News Sports

യൂസഫ് പത്താന് കോവിഡ്

  • 28th March 2021
  • 0 Comments

ക്രിക്കറ്റ്​ താരം സചിൻ ടെണ്ടുൽക്കറിന്​ കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ വിരമിച്ച ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ്​ പത്താനും രോഗം​ സ്ഥിരീകരിച്ചു. പത്താൻ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. കോവിഡ്​ സ്ഥിരീകരിച്ചതോ​െട താൻ വീട്ടിൽ ക്വാറന്‍റീനിലാണെന്നുംതാനുമായി സമ്പർക്കത്തിലേർ​പ്പെട്ടവർ കോവിഡ്​ ടെസ്റ്റ്​ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് ആവശ്യമായ മുൻകരുതലുകളും ചികിത്സയും സ്വീകരിച്ചിട്ടുണ്ടെന്നും പത്താൻ അറിയിച്ചു. ​.

National News

സച്ചിന് കൊവിഡ്

  • 27th March 2021
  • 0 Comments

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർക്ക് കൊവിഡ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സച്ചിൻ തന്നെയാണ് വിവരം അറിയിച്ചത്. മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും വീട്ടിലെ മറ്റെല്ലാവർക്കും കൊവിഡ് നെഗറ്റീവ് ആണെന്നും സച്ചിൻ കുറിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ഉണ്ട്. ആരോഗ്യപ്രവർത്തക്രുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഇപ്പോൾ സ്വയം വീട്ടിൽ ക്വാറൻ്റീനിലാണ് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

National News

കോവിഡ് വാക്‌സിനേഷൻ മൂന്നാംഘട്ടം ഏപ്രിൽ ഒന്ന് മുതൽ; 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍

  • 23rd March 2021
  • 0 Comments

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടത്തിലേക്ക്. ഏപ്രില്‍ ഒന്നുമുതലാണ് മൂന്നാംഘട്ടം ആരംഭിക്കുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 45 വയസിനു മുകളിലുള്ളവര്‍ക്കാണ് ഏപ്രില്‍ ഒന്നുമുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷനിലെ നിര്‍ണായക ചുവടുവയ്പ്പാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്കും വാക്‌സിന്‍ നല്‍കും.രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ആവശ്യത്തിന് ലഭ്യമാണ്. കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി വിപുലീകരിക്കും. 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിനായി രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി അറിയിച്ചു.

International News

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചു

  • 20th March 2021
  • 0 Comments

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ആരോഗ്യമന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻഖാന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാകിസ്ഥാനില്‍ നടക്കുന്ന ആദ്യ ഘട്ട വാക്‌സിനേഷന്റെ ഭാഗമായാണ് ഇമ്രാന്‍ വ്യാഴാഴ്ച ആദ്യ ഡോസ് സ്വീകരിച്ചത്. ചൈനീസ് വാക്‌സിന്‍ ആണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനില്‍ കോവിഡ് പുതിയ തരംഗം ഉണ്ടാവുന്നതായി സൂചനകളുണ്ട്. ഇതിനെത്തുടര്‍ന്ന് അധികൃതര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ […]

യാത്ര നിയന്ത്രണം; നിലപാട് മയപ്പെടുത്തി കർണാടക

  • 20th March 2021
  • 0 Comments

കേരള- കര്‍ണാടക അതിര്‍ത്തിയിലെ യാത്ര നിയന്ത്രണത്തില്‍ അയവ് വരുത്തി കര്‍ണാടക. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിന്റെ ഭാഗമായി കാസര്‍ഗോഡ് നിന്നുള്ള അതിര്‍ത്തി റോഡുകളില്‍ പരിശോധന കര്‍ശനമാക്കി നിയന്ത്രണമേര്‍പ്പെടുത്താനായിരുന്നു കര്‍ണാടകയുടെ തീരുമാനം. എന്നാല്‍ തലപ്പാടി അതിര്‍ത്തിയില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഉള്ള സംവിധാനം വിപുലപ്പെടുത്തിയിട്ടുണ്ട്. പക്ഷേ യാത്ര നിയന്ത്രണമില്ല. ഫെബ്രുവരിയില്‍ ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെ ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി […]

