Kerala News

കണ്ണൂരില്‍ അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ക്ക് വെടിയേറ്റു, അയല്‍വാസി അറസ്റ്റില്‍

ഇരിട്ടി അയ്യന്‍കുന്ന് ചരളില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. ചരളിലെ കുറ്റിക്കാട്ട് തങ്കച്ചനു (48) ആണ് വെടിയേറ്റത്. എയര്‍ഗണ്ണുകൊണ്ടുളള വെടി നെഞ്ചിനാണ് കൊണ്ടത്. വെടിയേറ്റ തങ്കച്ചന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തങ്കച്ചന്റെ അയല്‍വാസിയായ കൂറ്റനാല്‍ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Entertainment News

കെ.ജി.എഫ്. പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ തർക്കം, വെടിവെപ്പ്,യുവാവിന് പരിക്കേറ്റു

  • 21st April 2022
  • 0 Comments

കെജിഎഫ്: ചാപ്റ്റർ 2 പ്രദർശനത്തിനിടെ കർണാടകയിൽ വെടിവെപ്പ്.തര്‍ക്കത്തെത്തുടര്‍ന്ന് ഹവേരി ജില്ലയിലെ തീയേറ്ററിൽ നിന്നാണ് യുവാവിന് വെടിയേറ്റത്.പരിക്കേറ്റയാളെ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.വസന്തകുമാര്‍ എന്ന ആൾ സിനിമകാണാനായി ഹവേരിയിലെ തിയേറ്ററിലെത്തുകയും സിനിമയ്ക്കിടെ മുന്നിലെ സീറ്റിലേക്ക് വസന്തകുമാര്‍ കാല്‍വെച്ചതോടെ തർക്കം ആരംഭിക്കുകയായിരുന്നു . മുന്നിലിരുന്നയാള്‍ ഇത് ചോദ്യംചെയ്യുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തര്‍ക്കത്തിനൊടുവില്‍ പുറത്തേക്കുപോയ മുന്‍സീറ്റുകാരന്‍ കൈത്തോക്കുമായി തിരിച്ചെത്തി വസന്തകുമാറിനുനേരെ വെടിവെക്കുകയായിരുന്നു. വെടിവെച്ചയാൾ ഒളിവിലാണ്, ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലൈസൻസുള്ള തോക്ക് കൈവശമുള്ളവരുടെ പട്ടികയും പരിശോധിച്ചുവരികയാണെന്നും പൊലീസ് […]

Kerala News

കുടുംബ വഴക്ക്; കോട്ടയത്ത് പന്ത്രണ്ടുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്തു

  • 16th April 2022
  • 0 Comments

പാമ്പാടിയിൽ 12 വയസ്സുകാരൻ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ ശരത് – സുനിത ദമ്പതികളുടെ മകൻ മാധവ് എസ് നായർ (12) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മാതാപിതാക്കളുടെ വഴക്കിൽ മനംനൊന്തു കുട്ടി അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായപ്പോഴാണ് കുട്ടി മുറിക്കകത്ത് കയറി വാതിലടച്ചത്. പിന്നീട് മുറിയിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Kerala News

പാലക്കാട്ട്‌ ആർ.എസ്.എസ്. നേതാവിന് വെട്ടേറ്റു

  • 16th April 2022
  • 0 Comments

പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് നഗരത്തിലെ മേലാമുറിയിലാണ് സംഭവം. വെട്ടേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഇയാൾ ഐസിയുവിലാണ്.ഉച്ചയ്ക്ക് ഒരു മണിയോടെ കടയില്‍ കയറിയാണ് വെട്ടിയത്. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റതായാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. പാലക്കാട്ടെ എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടെന്ന് പറയാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അക്രമികള്‍ […]

Kerala News

കിഴക്കഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു;പിന്നാലെ ആത്മഹത്യാശ്രമം,രക്ഷപ്പെടുത്തിയ 61-കാരൻ ആശുപത്രിയില്‍

  • 13th April 2022
  • 0 Comments

പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.കൊച്ചുപറമ്പില്‍ എല്‍സിയാണ് മരിച്ചത്.എൽസിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വര്‍ഗീസ്(61) ജീവനൊടുക്കാന്‍ ശ്രമിച്ചു. കഴുത്തില്‍ കുരുക്കിട്ടനിലയില്‍ കണ്ടെത്തിയ വര്‍ഗീസിനെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വർഗീസ് പൊലീസിനെ വിളിച്ച് താൻ മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസെത്തുമ്പോള്‍ കൈഞരമ്പ് മുറിച്ചശേഷം അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്ന വർഗീസിനെയാണ് കണ്ടെത്തിയത്.കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് […]

Kerala News

ചക്കയെ ചൊല്ലി തർക്കം,യുവാവ് വീടിന് തീയിട്ടു ,പുസ്തകങ്ങളും ഹാള്‍ടിക്കറ്റും കത്തിനശിച്ചു

