National

പ്രണയാഭ്യർത്ഥന നിരസിച്ചു; ഉത്തർ പ്രദേശിൽ 15കാരിയെ വെടിവച്ച് കൊന്നു

  • 19th January 2023
  • 0 Comments

പ്രണയാഭ്യർത്ഥന നിരസിച്ച 15 വയസുകാരിയെ വെടിവച്ച് കൊന്നു. ഉത്തർ പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹോദരി നിഷയ്ക്കൊപ്പം മടങ്ങിവരികയായിരുന്ന അനുരാധയുടെ തലയിൽ 22കാരനായ അരവിന്ദ് വിശ്വകർമ വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥനത്തുവച്ച് തന്നെ കുട്ടി മരണപ്പെട്ടു. പ്രതി ഒളിവിലാണ്.

Kerala

തൃശൂരിൽ കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിന് ചെത്തിക്കൊണ്ടിരുന്ന തെങ്ങ് യന്ത്രവാള്‍കൊണ്ട് മുറിച്ചു; ചെത്ത് തൊഴിലാളിക്ക് പരുക്ക്

  • 16th January 2023
  • 0 Comments

തൃശൂർ: കള്ള് ചോദിച്ചു കൊടുക്കാത്തതിനു ചെത്തിക്കൊണ്ടിരുന്ന തെങ്ങ് യന്ത്രവാള്‍കൊണ്ട് മുറിച്ചുമാറ്റി. തെങ്ങിലുണ്ടായിരുന്ന ചെത്തുതൊഴിലാളി ചാടി രക്ഷപ്പെടുന്നതിനിടെ വീണ് കാലൊടിഞ്ഞു. വെള്ളിക്കുളങ്ങര പൊത്തഞ്ചിറയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വെള്ളിക്കുളങ്ങര കൈലാൻ വീട്ടിൽ ജയൻ (43)ആണ് പരിക്കേറ്റത്. മരംവെട്ടുതൊഴിലാളി മങ്കൊമ്പിൽ വീട്ടിൽ ബിസ്മി (45) ആണ് പ്രതി. താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് ജയൻ ഊർന്നിറങ്ങി ചാടിയപ്പോഴാണ് പരുക്കറ്റത് . പിന്നാലെ തെങ്ങും നിലംപതിച്ചു. സംഭവത്തില്‍ ബിസ്മിയെ പോലീസ് അറസ്റ്റ് ചെയ്തു. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിറകിലെന്നാണ് പ്രാഥമിക […]

Kerala News

മദ്യപാനത്തിനിടെ തർക്കം,മൊബൈല്‍ വാങ്ങാന്‍ പോയ യുവാവിനെ തലയിൽ കല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

  • 15th January 2023
  • 0 Comments

ശ്രീകാര്യത്തില്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഇന്നലെ രാത്രി 7 മണിക്ക് ഒരു ബന്ധുവിനൊപ്പം മൊബൈൽ വാങ്ങാൻ പുറത്തുപോയ സാജു മടങ്ങി വന്നിരുന്നില്ല. പുലർച്ചെ നാലുമണിയോടെയാണ് കട്ടേല ട്രിനിറ്റി സ്കൂളിന് സമീപം സാജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട്ടിലെ ഒരു കോഴിക്കടയിലെ ജീവനക്കാരനാണ് 38കാരനായ സാജു. ഇന്നലെ ഇയാള്‍ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവര്‍ക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടയില്‍ സാജുവിന്റെ മൊബൈല്‍ ഫോണ്‍ സുഹൃത്തുക്കള്‍ കൈവശപ്പെടുത്തി. ഈ മൊബൈല്‍ വാങ്ങാനാണ് അമ്പാടിനഗറിലെ വീട്ടില്‍ നിന്ന് സാജു […]

Kerala

കൊച്ചിയിൽ ഒന്നരവർഷം മുമ്പ് കാണാതായ ഭാര്യയെ കൊന്നുകുഴിച്ചു മൂടി; ഭർത്താവിന്റെ ഞെട്ടിക്കുന്ന മൊഴി

  • 12th January 2023
  • 0 Comments

കൊച്ചി : വൈപ്പിൻ ഞാറക്കലിൽ നിന്നും കാണാതായ രമ്യയുടേത് കൊലപാതകം. രമ്യയെ താൻ കൊന്ന് കുഴിച്ചു മൂടിയതാണെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകിയതോടെയാണ് വിവരം പുറത്തായത്. ഒന്നര വർഷം മുമ്പ് കാണാതായ രമ്യയ്ക്കായുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. താൻ രമ്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ച് മൂടിയതാണെന്നാണ് ഭർത്താവ് സജീവൻ നൽകിയ മൊഴി. വാച്ചാക്കലിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു വൈപ്പിൻ സ്വദേശികളായ കൊല്ലപ്പെട്ട രമ്യയും ഭർത്താവ് സജീവനും. ഒന്നരവർഷം മുമ്പാണ് രമ്യയെ വീട്ടിൽ കാണാതായത്. അയൽവാസികൾ വിവരമന്വേഷിച്ചപ്പോൾ […]

Kerala

സുഹൃത്തിന്റെ പിതാവിനെ മർദിക്കുന്നത് തടയാനെത്തിയ യുവാവിന് കുത്തേറ്റു; പ്രതികൾ ഒളിവിൽ

  • 3rd January 2023
  • 0 Comments

മർദനം തടയാനെത്തിയ യുവാവിന് കുത്തേറ്റു. സുഹൃത്തിന്റെ പിതാവിനെ ഉപദ്രവിക്കുന്നത് തടഞ്ഞ യുവാവിനെയാണ് സംഘം ചേർന്ന് കത്തികൊണ്ട് കുത്തിയത്. പള്ളിപ്പുറം പടിഞ്ഞാറേ വീട്ടിൽ ബാബുവിന്റെ മകൻ മഹേഷിനാണ് വയറിന് ഗുരുതരമായി കുത്തേറ്റത്. പള്ളിപ്പുറം സ്വദേശി മെബിൻ ,ആന്റണി,സജീഷ് എന്നിവരാണ് പ്രതികൾ. ഇയാൾ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതികൾ ഒളിവിലാണ്.

