകയും വയറ്റില്‍ കുത്തുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നിഖിതയെ ആശുപത്രിയിലെത്തിച്ചു.

error: Protected Content !!