കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ തന്നെയാണ് ട്വിറ്ററിലൂടെ കൊവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്. രാജ്ഭവനില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്ക വേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാവുകയോ നിരീക്ഷണത്തില്‍ കഴിയുകയോ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. നിലവില്‍ രാജ്ഭവനില്‍ ഐസൊലേഷനിലുള്ള ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പി സി ജോര്‍ജിന്റെ ഹര്‍ജി; ഉത്തരവ് പറയാനായി ഹൈക്കോടതി മാറ്റിവെച്ചു

  • 2nd November 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പി സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് പി സി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നാണ് പി സി […]

Local News

കുന്ദമംഗലം പഞ്ചായത്തിന് ഇന്ന് ആശ്വാസം;ഒരാൾക്ക് കോവിഡ് പോസറ്റീവ്

കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് ഇന്ന് ആശ്വാസത്തിന്റെ ദിനം.കഴിഞ്ഞ ദിവസം നടന്ന ആർസിപിസിർ ടെസ്റ്റിൽ വാർഡ് 23 ൽ ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ ലാബുകളിലെ ടെസ്റ്റ് ഫലങ്ങളിൽ പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിലും കൂടി മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ് ആളുകളുടെ ജാഗ്രതയും കോവിഡിനെതിരെ ഉള്ള പോരാട്ടത്തിന്റെയും ഫലമായാണ് ഇത്തരമൊരു റിസൾട്ട് ഉണ്ടായത് .വരും നാളുകളിലും ഇത് പോലെ നമ്മൾ ശ്രെദ്ധിക്കുകയാണെങ്കിൽ കുന്ദമംഗലം പഞ്ചായത്ത് കോവിഡ് മുക്തമാക്കാം .

കോവിഡ് ബാധിതരായ മൂന്നിലൊരാള്‍ക്ക് തലച്ചോറിലും നേരിയ തകരാറുകള്‍; പുതിയ പഠനം

  • 31st October 2020
  • 0 Comments

കോവിഡ് ബാധിതരായ മൂന്നിലൊന്ന് പേര്‍ക്കും തലച്ചോറിന്റെ മുന്‍ഭാഗത്ത് ചെറിയ തോതില്‍ തകരാറുകള്‍ ഉണ്ടാവുന്നതായി പഠനം. കോവിഡും നാഡീസംബന്ധമായ തകരാറുകളും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പഠനം. ബന്ധം സാധൂകരിക്കുന്ന 80ഓളം പഠനങ്ങളാണ് യൂറോപ്യന്‍ ജോണല്‍ ഓഫ് എപിലെപ്‌സിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് 600ഓളം രോഗികള്‍ക്ക് ഈ രീതിയില്‍ തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയെന്ന് യു.എസിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസര്‍ സുല്‍ഫി ഹനീഫ് പറഞ്ഞു. നേരത്തേയും പഠനം നടത്തിയിരുന്നുവെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ പരിശോധനയില്‍ […]

ഇ-സഞ്ജീവനി സേവനങ്ങള്‍ വിപുലീകരിച്ചു

ക്യൂ നില്‍ക്കാതെ, കോവിഡ് പേടിയില്ലാതെ ചികിത്സ തേടാം വീട്ടിലിരുന്ന് ഡോക്ടറെ കാണാം: മരുന്നുകളും പരിശോധനകളും ഇനി സൗജന്യം തിരുവനന്തപുരം: ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമായവ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ ലാബ് പരിശോധനകളും നടത്താവുന്നതാണ്. ഇ-സഞ്ജീവനി കുറിപ്പടികള്‍ക്കെല്ലാം തന്നെ 24 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ. അതിനാല്‍ അന്ന് തന്നെ ആശുപത്രി […]

