ദില്ലിയിൽ വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം; പങ്കാളിയെ കുത്തിക്കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കാൻ ശ്രമം, ഒരാൾ പിടിയിൽ
ദില്ലി: ദില്ലിയിൽ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മൻപ്രീത് എന്നയാളെയാണ് പഞ്ചാബിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലിയിലെ തിലക്നഗറിലാണ് 35 വയസ്സുള്ള യുവതിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്തുക മാത്രമല്ല, മൃതദേഹം വെട്ടിമുറിക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. പങ്കാളിയായ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയ കേസിലെ പ്രതി അഫ്താബ് പൂനാവാലയിൽ നിന്ന് ഇയാൾ പ്രചോദനമുൾക്കൊണ്ടിരിക്കാമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. രേഖ റാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പതിനാറുകാരിയായ മകൾക്കൊപ്പം താമസിച്ചിരുന്ന ഗണേഷ് നഗറിലെ […]