ജില്ലയിൽ ഇന്ന് 246 പേർക്ക് കോവിഡ്

  • 17th March 2021
  • 0 Comments

ജില്ലയിൽ ഇന്ന് 246 പേർക്ക് കോവിഡ് ജില്ലയില്‍ 246 പേര്‍ക്ക് കോവിഡ് രോഗമുക്തി 371 ജില്ലയില്‍ ഇന്ന് 246 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കും പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 233 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5804 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 371 പേര്‍ […]

ജില്ലയിൽ ഇന്ന് 255 പേർക്ക് കോവിഡ്

  • 13th March 2021
  • 0 Comments

ജില്ലയിൽ 225 പേർക്ക് കോവിഡ് രോഗമുക്തി 330 ജില്ലയിൽ ഇന്ന് 225 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ മൂന്നുപേർക്ക് പോസിറ്റീവായി. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 246 പേർക്കാണ് രോഗം ബാധിച്ചത്. 5817 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 330 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയവർ – 3 കോഴിക്കോട് […]

National News

രാജ്യത്ത് 24 മണിക്കൂറിനിടെ 24,882 പേർക്ക് കോവിഡ്; 140 മരണം

  • 13th March 2021
  • 0 Comments

രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,882 പേർക്ക്​​ രോഗം സ്ഥിരീകരിച്ചു. 140 പേർ രോഗം ബാധിച്ച്​ മരിച്ചു. 19,957 പേർക്ക്​ രോഗമുക്​തിയുണ്ടായി. ഇതോടെ ആകെ രോഗബാധിതരുടെ ​എണ്ണം 1,13,33,728 ആയി ഉയർന്നു. 1,09,73,260 പേർ ഇതുവരെ രോഗമുക്​തി നേടി. 2,02,022 പേരാണ്​ നിലവിൽ കോവിഡ്​ ബാധിച്ച്​ ചികിൽസയിലുള്ളത്​. 1,58,446 ആകെ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തു. മഹാരാഷ്​ട്രയിലാണ്​ രോഗികളിൽ ഭൂരിപക്ഷവും. 15000ത്തോളം പേർക്കാണ്​ മഹാരാഷ്​ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ […]

National News

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം;പനവേലില്‍ നൈറ്റ് കര്‍ഫ്യു

  • 12th March 2021
  • 0 Comments

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പനവേലില്‍ നൈറ്റ് കര്‍ഫ്യു ഏർപ്പെടുത്തി. കോളേജുകൾ അടച്ചു.സര്‍ക്കാര്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. മാര്‍ച്ച് 22 വരെയാണ് നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.രാത്രി 11 മണി മുതല്‍ രാവിലെ 5 മണിവരെയാണ് കര്‍ഫ്യു. ബോര്‍ഡ് എക്‌സാമുകള്‍ അടുത്തതിനാല്‍ 10, 12 ക്ലാസുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കാണ് അവധി. മാര്‍ച്ച് 22 വരെ വിവാഹ ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ട്.ഈ കാലയളവില്‍ വിവാഹങ്ങള്‍ തീരുമാനിച്ചവര്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. മാര്‍ച്ച് 22 […]

Health & Fitness

ജീവനക്കാർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കി സ്റ്റാർകെയർ ഹോസ്പിറ്റൽ മാതൃകയായി

  • 10th March 2021
  • 0 Comments

ജീവനക്കാർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കി സ്റ്റാർകെയർ ഹോസ്പിറ്റൽ മാതൃകയായി കോഴിക്കോട്: ഡോക്ടർമാർ, സ്ഥിര ജീവനക്കാർ, ട്രെയിനികൾ, കരാർ ജീവനക്കാർ ഉൾപ്പടെ സ്റ്റാർകെയർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിനേഷൻ ലഭ്യമാക്കി സ്റ്റാർകെയർ മാനേജ്മെന്റ് മാതൃകയായി. ഇവർക്കുള്ള രജിസ്ട്രേഷനും തൽസമയം നടത്തപ്പെട്ടു. ഗവ. അംഗീകൃത കോവിഷീൽഡ് വാക്സിന്റെ 0.5 മി.ലി വീതമുള്ള രണ്ടു ഡോസുകളിൽ ആദ്യത്തേത് ഫെബ്രുവരി ആദ്യവാരം വിതരണം ചെയ്യപ്പെട്ടിരുന്നു. രണ്ടാംഘട്ട വാക്സിന്റെ വിതരണം സ്റ്റാർകെയറിൽ മാർച്ച് 10 മുതൽ ആരംഭിച്ചിരിക്കുകയാണ്. ഈ ഡോസും […]

error: Protected Content !!