Kerala News

കോവിഡ്; വരും ദിവസങ്ങളിൽ വളരയേറെ ശ്രദ്ധ വേണം; കെ കെ ശൈലജ

  • 7th April 2021
  • 0 Comments

കൊവിഡിന്റെ കാര്യത്തിൽ വരുന്ന ദിവസങ്ങളിൽ വളരയേറെ ശ്രദ്ധിക്കണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വീണ്ടും അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്ന് അറിയിച്ചു. കൂട്ടായ്മകൾ പരമാവധി കുറയ്ക്കുകയാണ് വേണ്ടതെന്നുംലോക്ഡൗണ്‍ പ്രായോഗികമല്ലെന്നും ആരോഗ്യമന്ത്രി പറയുന്നു. ചെറിയ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് പോകണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു

National News

ഒറ്റയ്ക്കാണെങ്കിലും കാറില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധം; ഡല്‍ഹി ഹൈക്കോടതി

  • 7th April 2021
  • 0 Comments

ഒറ്റയ്ക്ക് കാറില്‍ യാത്ര ചെയ്യുകയാണ് എങ്കിലും മാസ്‌ക് നിര്‍ബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി. കാര്‍ പൊതുസ്ഥലമായാണ് പരിഗണിക്കുന്നത് എന്നും കോടതി വ്യക്തമാക്കി. കാറില്‍ ഒറ്റയ്ക്കാണ് എങ്കിലും മാസ്‌ക് ധരിക്കുന്നതിന് എന്തിനാണ് എതിര്‍പ്പ്. അത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്’ – എന്നാണ് ജഡ്ജ് പറഞ്ഞത്.ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റേതാണ് ഉത്തരവ്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.

Entertainment News

അക്ഷയ് കുമാറിന് കോവിഡ്

  • 4th April 2021
  • 0 Comments

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു.. പുതിയ ചിത്രമായ രാം സേതുവിന്റെ ചിത്രീകരണ തിരക്കുകള്‍ക്കിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണെന്നും ചികിത്സ തേടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. താനുമായി കോണ്‍ടാക്ട് ഉള്ളവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു

Kerala News

രാജ്യത്തെ രണ്ടാം കോവിഡ് തരംഗം ഗൗരവമായി എടുക്കണം; മുഖ്യമന്ത്രി

  • 3rd April 2021
  • 0 Comments

രാജ്യത്തെ രണ്ടാം കൊവിഡ് തരംഗം ഗൗരവമായി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനിതക വ്യതിയാനമുള്ള വൈറസുകളുടെ സന്നിധ്യം മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം വൈറസ് ഇവിടെ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷന് എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Entertainment News

കോവിഡ്; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആശുപത്രിയില്‍

  • 2nd April 2021
  • 0 Comments

കോവിഡ് ബാധിതനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആശുപത്രിയില്‍. വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായിആശുപത്രിയിലേക്ക് മാറിയെന്ന് സച്ചിന്‍ പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് ജയത്തിന്റെ 10ാം വാര്‍ഷികത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും, തന്റെ സഹതാരങ്ങളായിരുന്നവര്‍ക്കും ആശംസ നേര്‍ന്ന ട്വീറ്റിലാണ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സച്ചിന്‍ പറയുന്നത്. നിങ്ങളുടെ എല്ലാ ആശംസയ്ക്കും പ്രാര്‍ഥനയ്ക്കും നന്ദി. മുന്‍കരുതലിന്റേയും വിദഗ്ധരുടെ നിര്‍ദേശത്തേയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറി. ഏതാനും ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് തിരിച്ചെത്താനാവും. എല്ലാവരും സുരക്ഷിതമായി കരുതലോടെയിരിക്കുക, സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

Kerala News

കൊച്ചിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കോവിഡ്

  • 1st April 2021
  • 0 Comments

കൊച്ചിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ കൊച്ചി മേയറുമായ ടോണി ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.നിയമസഭാ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വര്‍ധിച്ചുവരുന്ന കോവിഡ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഭീഷണിയാകുന്നു തന്റെ അഭാവത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി തുടരണമെന്നും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി ഒരേമനസ്സോടെ എ്രവര്‍ത്തിക്കണമെന്നും ടോണി ആവശ്യപ്പെട്ടു. ഈ അവസ്ഥയില്‍ നിന്ന് നാം വേഗം തിരിച്ചുകയറുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ എല്‍.ഡി.എഫ് സ്ഥാര്‍ത്ഥി കെ.ഐ ആന്റണിയും കോവിഡിന്റെ പിടിയിലാണ്. യു.ഡി.എഫ് സ്്ഥാനാര്‍ത്ഥി പി.ജെ ജോസഫ് കോവിഡ് മുക്തനായി […]

Kerala News

നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ നാളെമുതല്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു;

  • 31st March 2021
  • 0 Comments

സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ നാളെ മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനെടുക്കാന്‍ എത്തുന്നതാണ് നല്ലത്. 45 വയസ് കഴിഞ്ഞവര്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. www.cowin.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്. സംസ്ഥാനത്ത് 9,51,500 ഡോസ് വാക്സിനുകള്‍ കൂടി എത്തുന്നതാണ്. […]

സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

  • 30th March 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് […]

National News

നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ളയ്ക്ക് കൊവിഡ്

  • 30th March 2021
  • 0 Comments

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫറൂഖ് അബ്ദുള്ളയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പിതാവിന് കൊവിഡ് സ്ഥിരീകരിച്ചെന്നും ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായതെന്നും ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. താനും മറ്റ് കുടുംബാംഗങ്ങളും ക്വാറന്റീനിൽ പ്രവേശിക്കും. തങ്ങളുമായി അടുത്തിടപഴകിയവരോട് മുൻ കരുതൽ നടപടി സ്വീകരിക്കാനും ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

National News

കോവിഡ് ജാഗ്രത കൈവിടരുത്’; നരേന്ദ്ര മോദി

  • 28th March 2021
  • 0 Comments

കൊവിഡ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ. കഴിഞ്ഞവർഷം ഇതേ സമയം കൊവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് രാജ്യം ചിന്തിച്ചു. ഇപ്പോൾ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യം നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ വർഷം ഇതേ മാസമാണ് രാജ്യം ആദ്യമായി ജനത കർഫ്യുവിനെ കുറിച്ച് കേൾക്കുന്നത്. ജനത കർഫ്യു അച്ചടക്കത്തിന്റെ ഉദാഹരണമായി മാറിയെന്നും, തലമുറകൾ ഇക്കാര്യമോർത്ത് അഭിമാനിക്കുമെന്നും. പ്രതിമാസ റെഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു

error: Protected Content !!