National

ഡൽഹിയിലെ ശ്രദ്ധാ മോഡൽ കൊലപാതകം യുപിയിലും; മറ്റൊരാളെ വിവാഹം കഴിച്ച യുവതിയെ കഷ്ണങ്ങളാക്കി യുവാവ്

  • 21st November 2022
  • 0 Comments

ഡൽഹിയിലെ ശ്രദ്ധാ മോഡൽ കൊലപാതകം ഉത്തർ പ്രദേശിലും. 22 കാരിയായ ആരാധന പ്രജാപതി യുവതിയെ ആറ് കഷ്ണങ്ങളാക്കിയാണ് യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പ്രിൻസ് രാജ അറസ്റ്റിലായി. യുവതി മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. നവംബർ 9നാണ് പ്രിൻസ് ആരാധനയെ കൂട്ടി ക്ഷേത്രത്തിലെത്തുന്നത്. തുടർന്ന് സമീപത്തുള്ള കരിമ്പിൻ കാട്ടിൽ കൊണ്ടുപോയി ബന്ധു സർവേഷിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ശരീരം ആറ് കഷ്ണമാക്കി വെട്ടി പൊളിത്തീൻ ബാഗിലാക്കുകയും ചെയ്തു. കുറച്ച് അകലെയുള്ള കുളത്തിൽ […]

Kerala

കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിന് നേരെ ആക്രമണം; പ്രതിക്ക് നേരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

  • 21st November 2022
  • 0 Comments

കൊച്ചി : ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഇന്നലെ രാത്രിയിൽ കൊച്ചി ​ഗോശ്രീ പാലത്തിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് നേരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തിൽ വരുമ്പോൾ ആണ് കാർ തടഞ്ഞു നിർത്തിയത്. ഇത് തമിഴ്നാട് അല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ​ഗൺമാൻ നൽകിയ പരാതിയിൽ പറയുന്നു. ടിജോ […]

Kerala News

വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു

  • 19th November 2022
  • 0 Comments

വയനാട്ടിൽ നെടുമ്പാല പള്ളിക്കവലയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു.പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.പ്രതി ജിതേഷ് മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിലാണ്.വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ നെടുമ്പാല പള്ളിക്കവലയിൽ അംഗനവാടിയ്ക്ക് സമീപമാണ് സംഭവം നടന്നത്. ജയപ്രകാശിന്റെ ഭാര്യ അനില മകൻ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡില്‍വെച്ചാണ് രണ്ടുപേര്‍ക്കും വെട്ടേറ്റത്. അയൽവാസിയും ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല […]

Kerala

വീട്ടുമുറ്റത്ത് നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതി മുൻ സഹപാഠി

  • 18th November 2022
  • 0 Comments

തൃശൂർ: വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. മുഖ്യപ്രതിയായ അന്തിക്കാട് സ്വദേശി ആരോമലിനെ പൊലീസ് തെരയുകയാണ്. കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയായ യുവതിയെ ആണ് മുൻ സഹപാഠിയായ ആരോമൽ കാറിൽ എത്തി തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് തൃശൂർ നഗരത്തിൽ ഇറക്കിവിട്ട യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അഭയം തേടി.അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഷെറിനെ പൊലീസ് പിടികൂടി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കാർ ഏർപ്പാടാക്കി കൊടുത്ത കുറ്റത്തിന്‌ അറസ്റ്റ്‌ ചെയ്ത ഷെറിൻ ഒരുപാട് വാഹനത്തട്ടിപ്പ് കേസുകളിലും പ്രതിയാണ്. യുവതിയെ […]

National

ഭർത്താവിനെ കൊലപ്പെടുത്തി കാമുകന്റെ വീടിനുള്ളിൽ കുഴിച്ചിട്ടു; നാലു വർഷത്തിനു ശേഷം ഭാര്യ പിടിയിൽ

  • 15th November 2022
  • 0 Comments

ഗാസിയാബാദ്: ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ നാല് വർഷത്തിനു ശേഷം ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. അയൽവാസിയുമായി ബന്ധമുണ്ടായിരുന്ന ഭാര്യ ഇയാൾക്കൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കാമുകന്റെ വീട്ടിൽ കുഴിച്ചിട്ടു. ഗാസിയാബാദിലെ ശിക്രോദ് എന്ന ഗ്രാമത്തിലെ ചന്ദ്ര വീർ എന്നയാളാണ് കൊല്ലപ്പെട്ടത്. 2018 ലായിരുന്നു കൊലപാതകം നടന്നത് എന്നാണ് പൊലീസ് കണ്ടെത്തൽ. 2018 സെപ്റ്റബർ 28 മുതൽ ചന്ദ്രവീറിനെ കാണാനില്ലായിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് തട്ടിക്കൊണ്ടുപോകൽ കേസും രജിസ്റ്റർ […]

National

മുഴുവൻ സമയവും റീൽ മേക്കിങ്, തമിഴ്‌നാട്ടിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

