Kerala News

നാദാപുരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകല്‍; യുവാവിനെ കാറിലെത്തിയ സംഘം റാഞ്ചി

അരൂര്‍ എളയിടത്ത് വോളിബോള്‍ മത്സരം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്‌നാസ് (30) നെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.

വെള്ളിയാഴ്ച പുലര്‍ച്ച 12.30 ഓടെയാണ് സംഭവം. വോളിബോള്‍ മത്സരം കഴിഞ്ഞു മടങ്ങവേ അഞ്ച് പേരടങ്ങുന്ന സംഘം അജ്‌നാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന താര്‍ ജീപ്പ് തടഞ്ഞ് നിര്‍ത്തുകയും ടയറിന്റെ കാറ്റ് ഒഴിച്ച് വിടുകയും ചെയ്തു. തുടര്‍ന്ന് അജ്നാസിനെയും സുഹൃത്തുക്കളെയും മര്‍ദിക്കുകയും അജ്നാസിനെ ജീപ്പില്‍ നിന്നിറക്കി ഇറക്കി ബലമായി അക്രമി സംഘം തട്ടികൊണ്ടുപോവുകയുമായിരുന്നു.

നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുറ്റ്യാടി സ്വദേശിയായ യുവാവിനെ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെയോടെ ഇയാളുടെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തു വരുന്നു. സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പങ്കിനെക്കുറിച്ചാണ് പോലീസ് സംശയിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രവാസി വ്യവസായിയെ തട്ടികൊണ്ടുപോയത്. പിന്നീട് ഇദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിലെ ദുരൂഹതകള്‍ നിലനില്‍ക്കെയാണ് വീണ്ടും നാദാപുരത്തെ ഞെട്ടിച്ചു മറ്റൊരു തട്ടികൊണ്ടുപോവല്‍ അരങ്ങേറിയത്.

Avatar

news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!