പാമ്പാടിയിൽ 12 വയസ്സുകാരൻ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ ശരത് – സുനിത ദമ്പതികളുടെ മകൻ മാധവ് എസ് നായർ (12) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മാതാപിതാക്കളുടെ വഴക്കിൽ മനംനൊന്തു കുട്ടി അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായപ്പോഴാണ് കുട്ടി മുറിക്കകത്ത് കയറി വാതിലടച്ചത്. പിന്നീട് മുറിയിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കുടുംബ വഴക്ക്; കോട്ടയത്ത് പന്ത്രണ്ടുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്തു

