
പുതുതായി വന്ന 761 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23303 പേര്‍ നിരീക്ഷണത്തില്‍.ഇതുവരെ 1,66,885 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 187 പേര്‍ ഉള്‍പ്പെടെ 1684 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 6253 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7,57,203 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,54,105 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,89,612 എണ്ണം നെഗറ്റീവാണ്. പിതുതായി വന്ന 391 പേര്‍ ഉള്‍പ്പെടെ ആകെ 7132 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.ഇതില്‍ 341 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 6791 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 57139 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

