National News

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 43,893 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 79,90,322 ആയി. 508 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു. 1,20,010 ആണ് നിലവിൽ രാജ്യത്തെ കൊവിഡ് മരണ സംഖ്യ. 1.50 ശതമാനമാണ് മരണ നിരക്ക്.രോഗമുക്തി നിരക്ക് 90 ശതമാനത്തിൽ തുടരുകയാണ്. 58439 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ […]

National News

രാജ്യത്തെ കൊവിഡ് രോഗികളുടെ പ്രതിദിന വർദ്ധനവിൽ കുറവ് 24 മണിക്കൂറിനിടെ 36,469 പേർക്ക് രോഗം

രാജ്യത്തെ കൊവിഡ് രോഗികളുടെ പ്രതിദിന വർദ്ധനവിൽ വീണ്ടും കുറവ്. 24 മണിക്കൂറിനിടെ 36,469 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79,46,429 ആയി. ഇന്നലെ 488 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 1,19,502 പേർ ഇത് വരെ രോഗം ബാധിച്ച് മരിച്ചുവെന്നാണ് സർക്കാർ കണക്ക്. ഇന്നലെ 63,842 പേർ കൂടി രോഗമുക്തി നേടിയെന്നാണ് സർക്കാർ കണക്ക്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി. നിലവിൽ 6,25,857 പേർ […]

കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: ആരോഗ്യമന്ത്രി

കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കും. കൊവിഡ്ഭേദമായവരിൽ പലർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാൻ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങും. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത് സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് മെഡി.കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിൻ്റെ ജനതിക പഠനം […]

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ്

  • 24th October 2020
  • 0 Comments

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ് സ്ഥിരീകരിച്ചു.ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചത്. ‘ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ എല്ലാ ദിവസവും ഞാന്‍ പ്രവര്‍ത്തനനിരതനായിരുന്നു. ഇപ്പോള്‍ ദൈവ നിശ്ചയ പ്രകാരം കുറച്ച് ഇടവേള എടുക്കാനുള്ള സമയമാണ്. കൊവിഡ് പോസിറ്റീവായി. ഐസൊലേഷനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ചികിത്സയും മരുന്ന് കഴിക്കലും നടക്കുന്നു.’ എന്നാണ് അദ്ദേഹം കുറിച്ചത്. മറ്റൊരു ട്വീറ്റിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്ന ആളുകള്‍ ടെസ്റ്റ് നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. […]

‘ഇന്ത്യയിലെ കൊവിഡ് സ്ഥിതി നിര്‍ണ്ണയിക്കുന്നതില്‍ അടുത്ത മൂന്ന് മാസം നിര്‍ണ്ണായകം’; കേന്ദ്ര ആരോഗ്യമന്ത്രി

  • 24th October 2020
  • 0 Comments

ഇനി വരാനിരിക്കുന്ന മൂന്ന് മാസങ്ങള്‍ രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ജനങ്ങളെല്ലാവരും കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കുകയും പ്രതിരോധ സംവിധാനങ്ങള്‍ പിന്തുടരുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവകാലങ്ങളും ശൈത്യകാലവും ഒരുമിച്ചു വരുന്നതിനാല്‍ വൈറസിന്‍റെ വ്യാപനത്തെ തടയുന്നതില്‍ ഓരോരുത്തരും ജാഗരൂകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നതിന് ഈ കാലത്ത് ജനങ്ങള്‍ കാണിക്കുന്ന ശ്രദ്ധ ഒന്നുമാത്രമായിരിക്കും പ്രതിരോധം തീര്‍ക്കുകയെന്നും മന്ത്രി പറഞ്ഞു. നിലവില്‍ രാജ്യത്തെ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തില്‍ താഴെ […]

Kerala News

‘കോവിഡ് രോഗികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനം’: കെ.സുരേന്ദ്രൻ

