രാജസ്ഥാന്‍ ബി.ജെ.പി വനിതാ എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചു

  • 30th November 2020
  • 0 Comments

രാജസ്ഥാൻ ബി.ജെ.പി മുതിര്‍ന്ന നേതാവും രാജ്‌സമന്ദ് എം.എല്‍.എയുമായ കിരണ്‍ മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു.ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുര്‍ഗോണിലെ മെദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. രാജ്‌സമന്ദില്‍ നിന്നും മൂന്ന് തവണ എം.എല്‍.എയായ വ്യക്തിയാണ് കിരണ്‍ മഹേശ്വരി.ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, അസംബ്ലി സ്പീക്കര്‍ സി.പി ജോഷി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ തുടങ്ങിയ നേതാക്കള്‍ ഇവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു.ബി.ജെ.പി നേതാവും […]

കുന്ദമംഗലത്ത് ഇന്ന് 13 പേർക്ക് കോവിഡ്

  • 27th November 2020
  • 0 Comments

കുന്ദമംഗലത്ത് ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാരന്തൂർ എഎംഎൽ പി സ്കൂളിൽ വെച്ച് നടന്ന ആന്റിജൻ പരിശോധനയിലാണ് 13 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 87 ആ ർ ടി പി സി ആർ ടെസ്റ്റും,100 ആന്റിജൻ ടെസ്റ്റും ആയി ആകെ 187 ടെസ്റ്റ് ആണ് മൊത്തമായി നടന്നത്,കുന്ദമംഗലം ഗ്രാമ പഞ്ചായത്തിനു പുറമെ പുതുപ്പാടി ഗ്രാമ പഞ്ചായത്തിലും ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അങ്ങനെ ആകെ പോസറ്റീവ് കേസ് 14 ആണ്. വാർഡ് തിരിച്ചുള്ള കണക്ക് =2 -1 , […]

രാജ്യത്ത്​ 24 മണിക്കൂറിനിടെ 43,082 പേർക്ക് കോവിഡ്​

  • 27th November 2020
  • 0 Comments

രാജ്യത്ത്​ 24 മണിക്കൂറിനിടെ 43,082 പേർക്ക് കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,09,788 ആയി ഉയർന്നു. 492 പേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു.ഇതോടെ ആകെ മരണം 1,35,715 ആയി ഉയർന്നു. നിലവിൽ 4,55,555 പേരാണ്​ ചികിൽസയിലുള്ളത്​. 87,18,517പേർ ഇതുവരെ രോഗമുക്​തി നേടി. 39,379 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്​തി നേടിയത്​. തുടർച്ചയായ 20ാം ദിവസമാണ്​ കോവിഡ്​ രോഗികളുടെ എണ്ണം 50,000ത്തിനും താഴെയാകുന്നത്​.അതേസമയം, കോവിഡ്​ വാക്​സിൻ പരീക്ഷണങ്ങളിലും ഇന്ത്യ അതിവേഗം മുന്നോട്ട്​ […]

ജില്ലയില്‍ 23303 പേര്‍ നിരീക്ഷണത്തില്‍

  • 25th November 2020
  • 0 Comments

പുതുതായി വന്ന 761 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23303 പേര്‍ നിരീക്ഷണത്തില്‍.ഇതുവരെ 1,66,885 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 187 പേര്‍ ഉള്‍പ്പെടെ 1684 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 6253 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7,57,203 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,54,105 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,89,612 എണ്ണം നെഗറ്റീവാണ്. പിതുതായി വന്ന 391 പേര്‍ ഉള്‍പ്പെടെ ആകെ 7132 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.ഇതില്‍ 341 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ […]

രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും;

  • 25th November 2020
  • 0 Comments

കേരളത്തിൽ രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. ശനിയാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന അവധി പിൻവലിച്ചു.. ശനിയാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന അവധി പിൻവലിച്ചതായി ബാങ്കേഴ്‌സ് സമിതി അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നടപടി.നേരത്തേ കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിലാണ് എല്ലാ ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നത്. മുൻപത്തെ പോലെ രണ്ടും നാലും ശനിയാഴ്ചകളിൽ മാത്രമായിരിക്കും ഇനി ബാങ്കുകൾക്ക് അവധി ഉണ്ടായിരിക്കുക

കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ നിയമം,സർക്കർ വിജഞാപനം പുറത്തിറക്കി

  • 20th November 2020
  • 0 Comments

കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ടുചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. ഇത് സംബന്ധിച്ച സർക്കർ വിജഞാപനം പുറത്തിറക്കി. വൈകിട്ട് അഞ്ചു മുതൽ ആറുവരെയുള്ള ഒരു മണിക്കൂർ ഇതിന് പ്രത്യേക സൗകര്യമൊരുക്കും. കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക സമയം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. കൊവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാൽ ബാലറ്റിന് അപേക്ഷിക്കാൻ സാധിക്കും. അതിന് ശേഷം കൊവിഡ് ബാധിക്കുന്നവർക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് […]

സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല

  • 19th November 2020
  • 0 Comments

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. നിലവിലെ സാഹചര്യം പരിഗണിച്ച് തീയേറ്ററുകൾ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാവും ഉചിതമെന്ന സർക്കാർ നിർദേശത്തോട് ചലച്ചിത്ര സംഘടനകളും യോജിക്കുകയായിരുന്നു. അതേസമയം തീയേറ്ററുകൾ തുറക്കുന്നതിന് മുമ്പ് വിനോദ നികുതി ഇളവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ചലച്ചിത്ര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. സിനിമ തീയേറ്ററുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തുറക്കുവാൻ നേരത്തെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. […]

കൊവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സയ്ക്ക് അനുമതി സർക്കാർ ഉത്തരവ് പുറത്തിറക്കി

  • 19th November 2020
  • 0 Comments

കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സയാകാം.രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് സർക്കാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിത്സ നൽകാവൂ എന്ന് ഉത്തരവിലുണ്ട്. താത്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സനൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ അലോപ്പതി ഡോക്ടർമാരുടെ എതിർപ്പ് മൂലം നിർദേശം സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയിരുന്നില്ല. ആവശ്യമുള്ളവർ തൊട്ടടുത്ത സർക്കാർ, ആയുർവേദ ഡിസ്‌പെൻസറി അല്ലെങ്കിൽ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു.

30 മിനിറ്റിനുള്ളില്‍ ഫലം; കോവിഡ് പരിശോധന സ്വയം നടത്താന്‍ കിറ്റ്

  • 18th November 2020
  • 0 Comments

സ്വയം കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയുന്ന കിറ്റിന് അമേരിക്ക അംഗീകാരം നല്‍കി. യുഎസ് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് കിറ്റിന് അനുമതി നല്‍കിയത്. 30 മിനിറ്റിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് പ്രത്യേകത. ലുസിറ ഹെല്‍ത്ത് ആണ് കിറ്റ് വികസിപ്പിച്ചത്. മൂക്കില്‍ നിന്നും സ്വയം സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ കഴിയും വിധത്തിലാണ് കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 14 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കാണ് ഇത്തരത്തില്‍ പരിശോധന നടത്താന്‍ അനുമതിയുള്ളത്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ഇത്തരത്തില്‍ പരിശേധന നടത്താമെന്നും യുഎസ് ഫുഡ് ആന്‍റ് […]

Local News

കുന്ദമംഗലത്ത് ഇന്ന് 16 പേർക്ക് കോവിഡ്

  • 17th November 2020
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാരന്തൂർ എ എം എൽ പി സ്കൂളിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ വാർഡ് 8 ലെ ഒരു റീ ടെസ്റ്റ് ഉൾപ്പടെ 17 ആളുകൾക്കാണ് കുന്ദമംഗലത്ത് രോഗം സ്ഥിരീകരിച്ചത്.ആകെ 24 റീ ടെസ്റ്റ് ഉൾപ്പടെ മൊത്തം 118 ആന്റിജൻ ടെസ്റ്റ് ആണ് നടന്നത്.കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിൽ 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.അകെ കുന്ദമംഗലം കാരന്തൂർ സ്കൂളിൽ വെച്ച് നടന്ന ടെസ്റ്റിൽ മറ്റു പഞ്ചായത്തുൾപ്പടെ 20 പോസറ്റീവ് കേസുകൾ […]

error: Protected Content !!