Kerala

മുൻ കാമുകന്റെ കൈ ഞരമ്പ് മുറിച്ചു, ശേഷം ആത്മഹത്യക്ക് ശ്രമിച്ച് പതിനഞ്ചുകാരി

  • 31st October 2022
  • 0 Comments

കോഴിക്കോട്: താമരശ്ശേരിയിൽ മുൻ കാമുകന്റെ കൈ ഞരമ്പ് മുറിച്ച ശേഷം 15 കാരി ആത്മഹത്യക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിനിയാണ് ബസ് ജീവനക്കാരനായ മുൻ കാമുകനെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. പതിനഞ്ചുകാരി കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓടിക്കൂടിയ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. താമരശ്ശേരി ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പരുക്കേറ്റ കോടഞ്ചേരി സ്വദേശിയെയും പെൺകുട്ടിയെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala

മദ്യപിക്കാൻ പണം നൽകിയില്ല, യുപിയിൽ മകൻ അമ്മയെ തല്ലിക്കൊന്നു

  • 28th October 2022
  • 0 Comments

മദ്യം വാങ്ങാൻ പണം നൽകാത്തതിന് വൃദ്ധയായ അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകൻ്റെ മദ്യപാനം വിലക്കിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും ഇതിനിടയിൽ അമ്മയുടെ തലയ്ക്ക് വടികൊണ്ട് അടിക്കുകയായിരുന്നുവെന്നുമാണ് വിവരം. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് ദാരുണമായ സംഭവം. ജില്ലയിലെ ലെൻപുരി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ദേവേന്ദ്ര സൈനി (25) മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് അമ്മ സമുദ്രദേവി (65) യുമായി വഴക്കിട്ടു. തർക്കത്തിനിടെ സൈനി അമ്മയുടെ തലയിൽ വടികൊണ്ട് അടിച്ചു. സമുദ്രദേവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പ്രദേശവാസികൾ […]

Kerala

ചങ്ങനാശേരി പെൺകുട്ടിയെ മുൻ ആൺ സുഹൃത്ത് കത്രിക കൊണ്ട് കുത്തി; ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്

  • 27th October 2022
  • 0 Comments

കോട്ടയം: ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയായ പെൺകുട്ടിയെ മുൻ ആൺ സുഹൃത്താണ് ആക്രമിച്ചത്. കറുകച്ചാൽ പൊലീസ് സ്റ്റേഷന്‌ മുന്നിലാണ് സംഭവം. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിറ്റിലെടുത്തു. സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിൽ എത്തിയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് സ്ഥലത്തെത്തിയ അഖിൽ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. കത്രിക കൊണ്ട് നെഞ്ചിൽ കുത്താനുള്ള ശ്രമം തടുക്കുന്നതിനിടെ പെൺകുട്ടിയുടെ കെെയ്യിലാണ് കുത്തേറ്റത്.കുത്തേറ്റ പെൺകുട്ടി സ്റ്റേഷനിലേക്ക് ഓടിക്കയറി. കെെയ്യിലെ മുറിവ് ഗുരുതരമല്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് വേണ്ട ചികിത്സകൾ […]

Kerala

കൊല്ലത്ത് അഭിഭാഷകന് വെടിയേറ്റു; അയൽവാസി അറസ്റ്റിൽ

  • 27th October 2022
  • 0 Comments

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു. പുലമൺ സ്വദേശി മുകേഷി(34)നാണ് വെടിയേറ്റത്. അഭിഭാഷകന്റെ കുടുംബവും അയൽക്കാരനും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. മുകേഷിന്റെ തോളെല്ലിനാണ് വെടിയേറ്റത്. വെടിയുണ്ട പുറത്തെടുക്കാനുളള ശസ്ത്രക്രിയ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കും. മുകേഷിന്റെ കുടുംബവും അയൽക്കാരനും തമ്മിൽ ഇതിന് മുമ്പും തർക്കമുണ്ടായിട്ടുണ്ട്. മുകേഷിന്റെ മാതാപിതാക്കളെ അയൽക്കാരൻ മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ അയൽവാസിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവസമയം അയൽക്കാരനൊപ്പമുണ്ടായിരുന്ന മറ്റൊരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ […]

National

യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് പത്തുവയസുകാരന് കൊടും ക്രൂരത;മുഖത്ത് മുളക് തേച്ചു, മൂന്ന് മണിക്കൂർ കെട്ടിയിട്ട് മർദ്ദനം

  • 24th October 2022
  • 0 Comments

ഉത്തർപ്രദേശിൽ മൊബൈൽ മോഷ്ടിച്ചു എന്ന് ആരോപിച്ച് പത്ത് വയസുകാരനോട് നാട്ടുകാരുടെ കൊടുംക്രൂരത. അസംഗട്ടിൽ കുട്ടിയെ കെട്ടിയിട്ട് മൂന്ന് മണിക്കൂറോളം നാട്ടുകാർ മർദിച്ചു. കുട്ടിയുടെ മുഖത്ത് നാട്ടുകാരിൽ ചിലർ മുളക് തേച്ചു. സംഭവത്തിൽ മൂന്നുപേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചന്തയിലെ ഒരു പോസ്റ്റിൽ കെട്ടിയിട്ടാണ് നാട്ടുകാർ മൂന്നുമണിക്കൂറോളം കുട്ടിയെ മർദിച്ചത്. കുട്ടിയുടെ ഇരുകൈകളും പോസ്റ്റിൽ കെട്ടിയായിരുന്നു അതിക്രൂര മർദനം. മർദനമേറ്റ് അവശനായ കുട്ടി വെള്ളം ചോദിച്ച് വാവിട്ടുകരഞ്ഞെങ്കിലും സംഭവസ്ഥലത്ത് കൂടിനിന്നവരാരും വെള്ളം നൽകാൻ പോലും തയാറായില്ല. […]