Kerala News

ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്തു;തര്‍ക്കം,മേപ്പാടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

  • 1st January 2023
  • 0 Comments

മേപ്പാടിയിൽ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു.മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മേപ്പാടി കർപ്പൂരക്കാട് വച്ചാണ് സംഭവം. ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മുർഷിദിന്റെ സുഹൃത്തായ സിദ്ധാർഥ് ഒരു കടയുടെ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത് രൂപേഷും സംഘവുമെത്തി. രൂപേഷ് ബൈക്കിന്റെ താക്കോൽ ഊരിയെടുത്തെറിഞ്ഞു. ഇതുചോദ്യം ചെയ്ത് മുർഷിദും മറ്റൊരു സുഹൃത്തായ നിഷാദും കൂടി സ്ഥലത്തെത്തി. പിന്നാലെ തർക്കവും കയ്യാങ്കളിയുമുണ്ടായി. […]

Kerala

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി സ്വർണ്ണവും പണവും ബൈക്കും കവർന്നു, സംഭവം നടന്നത് കടക്കുള്ളിൽവെച്ച്

  • 25th December 2022
  • 0 Comments

കോഴിക്കോട് : വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടക്കാത്തെരുപുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജൻ ( 62 )നാണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. പതിവ് സമയം കഴിഞ്ഞിട്ടും രാജൻ രാത്രിയിൽ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പൊലീസ് […]

National News

ഭർത്താവിനെ തലക്കടിച്ച്, ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹത്തിനൊപ്പം ഉറങ്ങി ഭാര്യ,മദ്യപിച്ച് ഉപദ്രവം പതിവ്, എന്ന് മൊഴി

  • 21st December 2022
  • 0 Comments

ഉത്തര്‍പ്രദേശിലെ റായ്ബറേലിയിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഒരു രാത്രി മൃതദേഹത്തൊടൊപ്പം ഉറങ്ങി ഭാര്യ.റായ്ബറേലി സ്വദേശിയായ അതുലിനെയാണ് ഭാര്യ അന്നു തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്. മിക്കപ്പോഴും ഇയാൾ മദ്യപിച്ചെത്തി തന്നെ മർദ്ദിക്കാറുണ്ടെന്നും ശമ്പളം മദ്യപിക്കുന്നതിനായി ചെലവഴിക്കാറുണ്ടെന്നും അതിനാലാണ് ഇത്തരം ക്രൂരമായ നടപടിക്ക് തുനിഞ്ഞതെന്നും യുവതി പൊലിസിനോട് വെളിപ്പെടുത്തി. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ അന്നു ഡിസംബര്‍ 15-ാം തീയതി രാത്രിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി മദ്യപിക്കുന്ന അതുല്‍, വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു.15-ന് രാത്രിയും മദ്യപിച്ചെത്തിയ അതുല്‍ […]

National

വാടകയ്ക്ക് കഴിഞ്ഞിരുന്ന പിഎച്ച്‌ഡി ഗവേഷകനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി വീട്ടുടമ

  • 15th December 2022
  • 0 Comments

വാടകയ്ക്ക് കഴിഞ്ഞിരുന്ന പിഎച്ച്‌ഡി ഗവേഷകനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി വീട്ടുടമ. അങ്കിത് (40) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ടവൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നാല് കഷ്ണങ്ങളാക്കി മുറിക്കുകയായിരുന്നു. പ്രതി ഉമേഷ് ശർമ്മയെ(35) പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ മോദിനഗറിലാണ് സംഭവം. ഒക്‌ടോബർ ആറിനാണ് കൊലപാതകം നടത്തിയതെന്ന് കുറ്റാരോപിതനായ ഉമേഷ് ശർമ സമ്മതിച്ചു. അങ്കിതിന്റെ മൃതദേഹം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് നാല് കഷ്ണങ്ങളാക്കി. തുടർന്ന് ഗാസിയാബാദിലെ ഗംഗാ കനാലിനും മുസാഫർനഗറിലും ദസ്‌നയിലെ ഈസ്റ്റേൺ […]

National

ഭാര്യയെയും നാലു മക്കളെയും വെട്ടിക്കൊലപ്പെടുത്തി; ശേഷം ആത്മഹത്യ ചെയ്ത് ഗൃഹനാഥൻ

  • 14th December 2022
  • 0 Comments

ചെന്നൈ: ഭാര്യയെയും നാലു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ കലശപാക്കത്തിനടുത്തുള്ള കീഴ്കുപ്പം ഗ്രാമത്തിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. പിതാവിന്റെ ക്രൂരമായ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട അഞ്ചാമത്തെ കുട്ടി ആശുപത്രിയിൽ ജീവന് വേണ്ടി പോരാടുകയാണ്. 40 കാരനായ പളനി എന്ന കർഷകനാണ് ഭാര്യ വളളിയെയും നാല് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയത്. 4 വയസ്സ് മുതൽ 15 വയസ്സു വരെയുള്ള കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച രാവിലെ പൂട്ടിയ […]

error: Protected Content !!