Kerala News

പോലീസ് സ്റ്റേഷനിൽ സഹോദരങ്ങൾക്ക് നേരെ മർദ്ദനവും അസഭ്യവർഷവും; അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന് കള്ള കേസിൽ കുടുക്കാൻ ശ്രമം

  • 19th December 2021
  • 0 Comments

നൂറനാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സഹോദരങ്ങൾക്ക് നേരെ എസ്ഐയുടെ വക മർദ്ദനവും അസഭ്യവർഷവും. സിവിൽ തർക്കത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ സഹോദരങ്ങൾക്ക് നേരെയാണ് പോലീസിന്റെ അതിക്രമം നടന്നത്. കോട്ടയം സ്വദേശികളായ ഷാൻമോൻ, സജിൻ റജീബ് എന്നിവരാണ് എസ്ഐ അരുണിനും 4 പോലീസുകാർക്കും എതിരെ പരാതിയുമായി രംഗത്തെത്തിയത്.അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന് എസ്ഐയെ കയ്യേറ്റം ചെയ്തെന്ന പേരിൽ പിന്നീട് ഇവരെ കള്ളക്കേസിലും കുടുക്കി. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് ബോധ്യപ്പെട്ടപ്പോൾ പിന്നീട് സംഭവം മറയ്ക്കാൻ പൊലീസുകാർ ഗൂഢാലോചന നടത്തിയതിന് തെളിവായി ഓഡിയോ സന്ദേശം ലഭിച്ചിട്ടുണ്ട്. […]

Kerala News

അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

  • 7th November 2021
  • 0 Comments

ഇന്ന് രാവിലെ പാലക്കാട് മുണ്ടൂരിലെ ഫർണീച്ചർ സ്ഥാപനത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സരൺപൂർ സ്വദേശി വസീം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 2 പേർക്ക് പരുക്കേറ്റു.. വസീമിന്റെ ബന്ധുവായ വാജിദ് ആണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സംഭവ ശേഷം വാജിദ് കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ വാജിദിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Kerala News

വ്യത്യസ്ത മതങ്ങളിൽ നിന്നും വിവാഹംകഴിച്ചു ; യുവാവിന് നടുറോഡിൽ ഭാര്യാസഹോദരന്റെ ക്രൂരമർദ്ദനം

  • 3rd November 2021
  • 0 Comments

വ്യത്യസ്ത മതങ്ങളിൽ നിന്നും വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ ക്രൂര മർദ്ദനം.തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. മിഥുനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ഒക്ടോബര്‍ 31-നാണ് കൊലപാതക ശ്രമം നടന്നത്. മര്‍ദ്ദനത്തില്‍ മിഥുനിന്റെ കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മിഥുന്‍. പെൺകുട്ടിയുടെ സഹോദരനാണ് മിഥുനെ ക്രൂരമായി മർദിച്ചത്. മിഥുനും ദീപ്തിയും ചെറിയൻകീഴ് സ്വദേശികളാണ്.29-ാം തിയതിയായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. ദീപ്തിയുടെ വീട്ടിൽ വിവാഹത്തോട് എതിർപ്പുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്‌നങ്ങൾ സംസാരിക്കാമെന്ന് […]

National News

മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ അച്ഛനും സുഹൃത്തും ചേര്‍ന്ന് വെട്ടിക്കൊന്നു

  • 21st August 2021
  • 0 Comments

മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ അച്ഛനും സുഹൃത്തും ചേര്‍ന്ന് വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്കോട്ട് കനക്നഗര്‍ സ്വദേശി വിജയ് മേറി(32)നാണ് കൊല്ലപ്പെട്ടത്. കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും ഇയാളുടെ സുഹൃത്തായ ദിനേശ് രംഗപാര(30) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി രാജ്കോട്ടിലെ ശാന്ത് കബീര്‍ റോഡില്‍വെച്ചാണ് ഇരുവരും യുവാവിനെ വെട്ടിക്കൊന്നത്. റോഡരികില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിജയ് മേറിനെ ബൈക്കിലെത്തിയ പ്രതികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് വിജയ് മേറും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഒളിച്ചോടിയത്. തുടര്‍ന്ന് […]

Kerala News

മാവോയിസ്‌റ്റെന്ന പേരില്‍ വ്യാജ കത്തയച്ച് പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

  • 20th July 2021
  • 0 Comments

മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരില്‍ പ്രമുഖ വ്യവസായികള്‍ക്കും വന്‍കിട കോണ്‍ട്രാക്റ്റര്‍ക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും കത്തയച്ച രണ്ട് പേരെ ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് എ സി പി ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ചും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പറോപ്പടി തച്ചംക്കോട് വീട്ടില്‍ ഹബീബ് റഹ്‌മാന്‍ (46), കട്ടിപ്പാറ കളത്തിങ്ങല്‍ ഷാജഹാന്‍ (43) എന്നിവരാണ് അറസ്റ്റിലായത്. ഇതാദ്യമായാണ് കോഴിക്കോട് സിറ്റിയില്‍ മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ ഇത് പോലൊരു വ്യാജ കത്ത് […]

Kerala News

നാദാപുരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകല്‍; യുവാവിനെ കാറിലെത്തിയ സംഘം റാഞ്ചി

