National News

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 43,893 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 79,90,322 ആയി. 508 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു. 1,20,010 ആണ് നിലവിൽ രാജ്യത്തെ കൊവിഡ് മരണ സംഖ്യ. 1.50 ശതമാനമാണ് മരണ നിരക്ക്.രോഗമുക്തി നിരക്ക് 90 ശതമാനത്തിൽ തുടരുകയാണ്. 58439 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 7259509 ആയി. 610803 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 90.85 ശതമാനമാണ് രോഗമുക്തി നിരക്ക്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!