International

ചിക്കൻ ബിരിയാണി നൽകിയില്ല, ന്യൂയോർക്കിൽ റെസ്റ്റോറന്റിന് തീയിട്ട് 49 കാരൻ

  • 19th October 2022
  • 0 Comments

ന്യൂയോർക്ക് : ഓർഡർ ചെയ്തിട്ടും ചിക്കൻ ബിരിയാണി നൽകാത്തതിന്റെ പേരിൽ 49കാരൻ ബംഗ്ലാദേശി റെസ്റ്റോറന്റിന് തീയിട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. റെസ്റ്റോറന്റിന് തീയിട്ടയാളെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 49 കാരനായ ചോഫെൽ നോർബുവാണ് അറസ്റ്റിലായത്. ജാക്‌സൺ ഹൈറ്റ്‌സിലെ റെസ്റ്റോറന്റ് കത്തിച്ചതായി ചോഫെൽ നോർബു സമ്മതിച്ചു. ഇയാൾക്കെതിരെ തീവെപ്പ്, ക്രിമിനൽ കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി, ബംഗ്ലാദേശി ഭക്ഷണശാലയിലെ ജീവനക്കാർ തനിക്ക് ചിക്കൻ ബിരിയാണി നൽകിയില്ലെന്ന് […]

Local

കുന്ദമംഗലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; കാരണം ഭീഷണിപ്പെടുത്തലും പരസ്പര വൈരാഗ്യവുമെന്ന് പോലീസ്

  • 19th October 2022
  • 0 Comments

കുന്ദമംഗലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കാരണം കുടുംബ കലഹവും ഭീഷണിപ്പെടുത്തലും പരസ്പര വൈരാഗ്യവുമെന്ന് പോലീസ്. സംഭവത്തിൽ നാല് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെത്തുകടവ് വാലങ്ങൾ വീട്ടിൽ സുജിത് കുഞ്ഞുമോൻ (31), ചെത്തുകടവ് രാജീവ് ഗാന്ധി കോളനിയിലെ ലിബേഷ് എന്ന ടിന്റു (33), വരട്ട്യാക്ക് പുതശ്ശേരി പറമ്പിൽ ഷാജി (48 ) രക്ഷപ്പെടാനും ഒളിവിൽ പറക്കാനും സഹായിച്ച ശിവഗിരി കരിപ്പറമ്പത് വീട്ടിൽ അഖിൽ(31) എന്നിവരെയാണ് ഡി.സി പി എ.ശ്രീനിവാസിന്റെ നിർദ്ദേശ പ്രകാരം അസിറ്റന്റ് […]

National

ബാങ്ക് തട്ടിപ്പ് കേസ്; പ്രതിയുടെ സഹോദരന്റെ വീട്ടിൽ നിന്ന് 6 കോടിയോളം രൂപ പിടിച്ചെടുത്തു

  • 17th October 2022
  • 0 Comments

ബാങ്ക് വായ്പയുടെ പേരിൽ തട്ടിപ്പ് നടത്തിയ വ്യവസായി ശൈലേഷ് പാണ്ഡെയുടെ സഹോദരൻ അരവിന്ദ് പാണ്ഡെയുടെ വീട്ടിൽ നിന്ന് 5.96 കോടി രൂപ കൊൽക്കത്ത പൊലീസ് കണ്ടെടുത്തു. കേസിൽ കൊൽക്കത്ത പൊലീസ് നടത്തുന്ന രണ്ടാമത്തെ വീണ്ടെടുപ്പാണിത്. രണ്ട് ദിവസം മുമ്പ് ശൈലേഷ് പാണ്ഡെയുടെ വസതിയിൽ നിന്ന് രണ്ട് കോടി രൂപ പൊലീസ് കണ്ടെടുത്തു. പിന്നാലെ 20 കോടി രൂപ നിക്ഷേപിച്ച രണ്ട് ബാങ്ക് അക്കൗണ്ടുകളും സീൽ ചെയ്തു. കൊൽക്കത്ത പൊലീസിന്റെയും ഹൗറ സിറ്റി പൊലീസിന്റെയും സംയുക്ത സംഘം ഞായറാഴ്ച […]

