പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാന് ആരോഗ്യമന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻഖാന് വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന് പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പാകിസ്ഥാനില്‍ നടക്കുന്ന ആദ്യ ഘട്ട വാക്സിനേഷന്റെ ഭാഗമായാണ് ഇമ്രാന് വ്യാഴാഴ്ച ആദ്യ ഡോസ് സ്വീകരിച്ചത്. ചൈനീസ് വാക്സിന് ആണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാനില്‍ കോവിഡ് പുതിയ തരംഗം ഉണ്ടാവുന്നതായി സൂചനകളുണ്ട്. ഇതിനെത്തുടര്‍ന്ന് അധികൃതര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്ന്, വാക്സിന് സ്വീകരിച്ചത് അറിയിച്ചുകൊണ്ടു ഇമ്രാന് ട്വീറ്റ് ചെയ്തിരുന്നു.