  • 19th February 2021
  • 0 Comments

അരൂര്‍ എളയിടത്ത് വോളിബോള്‍ മത്സരം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്‌നാസ് (30) നെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. വെള്ളിയാഴ്ച പുലര്‍ച്ച 12.30 ഓടെയാണ് സംഭവം. വോളിബോള്‍ മത്സരം കഴിഞ്ഞു മടങ്ങവേ അഞ്ച് പേരടങ്ങുന്ന സംഘം അജ്‌നാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന താര്‍ ജീപ്പ് തടഞ്ഞ് നിര്‍ത്തുകയും ടയറിന്റെ കാറ്റ് ഒഴിച്ച് വിടുകയും ചെയ്തു. തുടര്‍ന്ന് അജ്നാസിനെയും സുഹൃത്തുക്കളെയും മര്‍ദിക്കുകയും അജ്നാസിനെ […]

Kerala News

ഒറ്റപ്പാലത്ത് വന്‍ മോഷണം; പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും വജ്രം, സ്വര്‍ണം ആഭരണങ്ങളും കവര്‍ന്നു

ഒറ്റപ്പാലം നഗരത്തില്‍ പൂട്ടിയിട്ടിരുന്ന വീടു കുത്തിത്തുറന്നു മോഷണം. പണവും സ്വര്‍ണം, വജ്രം ആഭരണങ്ങളുമാണ് കവര്‍ന്നത്. ഈസ്റ്റ് ഒറ്റപ്പാലം പുലായ്ക്കല്‍ ഡോ. ഷാമില്‍ മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും വജ്ര ആഭരണങ്ങളുമാണു മോഷ്ടിക്കപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഏഴരയ്ക്കും ഒന്‍പതരയ്ക്കും മധ്യേയാണു മോഷണം. ഡോക്ടര്‍ പെരിന്തല്‍മണ്ണയിലേക്കും മറ്റു കുടുംബാംഗങ്ങള്‍ വീടു പൂട്ടി പഴയ ലക്കിടിയിലെ ബന്ധു വീട്ടിലേക്കും പോയതായിരുന്നു. കുടുംബാംഗങ്ങള്‍ തിരിച്ചെത്തിയപ്പോഴാണു മോഷണം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ പിന്നിലെ ഇരുമ്പുവാതില്‍ വഴിയാണു മോഷ്ടാവ് […]

Kerala News

കാസര്‍ഗോഡ് മധ്യവയസ്‌കനെ മര്‍ദ്ദിച്ചുകൊന്നു

  • 23rd January 2021
  • 0 Comments

കാസര്‍ഗോഡ് നഗരത്തില്‍ മധ്യവയസ്‌കനെ മര്‍ദിച്ചുകൊന്നു. ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റഫീഖിന് മര്‍ദനമേറ്റതെന്ന് പറയപ്പെടുന്നു. കാസര്‍ഗോഡ് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ റഫീഖ് ശല്യം ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഈ യുവതി റഫീഖിനെ അടിച്ചു. അതിന് ശേഷം റഫീഖ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. റഫീഖിന് പിന്നാലെ യുവതിയും എത്തി. വിഷയത്തിലിടപെട്ട സമീപത്തെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് റഫീഖിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ റഫീഖ് അതേ ആശുപത്രിക്ക് മുന്നില്‍ തന്നെ വീണു. ഉടനെ ആശുപത്രിയിലേക്ക് […]

Kerala News

ഒന്‍പതു വയസ്സുകാരനെ ചട്ടുകവും തേപ്പുപെട്ടിയും വെച്ച് പൊള്ളിച്ച സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

  • 18th January 2021
  • 0 Comments

ഒമ്പതു വയസുകാരനെ ക്രൂരമായി ഉപദ്രവിച്ച ബന്ധു അറസ്റ്റില്‍. തൈക്കൂടത്ത് മൂന്നാംക്ലാസുകാരനെ തേപ്പുപെട്ടി ഉപയോഗിച്ചും ചട്ടുകം വച്ചും പൊള്ളിച്ച് സഹോദരീ ഭര്‍ത്താവാണ് ഉപദ്രവിച്ചത്. കുട്ടിയെ ബന്ധുക്കള്‍ ഇടപെട്ട് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലി സ്വദേശി പ്രിന്‍സിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടിയെ ഉപദ്രവിക്കുന്നത് നാട്ടുകാരും വാര്‍ഡ് ജനപ്രതിനിധിയും ചേര്‍ന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ഐപിസി വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പൊള്ളലേറ്റ കുഞ്ഞിന്റെ പിതാവ് ഏതാനും വര്‍ഷങ്ങളായി പക്ഷാഘാതം ബാധിച്ച് അബോധാവസ്ഥയിലാണ്. പിതാവിന് […]

കൊള്ളസംഘം പൊലീസ്‌വേഷത്തിലെത്തി കാര്‍ തട്ടിയെടുത്തു; രണ്ട് പേര്‍ക്ക് പരിക്ക്

  • 13th November 2020
  • 0 Comments

യാത്രക്കാരെ ആക്രമിച്ച ശേഷം കൊളളസംഘം കാറുമായി കടന്നു. പാലക്കാട് കസബ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍ പാലക്കാട് സ്വദേശികളായ നവനീത്, മുനീര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊലീസ് യൂണിഫോമിലാണ് കാര്‍ കടത്താന്‍ എത്തിയ കൊളള സംഘം എത്തിയതെന്ന് ഇവര്‍ പറഞ്ഞു. ബിസിനസുകാരായ മുനീറും നവനീതും തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിയാണ് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള മരുത ഓവര്‍ ബ്രിഡ്ജിനോട് ചേര്‍ന്ന് പൊട്രോള്‍ പമ്പിന് അടുത്ത് വെച്ച് ആക്രമണത്തിനിരയാവുന്നത്. ആദ്യം പൊലീസ് വേഷത്തിലെത്തിയവര്‍ […]

error: Protected Content !!