Kerala

അംഗൻവാടിയിൽ അതിക്രമിച്ചു കയറി കഞ്ഞിവച്ചു കുടിക്കൽ; കള്ളൻ പിടിയിൽ

  • 17th October 2022
  • 0 Comments

കണ്ണൂർ: അംഗൻവാടിയിൽ കയറി കഞ്ഞി വച്ചു കുടിക്കുന്ന കള്ളൻ കണ്ണൂരിൽ പിടിയിൽ. മട്ടന്നൂർ സ്വദേശി വിജേഷിനെയാണ് കണ്ണൂർ ടൗൺ സി ഐ ബിനു മോഹനനും സംഘവും പിടികൂടിയത്. താണയിലെ അംഗൻവാടിയിൽ നിന്ന് പണവും ഇയാൾ മോഷ്ടിച്ചിരുന്നു. രണ്ട് അംഗൻവാടിയിൽ നിന്നായി 4 തവണ കഞ്ഞി വച്ച് കുടിച്ച ശേഷം ഭക്ഷ്യ വസ്തു നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡി​ലെ വസ്ത്ര വ്യാപാര സ്ഥാനത്തിലും ഇയാൾ മോഷണം നടത്തിയിരുന്നു. പുതപ്പിനടിയിൽ ഒളിപ്പിച്ച നിലയിൽ കത്തിയും സ്പാനറുകളും […]

National

ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷയുടെ വീടിന് നേരെ ആക്രമണം; പുറത്തുപോയ സമയത്ത് അജ്ഞാതർ കാറുകൾ അടിച്ചു തകർത്തു

  • 17th October 2022
  • 0 Comments

ദില്ലി: ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിൻ്റെ വീടിന് നേർക്ക് ആക്രമണം. കാറുകൾ ആക്രമിച്ചു തകർത്തു. സ്വാതി മലിവാൾ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. താനും തന്റെ അമ്മയും വീട്ടിൽ നിന്ന് പുറത്തുപോയ സമയത്ത് അജ്ഞാതരായിട്ടുള്ള ആളുകൾ തന്റെ വീട്ടിൽ കയറി അക്രമണം നടത്തി എന്നാണ് സ്വാതി മലിവാൾ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്., ആരൊക്കെയാണ് വന്നതെന്ന് അറിയില്ല. തന്റെയും അമ്മയുടെയും കാറുകൾ അടിച്ചു തകർത്തു. തങ്ങൾ സുരക്ഷിതരല്ലെന്നും ദില്ലി പൊലീസിൽ പരാതി നൽകുെമന്നും ഇത്തരത്തിൽ എന്തു ചെയ്താലും […]

Kerala

കോഴിക്കോട് മാതാപിതാക്കളെ കുത്തിവീഴ്ത്തി മകൻ; യുവാവ് മയക്കുമരുന്നിന് അടിമയെന്ന് സൂചന

  • 17th October 2022
  • 0 Comments

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ മയക്കുമരുന്നിന് അടിമയെന്ന് സൂചന. യുവാവിനെ കസ്റ്റഡിയിലെടുക്കാൻ വന്ന പൊലീസ് ഇയാളെ പിടികൂടാൻ രണ്ടു തവണ ആകാശത്തേക്ക് വെടിവെച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവരെയാണ് മകൻ ഷൈൻ കുത്തിപ്പരിക്കേൽപ്പിച്ചത്. പിതാവ് ഷാജിയുടെ പരിക്ക് ഗുരുതരമാണ്. മൽപ്പിടിത്തത്തിനിടെ ഷൈനും പരിക്കേറ്റിരുന്നു. ഇയാളും ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം. മാതാപിതാക്കളെ കുത്തിയ ഷൈൻ […]

International

ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം; പണം ആവിശ്യപ്പെട്ട് നെഞ്ചിലും മുഖത്തും കുത്തി, ഗാർഗിൻ ഗുരുതരാവസ്ഥയിൽ