സംസ്ഥാനത്ത് പുതിയ ആറു ഹോട്ട് സ്‌പോട്ടുകള്‍ കൂടി; പത്ത് പ്രദേശങ്ങളെ ഒഴിവാക്കി നിലവില്‍ 690 ഹോട്ട് സ്‌പോട്ടുകള്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആറ് പ്രദേശങ്ങളെ കൂടി പുതിയതായി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. പത്ത് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 690 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. . കോട്ടയം ജില്ലയിലെ അതിരമ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (16), ഇടുക്കി ജില്ലയിലെ മറയൂര്‍ (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ മുടക്കത്തറ (3, 4, 5, 11, 12, 14, 16), വയനാട് ജില്ലയിലെ കണിയാമ്പറ്റ (സബ് […]

കണ്ടുപഠിക്കണം തായ്‌വാനെ; കോവിഡ് സമ്പര്‍ക്ക കേസില്ലാതെ ഇരുന്നൂറാം ദിനം, റെക്കോര്‍ഡ് നേട്ടം

  • 30th October 2020
  • 0 Comments

ഏറെ തീവ്രമായിരുന്നു പലരാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം വരവ്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുഎസ് തുടങ്ങിയ പല മുന്‍നിര രാജ്യങ്ങളില്‍ പഴയതിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, രാജ്യങ്ങള്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകാനൊരുങ്ങുകയാണ്. അതേസമയം അഭിമാനാര്‍ഹമായ മറ്റൊരു നേട്ടം കുറിച്ചിരിക്കുകയാണ് തായ്‌വാന്‍. പ്രാദേശിക സമ്പര്‍ക്ക കേസുകളില്ലാത്ത ഇരുന്നൂറാം ദിനം എന്ന റെക്കോര്‍ഡ് ആണ് തായ്‌വാന്‍ കൈവരിച്ചത്. വെറും 553 കോവിഡ് കേസുകള്‍ മാത്രമാണ് തായ്‌വാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം ഏഴ്. ഏപ്രില്‍ 12നാണ് തായ്‌വാനില്‍ […]

Local News

ഇന്ന് കുന്ദമംഗലത്ത് 27 പേർക്ക് കോവിഡ്

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാരന്തൂർ എ എം എൽ പിസ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിലാണ്‌ രോഗം സ്ഥിരീകരിച്ചത്.ആന്റിജൻ ടെസ്റ്റ് 175 ഉം ആർ സി പി സി ആർ 50 ഉം ആണ് ഇന്ന് നടത്തിയത്.ഇവയിൽ ആന്റിജൻ ടെസ്റ്റ്ലാണ് 27 പേർക്ക് രോഗം സ്ഥിരീകരിച്ചത്.റീ ടെസ്റ്റ് ചെയ്ത 2 പേരുൾപ്പടെ 29 കേസ് ആണ് റിപ്പോർട്ട് ചെയ്തത്. വാർഡ് തിരിച്ചുള്ള കണക്ക് = 4 -1, 6-1 , 7 -2 ,8 […]

National News

രാജ്യം കൊവിഡ് പോരാട്ടത്തിൽ; രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. 24 മണിക്കൂറിനിടെ 48,648 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 80,88,851 ആയി. 563 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്തെ കൊവിഡ് മരണം 1,12,090 ആയി. 1.50 ശതമാനമാണ് മരണ നിരക്ക്. ഇന്നലെ 57386 പേർ കൂടി രോഗമുക്തി നേടിയെന്നാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. ഇതനുസരിച്ച് രാജ്യത്ത് 73,73,375 പേർ ഇത് വരെ രോഗമുക്തി നേടി. […]

രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി

  • 29th October 2020
  • 0 Comments

കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ അത് രാജ്യത്തെ എല്ലാവര്‍ക്കും വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരും വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടില്ല, ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിതരണത്തിന്റെ രീതി തീരുമാനിക്കാന്‍ ദേശീയതലത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും. രോഗസാധ്യത കൂടുതലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യുക. രാജ്യത്തെമ്പാടുമായി 28000 സംഭരണപോയിന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിലൂടെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും വാക്‌സിന്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സാധിക്കും. വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാനതത്തിലും ജില്ലാതലത്തിലും […]

error: Protected Content !!