  • 8th November 2022
  • 0 Comments

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധിക സമയം ചിലവഴിച്ചുവെന്ന കാരണത്താൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്‌ച രാത്രിയാണ് 38 കാരൻ ഭാര്യയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം. ദിണ്ടുഗലിൽ നിന്നുള്ള അമിർതലിംഗം ചിത്രയെ വിവാഹം കഴിച്ച് തിരുപ്പൂരിലെ സെല്ലം നഗറിലാണ് താമസിച്ചിരുന്നത്. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അമിർതലിംഗം. ഒരു ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ചിത്ര, […]

Kerala

നായക്ക് തീറ്റ കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സുഹൃത്ത് പിടിയിൽ

  • 6th November 2022
  • 0 Comments

പാലക്കാട്: കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തൽ. പട്ടാമ്പിക്കടുത്ത് കൊപ്പം സ്വദേശി അബ്ദുൾ സലാമിന്റെ മകൻ ഹർഷാദാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ ഹർഷാദിന്റെ സുഹൃത്ത് ഹക്കീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായയ്ക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതത്തിൽ കലാശിച്ചതെന്നാണ് വിവരം. യുവാവിന്റെ ബന്ധു കൂടിയാണ് കസ്റ്റഡിയിലുള്ള ഹക്കീം. ഹക്കീമടക്കം മൂന്ന് പേർ ചേർന്നാണ് കഴിഞ്ഞ ദിവസം ഹർഷാദിനെ ആശുപത്രിയിൽ എത്തിച്ചത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് […]

National

കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി ടാങ്കിൽ തള്ളി, ശേഷം ആത്മഹത്യ ചെയ്ത് യുവാവ്, പ്രതി മയക്കുമരുന്നിന് അടിമ

  • 4th November 2022
  • 0 Comments

ജോധ്പൂർ : കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. വെള്ളിയാഴ്‌ച ഫാമിൽ ജോലി ചെയ്‌തിരുന്ന പിതാവ്‌ സോനാറാമിനെ (65)യാണ് 38 കാരൻ ശങ്കർ ലാൽ ആദ്യം കൊല്പപെടുത്തിയത്. കോടാലി ഉപയോഗിച്ചാണ് സോനാറാമിനെ ശങ്കർ ലാൽ കൊലപ്പെടുത്തിയത്. പിന്നീട്‌ അമ്മ ചമ്പ (55), മക്കളായ ലക്ഷ്‌മൺ (14), ദിനേഷ്‌ (8), എന്നിവരെ കൊലപ്പെടുത്തുകയും ചെയ്‌തുവെന്ന് എസ്എച്ച്ഒ ബദ്രി പ്രസാദ് പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂരിൽ ആണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ലാൽ അവരുടെ മൃതദേഹങ്ങൾ വീട്ടിലെ വാട്ടർ […]

Kerala

വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുടെ ഡ്രൈവർ അറസ്റ്റിൽ, വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതും സന്തോഷ് തന്നെ

  • 2nd November 2022
  • 0 Comments

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകയറിയ കേസിൽ മന്ത്രി റോഷി അഗസ്റ്റിൻറെ പേഴ്സണൽ സെക്രട്ടറിയുടെ ഡ്രൈവർ അറസ്റ്റിൽ. മലയിൻകീഴ് സ്വദേശി സന്തോഷാണ് പിടിയിലായത്. തിരുവനന്തപുരം കുറവൻകോണത്ത് രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ കേസിലാണ് ഇയാളെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നിരുന്നു. അതേസമയം മ്യൂസിയം വളപ്പിൽ പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതും സന്തോഷ് തന്നെയാണെന്നാണ് പൊലീസിൻറെ സംശയം. രണ്ട് സംഭവങ്ങൾക്കു പിന്നിലും ഒരാളാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. സന്തോഷിനെ പൊലീസ് വിശദമായി […]

Kerala

തൃശൂരിൽ ഡിവൈഎഫ്ഐ നേതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; 4 പ്രതികളെന്ന് പൊലീസ്, പിന്നിൽ എസ്.ഡി.പി.ഐയെന്ന് ആരോപണം

  • 1st November 2022
  • 0 Comments

തൃശൂർ: കേച്ചേരിയിൽ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദീനാണു ഇന്നലെ രാത്രി വെട്ടേറ്റത്. കാലിനും കൈകൾക്കും ഗുരുതരമായി പരുക്കേറ്റ സൈഫുദീൻ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ നാല് പ്രതികളാണ് ഉള്ളതെന്ന് പൊലീസ്. പട്ടിക്കര സ്വദേശികളായ റബീഹ്, റിൻഷാദ്, റാഷിദ്, എന്നിവരാണ് സംഘത്തിലെ മൂന്നുപേർ. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ വൈകാതെ പിടികൂടാനാകുമെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെയാണ് ഡി.വൈ.എഫ്.ഐ. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ.എ. സൈഫുദീനെ ആക്രമിച്ചത്. കേച്ചേരി സ്വദേശി […]

error: Protected Content !!