  • 23rd October 2020
  • 0 Comments

കേരളത്തില്‍ കോവിഡ് രോഗികളോട് മനുഷ്യത്വരഹിതമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻപറഞ്ഞു. മരണനിരക്ക് കുറഞ്ഞത് തങ്ങളുടെ നേട്ടമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അടിസ്ഥാനരഹിതമായ കാര്യമാണ്. സര്‍ക്കാരിന് ദിശാബോധം നഷ്ടമായിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. തൃശ്ശൂരില്‍ കോവിഡ് രോഗിയായ വയോധികയെ കെട്ടിയിട്ട സംഭവം ഉണ്ടായിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജനറല്‍ ഐ.സി.യുവിലാണ് കോവിഡ് രോഗിയെ ചികിത്സിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. മരിച്ച രോഗിയോട് ആശുപത്രി അധികൃതര്‍ അനാസ്ഥ കാണിച്ചെന്ന് മനസിലായിരിക്കുകയാണ്. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകളില്ല. […]

Local

കുന്ദമംഗലത്ത് ഇന്ന് ആശ്വാസം 10 പേർക്ക് കോവിഡ്

  • 23rd October 2020
  • 0 Comments

കുന്ദമംഗലത്ത് ഇന്ന് നടന്ന കോവിഡ് പരിശോധനയിൽ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ ടെസ്റ്റ് ലാണ് 13 പേർക്ക് രോഗം സ്ഥിരീകരിച്ചത്. റീ ടെസ്റ്റ് നടത്തിയ 2 പേർക്കും പോസറ്റീവ് ആയി.കോർപറേഷൻ പരിതയിൽ 1 ആണ് റിപ്പോർട്ട് ചെയ്തത് .മൊത്തമായി 118 ആന്റിജൻ ടെസ്റ്റ് ആണ് നടന്നത് .ആർ ടി പി സി ആർ ടെസ്റ്റ് 42 ഉം നടന്നു.മൊത്തമായി 160 ടെസ്റ്റ് ഇന്ന് നടന്നു. വാർഡ് തലത്തിൽ കണക്കുകൾ 7 -3, 12 -1 ,14 […]

Kerala News

കേരളത്തിന്റെ കൊവിഡ് പ്രതിരോധം മികച്ച രീതിയിലെന്ന് രാഹുല്‍ ഗാന്ധി

  • 20th October 2020
  • 0 Comments

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് എം. പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി. കൊവിഡിനെതിരെ പോരാടുന്നതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. രാജ്യം കൊവിഡിനെതിരെ ഒരുമിച്ചാണ് പോരാടുന്നത്. അതിന് ഒരു ഭാഗം മാത്രം നോക്കി കുറ്റം പറയുന്നത് ശരിയായ നടപടിയല്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.രളത്തിലും വയനാട്ടിലും കൊവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. […]

Kerala

കുന്ദമംഗലത്ത് ഇന്ന് 27 പേർക്ക് കൂടി കോവിഡ്

  • 18th October 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലത്ത് ഇന്ന് 27 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം കുന്ദമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു അറിയിച്ചു. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് കഴിഞ്ഞ ദിവസം നടത്തിയ ആർ ടി പി സി ആർ പരിശോധനയിൽ 13 പേർക്കും സ്വകാര്യ ആശുപത്രികളിൽ നിന്നും കോവിഡ് പരിശോധന നടത്തിയ 14 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാരന്തൂർ എ എം എൽ […]

Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 976 പേർക്ക് കോവിഡ്

  • 18th October 2020
  • 0 Comments

ജില്ലയില്‍ 976 പേര്‍ക്ക് കോവിഡ് രോഗമുക്തി 1193 ജില്ലയില്‍ ഇന്ന് 976 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കാണ് പോസിറ്റീവായത്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 944 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7331 പേരെ പരിശോധനക്ക് വിധേയരാക്കി. 13.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10962 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ […]

error: Protected Content !!