Health & Fitness information International News

കോവിഡ് ബാധിതരായ മൂന്നിലൊരാള്‍ക്ക് തലച്ചോറിലും നേരിയ തകരാറുകള്‍; പുതിയ പഠനം

Food Safety and the Coronavirus Disease 2019 (COVID-19) | FDA

കോവിഡ് ബാധിതരായ മൂന്നിലൊന്ന് പേര്‍ക്കും തലച്ചോറിന്റെ മുന്‍ഭാഗത്ത് ചെറിയ തോതില്‍ തകരാറുകള്‍ ഉണ്ടാവുന്നതായി പഠനം. കോവിഡും നാഡീസംബന്ധമായ തകരാറുകളും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പഠനം. ബന്ധം സാധൂകരിക്കുന്ന 80ഓളം പഠനങ്ങളാണ് യൂറോപ്യന്‍ ജോണല്‍ ഓഫ് എപിലെപ്‌സിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്

600ഓളം രോഗികള്‍ക്ക് ഈ രീതിയില്‍ തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയെന്ന് യു.എസിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസര്‍ സുല്‍ഫി ഹനീഫ് പറഞ്ഞു. നേരത്തേയും പഠനം നടത്തിയിരുന്നുവെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് ബാധിതരില്‍ അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളുള്ളവര്‍, സംസാരത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍, മയക്കത്തില്‍ നിന്നെഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍ എന്നിവര്‍ക്ക് ഇ.ഇ.ജി. പരിശോധന നടത്തണണെന്നും ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു.

തലച്ചോറിന്റെ മുന്‍ഭാഗങ്ങളില്‍ പ്രതികരണം കുറയുന്നതുപോലുള്ള ലക്ഷണങ്ങളാണ് ഇ.ഇ.ജിയില്‍ പൊതുവില്‍ കാണാന്‍ കഴിയുന്നത്. ഈ അസാധാരണ മാറ്റങ്ങള്‍ തലച്ചോറിലുണ്ടായ ഏതെങ്കിലും രീതിയിലുള്ള തകരാറുകളായി അനുമാനിക്കാം.

മൂക്കിലൂടേയോ വായിലൂടെയോ ആണ് കൊറോണ വൈറസ് ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്. തലച്ചോറിന്റെ മുന്‍ഭാഗം ഈ വൈറസ് പ്രവേശന മേഖലയ്ക്ക് സമീപത്താണ്. അതിനാലാവാം വൈറസ് തലച്ചോറിനെ ഇത്തരത്തില്‍ ബാധിക്കുന്നത്. വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും ഓക്‌സിജന്‍ തോതിലുണ്ടാവുന്ന മാറ്റങ്ങള്‍, കോവിഡ് അനുബന്ധ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും കോവിഡ് പാര്‍ശ്വഫലങ്ങള്‍ എന്നിവയും തലച്ചോറിലെ തകരാറിനെ സ്വാധീനിച്ചേക്കാം.ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രോഗം ബാധിക്കുന്നവരില്‍ മൂന്നിലൊന്ന് സ്ത്രീകളും മൂന്നില്‍ രണ്ട് പുരുഷന്മാരുമാണ്. ഇവരുടെ ശരാശരി പ്രായം 61 ആണെന്നും ഡോ.ഹനീഫ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!