സംസ്ഥാനത്ത് കൊവിഡ് വ്യാപന തീവ്രത കുറയുന്നു; രോഗം ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കുറയുന്നുവെന്ന് കണക്കുകൾ
സംസ്ഥാനത്ത് കൊവിഡ് ബാധിതരാകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകള്‍. വ്യക്തിഗത സുരക്ഷ ഉപകരണങ്ങളടക്കം എത്തിച്ച് പ്രതിരോധം ശക്തമാക്കിയതാണ് ഗുണകരമായത്. സംസ്ഥാനത്ത് കൊവിഡ് വ്യാപന തീവ്രത കുറയുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.ശുഭകരമായ കണക്കുകളാണ് പുറത്തുവരുന്നത്. രോഗ ബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണവും ടിപിആറും കുറഞ്ഞു. 19,171 കൊവിഡ് രോഗികൾ ഉണ്ടായിരുന്ന ജൂലൈ മാസത്തിൽ 3.6 ശതമാനം ആരോഗ്യ പ്രവര്‍ത്തകരാണ് രോഗ ബാധിതരായത്. 51,771 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഓഗസ്റ്റില്‍ അത് 3.1 ശതമാനമായി കുറഞ്ഞു. 120721 പേര്‍ രോഗ ബാധിതരായ […]