National

പ്രണയം നൈരാശ്യം; യുവതിയെയും കുടുംബത്തെയും ആക്രമിച്ച് യുവാവ്, മൂന്ന് പേരുടെ നില അതീവ ഗുരുതരം

  • 24th October 2022
  • 0 Comments

ഹൈദരാബാദ് : പ്രണയം നിരസിച്ച് മറ്റൊരാളെ വിവാഹം ചെയ്യാൻ തീരുമാനിച്ച യുവതിയെയും അവരുടെ കുടുംബത്തെയും ക്രൂരമായി ആക്രമിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. യുവാവ് ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ച് ആക്രമിച്ചതിനെ തുടർന്ന് യുവതിക്കും കുടുംബത്തിലെ 11 അംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റു. യുവതിയുമായി പ്രണയത്തിലാണെന്നാണ് പേരാം എട്ടുകൊണ്ടലു എന്ന യുവാവ് അവകാശപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെയും മറ്റ് രണ്ട് പേരെയും ഗുണ്ടൂർ ജനറൽ ആശുപത്രിയിലേക്കും മറ്റ് ഒമ്പത് പേരെ നരസറോപേട്ട് സർക്കാർ ആശുപത്രിയിലേക്കും മാറ്റി. യുവതിക്ക് […]

National

കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവം; ചാവേർ ആക്രമണമെന്ന് സൂചന

  • 24th October 2022
  • 0 Comments

കോയമ്പത്തൂർ: കാർ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണെന്ന് സൂചന. 23ന് പുലർച്ചെയാണ് ടൗൺ ഹാളിന് സമീപം സ്ഫോടനം നടന്നത്. ന​ഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപമായിരുന്നു സ്ഫോടനം. കാറിൽ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചത് ഉക്കടം സ്വദേശിയും എൻജിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിൻ (25) എന്ന് തിരിച്ചറിഞ്ഞു. ഇയാളെ 2019 ൽ ഐഎസ് ബന്ധം സംശയിച്ച് എൻഐഎ ചോദ്യം ചെയ്തിരുന്നു. വീട്ടിൽ നടന്ന പരിശോധനയിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേർ ആക്രമണമെന്ന […]

Kerala News

ചെങ്ങന്നൂരിൽ എണ്‍പതുകാരിയെ ബന്ധു വെട്ടിക്കൊന്നു,യുവാവിന് മാനസിക വിഭ്രാന്തിയുള്ളതായി പ്രാഥമിക നി​ഗമനം

  • 22nd October 2022
  • 0 Comments

ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ ബന്ധു പിടിയിൽ.ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് കൊലപാതകം നടന്നത്. മുളക്കുഴ സ്വദേശി അന്നമ്മ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ രെഞ്ചു സാം പോലീസ് പിടിയിലായി.കൊല്ലപ്പെട്ട മറിയാമ്മയും റിന്‍ജുവും ഒരേ വീട്ടിലായിരുന്നു താമസം. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം. മറിയാമ്മയുടെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകളുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.മറിയാമ്മ വർഗീസ് കിടപ്പുരോഗിയാണ്. രെഞ്ചു മാതാപിതാക്കളുമായി വഴക്കിടുകയും തർക്കത്തിന് പിന്നാലെ ഇവരെ വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Kerala

ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമം; കെ.എസ്.ആർ.ടി.സി ഡ്രൈവർ യുവാവിൻറെ മുഖത്തടിച്ചു

  • 21st October 2022
  • 0 Comments

കൊല്ലം: ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാളുടെ മുഖത്തടിച്ചു കെ.എസ്.ആർ.ടി.സി ഡ്രൈവർ. നാട്ടുകാരും യാത്രക്കാരനെ മർദിച്ചു. കൊല്ലം എഴുകോണിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ കേസൊന്നും എടുത്തിട്ടില്ലെന്നാണ് ഏഴുകോൺ‌ പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ച പരാതിയൊന്നും ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്, കെഎസ്ആർടിസി ബസിൽ‌ യാത്ര ചെയ്യുകയായിരുന്ന വ്യക്തി നിരവധി തവണ […]

Kerala News

മഞ്ചേരിയില്‍ തർക്കത്തിനിടെ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

  • 19th October 2022
  • 0 Comments

മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു.നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്.ബുധനാഴ്ച ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു.വീട്ടില്‍നിന്ന് ബഹളം കേട്ടതിനെ തുടർന്ന് അയല്‍ക്കാർ എത്തിയപ്പോൾ കുത്തേറ്റനിലയില്‍ കുഞ്ഞിമുഹമ്മദിനെ കാണുകയായിരുന്നു. ഉടനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

error: Protected Content !!