  • 12th April 2022
  • 0 Comments

ചക്കയെ ചൊല്ലി ഉണ്ടായ വഴക്കിൽ യുവാവ് വീടിനു തീയിട്ടു.മക്കളുടെ പുസ്തകങ്ങളും പത്താംക്ലാസ് പരീക്ഷയുടെ ഹാള്‍ടിക്കറ്റും വസ്ത്രങ്ങളുമെല്ലാം കത്തിനശിച്ചു. സംഭവത്തില്‍ അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷ് (46) നെ പൊലീസ് അറസ്റ്റ് ചെയ്തു.സഹോദരിയുടെ വീട്ടിൽനിന്ന്‌ ചക്ക കൊണ്ടുവന്നതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനെത്തുടർന്ന് ആണ് സംഭവം നടന്നത്.സജേഷിന്റെ അച്ഛൻ ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്. സജേഷിന്റെ രണ്ടു പെൺമക്കളിൽ ഒരാൾ പത്താംക്ലാസിലും ഒരാൾ എട്ടാംക്ലാസിലുമാണ് പഠിക്കുന്നത്. സജേഷിന്റെ ഭാര്യ വിദേശത്താണ്.ശ്രീധരൻ മകളുടെ വീട്ടിൽനിന്ന്‌ ചക്ക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകീട്ടുതന്നെ തർക്കമുണ്ടായിരുന്നു. തുടർ‌ന്ന് സജേഷിന്റെ […]

National News

ഹാർപ്പിക് ഒഴിച്ച് വൃദ്ധയെ അന്ധയാക്കി കവർച്ച ; വീട്ട് ജോലിക്കാരി അറസ്റ്റിൽ

  • 4th March 2022
  • 0 Comments

ഹാർപ്പിക് ഒഴിച്ച് 73കാരിയെ അന്ധയാക്കിയ ശേഷം വീട് കൊള്ളയടിച്ച വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വേലക്കാരിയായ 32കാരി ഭാർഗവി പൊലീസ് ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. ഹൈദരാബാദിലാണ് നടുക്കുന്ന സംഭവം നടന്നത്. ഹാർപ്പികും സന്ദു ബാമും ചേർത്ത് കണ്ണിലൊഴിച്ചാണ്ഭാർഗവി വൃദ്ധയെ അന്ധയാക്കിയത്. സെക്കന്ദരാബാദിലെ നചരാം കോംപ്ലക്സിൽ ഒറ്റക്കായിരുന്നു ഹേമാവതി താമസിച്ചിരുന്നത്. ഇവരുടെ ലണ്ടനിലുള്ള മകൻ സചീന്ദറാണ് 2021 ഓഗസ്റ്റിൽ ഭാർഗവിയെ വീട്ടുജോലിക്കും അമ്മയെ നോക്കുന്നതിനുമായി നിയമിച്ചത്. , ഇതോടെ ഏഴ് വയസ്സുള്ള മകൾക്കൊപ്പം കഴിയുന്ന ഭാർഗവി ഫ്ലാറ്റിലേക്ക് […]

Kerala News

നട്ടെല്ലിനടക്കം സ്വയം പരിക്കേല്‍പ്പിച്ചെന്ന് അമ്മ,പരസ്പരവിരുദ്ധ മൊഴികള്‍,രണ്ടര വയസ്സുകാരിയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരം, ദുരൂഹത

  • 22nd February 2022
  • 0 Comments

തൃക്കാക്കര മർദനത്തെ തുടർന്ന് പരുക്കേറ്റ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു.തലച്ചോറിൽ രക്തസ്രാവവും തലച്ചോറിന്റെ ഇരുവശത്തും നീർക്കെട്ടുമുണ്ട്. രക്തധമനികളിൽ രക്തം കട്ട പിടിച്ച അവസ്ഥയിലാണ്. കഴുത്തിന്റെ ഭാ​ഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്റെ മുകൾ ഭാ​ഗം മുതൽ രക്തസ്രാവം ഉണ്ടെന്നും പരിശോധന റിപ്പോർട്ട് പറയുന്നു. കോലഞ്ചേരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് ഇപ്പോൾ 72 മണിക്കൂർ നിരീക്ഷണത്തിലാണ്.ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ ദേഹത്ത് ഗുരുതര മുറിവുള്ളതിനാല്‍ […]

National News

കുടുംബവഴക്ക്;തർക്കം രൂക്ഷമായി ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവതി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

  • 21st January 2022
  • 0 Comments

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ തലയറുത്ത് കൊലപ്പെടുത്തി ഭാര്യ. ആന്ധ്രാപ്രദേശ് ചിറ്റൂര്‍ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. 53കാരനായ ഭശ്യാം രവിചന്ദ്രനെ ഭാര്യ വസുന്ധരയാണ് (50) കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.വസുന്ധരയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഭശ്യാം രവിചന്ദ്രന്റെ തലയറുത്തു മാറ്റിയ മൃതദേഹം കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസിന്റെ നിഗമനം.ഭര്‍ത്താവിന്റെ മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തുകൊണ്ട് വീട്ടില്‍ വഴക്ക് പതിവായിരുന്നു. വ്യാഴാഴ്ച്ച ഇവര്‍ […]

Kerala News

പറവൂരില്‍ യുവതിയുടെ മരണം കൊലപാതകം?മരിച്ചത് വിസമയയെന്ന് അമ്മ ഒളിവിൽ പോയത് ഇളയ സഹോദരി

  • 29th December 2021
  • 0 Comments

പറവൂരില്‍ വീടിന് തീപിടിച്ച് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ ഒളിവിൽ പോയത് ഇളയ സഹോദരിയെന്നും മരിച്ചത് വീട്ടിലെ മൂത്ത പെൺകുട്ടി വിസ്മയയാണ് എന്ന് പൊലീസ് ഉറപ്പിച്ചു. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന ആവശ്യമാണെന്ന് പൊലീസ്,അറിയിച്ചു ഇളയ ആൾക്ക് വേണ്ടി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുകയാണെന്നും പറഞ്ഞു.പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്.മൃതദേഹം […]

error: Protected Content !!