  • 14th October 2022
  • 0 Comments

പണം ആവശ്യപ്പെട്ട് ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. നെഞ്ചിലും മുഖത്തും വയറ്റിലുമൊത്തെ 28കാരനായ വിദ്യാർത്ഥിക്ക് കുത്തേറ്റു. ഒക്ടോബർ 6ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന ശുഭം ഗാർഗ് എന്ന വിദ്യാർത്ഥിയെ 27കാരനായ ഡാനിയൽ നോർവുഡ് ആക്രമിക്കുകയായിരുന്നു. കൊലക്കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഗാർഗിന് മുഖത്തും വയറ്റിലും നെഞ്ചിലും കുത്തേറ്റു. തുടർന്ന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റതോടെ അടുത്ത ഒരു വീട്ടിൽ നിന്ന് സഹായം തേടിയ ഗാർഗിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗാർഗിൻ്റെ നില […]

National News

വിദ്യാർഥിനിയെ ട്രെയിനിനു മുന്നിൽ തള്ളിയിട്ടുകൊന്നു;പ്രതി ഒളിവിൽ

  • 13th October 2022
  • 0 Comments

ചെന്നൈയിൽ ഓടുന്ന ട്രെയിനിന് മുന്നിൽ പെൺകുട്ടിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ സബർബൻ ട്രെയിനിന്‍റെ മൗണ്ട് സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്വകാര്യ കോളേജ് വിദ്യാർഥിനിയായ സത്യ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആദമ്പാക്കം സ്വദേശിയായ സതീഷ് എന്ന യുവാവ് പെൺകുട്ടിയെ തള്ളിയിട്ട് കൊന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഏതാനും നാളുകളായി സത്യയുടെ പിന്നാലെ നടന്ന സതീഷ് പ്രണയാഭ്യർഥന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കോളജിൽ നിന്നുവീട്ടിലേക്ക് മടങ്ങാനായി സത്യ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ സതീഷ് പിന്നാലെയെത്തി ഇതേച്ചൊല്ലി ഇരുവരും തമ്മിൽ […]

Kerala

വ്യാജരസീത് അച്ചടിച്ച് പണപ്പിരിവ്; തട്ടിപ്പ് മനുഷ്യാവകാശ സംഘടനയുടെ പേരിൽ, മൂന്ന് പേർ പിടിയിൽ

  • 13th October 2022
  • 0 Comments

കണ്ണൂർ‌: മനുഷ്യാവകാശ സംഘടനയുടെ പേരിൽ വ്യാജ രസീത് അച്ചടിച്ച് പണപ്പിരിവ് നടത്തിയ മൂന്നു പേർ പിടിയിൽ. ഹ്യൂമൻ റൈറ്റ്സ് ഡെമോക്രാറ്റിക് പ്രൊട്ടക്ഷൻ ഫോറം എന്ന സംഘടനയുടെ പേരിലാണ് രസീത് അച്ചടിച്ച് പണപ്പിരിവ് നടത്തിയത്. സിപി ഷംസുദ്ദീൻ, കെവി ഷൈജു, മോഹനൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കല്യാശ്ശേരി മാങ്ങാട് ലക്സോട്ടിക്ക കൺവെൻഷൻ സെന്റർ, ബക്കളം പാർഥ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് പണം ആവശ്യപ്പെട്ട് എത്തിയത്. വൻതുകയാണ് സംഭാവനയായി ആവശ്യപ്പെട്ടത്. ലക്സോട്ടിക്ക കൺവെൻഷൻ സെന്ററിൽ സാമൂഹികപ്രവർത്തനം നടത്തുന്നവരാണെന്ന് പരിചയപ്പെടുത്തിയാണ് […]

Kerala

അതിർത്തിതർക്കം, വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തിക്കയറ്റി അയൽവാസികൾ; യുവതി ഗുരുതരാവസ്ഥയിൽ

  • 10th October 2022
  • 0 Comments

തിരുവനന്തപുരം: അതിർത്തിത്തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരുടെ നില അതീവ ഗുരുതരമാണ്. വിജയകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയൽവാസികളായ അനീഷ്, നിഖിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിർത്തി തർക്കത്തെ തുടർന്നായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം മറയൂരിൽ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വായിൽ […]

error: Protected Content !!