Kerala News

സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡ്

  • 10th April 2021
  • 0 Comments

സ്പീക്കർപി ശ്രീരാമകൃഷ്ണന് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കംപുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Kerala News

കൊവിഡ് രണ്ടാം തരംഗം;നിയന്ത്രണങ്ങൾ കടുപ്പിച്ച് കോഴിക്കോട്

  • 10th April 2021
  • 0 Comments

കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണം ശക്തമാക്കുന്നു. വിവാഹ, മരണ ചടങ്ങുകളില്‍ നൂറുപേരില്‍ കൂടുതല്‍ പാടില്ല. എല്ലാ പൊതുയോഗങ്ങള്‍ക്കും രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തി. ടൂറിസം കേന്ദ്രങ്ങളിലടക്കം നിയന്ത്രണം കര്‍ശനമാക്കും.ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നത് കോഴിക്കോട്, എറണാകുളം ജില്ലകളിലാണ്.കോഴിക്കോട് ബീച്ച്, മിഠായിത്തെരുവ് അടക്കം പൊതുസ്ഥലങ്ങളിലും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് അറുപത് വയസിന് മുകളിൽ പ്രായമുള്ള മുതിര്‍ന്ന പൗരൻമാര്‍ക്കും പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും പ്രവേശനമുണ്ടായിരിക്കില്ല. […]

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചു

  • 10th April 2021
  • 0 Comments

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍എസ്എസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 രോഗ ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് അദ്ദേഹത്തെ പരിശോധിച്ചത്. മോഹന്‍ ഭാഗവതിനെ നാഗ്പൂരിലെ കിങ്‌സ് വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് ഏഴിന് ഇദ്ദേഹം കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

National News

കൊവിഡ് മാര്‍ഗരേഖ കൃത്യമായി പാലിക്കാന്‍ ദേശീയ- സംസ്ഥാന പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

  • 10th April 2021
  • 0 Comments

കൊവിഡ് മാര്‍ഗരേഖ കൃത്യമായി പാലിക്കാന്‍ ദേശീയ- സംസ്ഥാന പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. വേദിയില്‍ രാഷ്ട്രീയ നേതാക്കള്‍ മാസ്‌ക് ധരിക്കുന്നത് അടക്കം പാലിക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. വീഴ്ച വരുത്തുന്ന സ്ഥാനാര്‍ത്ഥികള്‍, നേതാക്കള്‍, സ്റ്റാര്‍ പ്രചാരകര്‍ എന്നിവരെ വിലക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പൊതുയോഗങ്ങളും റാലികളും വിലക്കാന്‍ മടിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചു.

National News

ഡൽഹി എയിംസിൽ കൊവിഡ് വ്യാപനം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

  • 9th April 2021
  • 0 Comments

ഡൽഹി എയിംസിൽ കൊവിഡ് വ്യാപനം. എയിംസിലെ 35 ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ ഡൽഹി ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു. ഇതിൽ 32 പേർ നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ നിരീക്ഷണത്തിലാണ്. 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കിടെയാണ് ഡോക്ടർമാർക്ക് കൊവിഡ് ബാധയേൽക്കുന്നത്. ഡോക്ടർമാർക്കെല്ലാം രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടിയന്തര യോഗം വിളിച്ചു. ഗംഗാറാം ആശുപത്രി അധികൃതരുമായാണ് മുഖ്യമന്ത്രി യോഗം ചേരുന്നത്. ഡോക്ടർമാർക്കിടയിലെ രോഗവ്യാപനത്തെ […]

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

  • 9th April 2021
  • 0 Comments

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. മെമു, പുനലൂർ- ഗുരുവായൂർ ട്രെയിനുകൾ ഒഴിച്ചുള്ള ട്രെയിനുകളിൽ റിസർവേഷനില്ലാതെ യാത്ര അനുവദിക്കില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കും. പ്ലാറ്റ്ഫോം ടിക്കറ്റ് നൽകില്ല. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും. ടി.ടി.ഇമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും തിരക്കെന്ന തരത്തിൽ പ്രചരിക്കുന്ന […]

Kerala News

സംസ്ഥാനത്ത് വാക്സിൻ ക്ഷാമമില്ല; വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കും

  • 9th April 2021
  • 0 Comments

കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ വാക്സനേഷന്‍ പ്രക്രിയ വേഗത്തിലാക്കുമെന്ന ആരോഗ്യവകുപ്പ് അറിയിച്ചു. വരുന്ന ഒരാഴ്ചക്കുള്ളില്‍ അര്‍ഹരായ പരമാവധി ആളുകള്‍ക്ക് ആദ്യഡോസ് വാക്സിന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ തുടരും. അതേസമയം മറ്റ് സംസ്ഥാനങ്ങളിലേതുപോലെയുള്ള വാക്സിന്‍ ക്ഷാമം സംസ്ഥാനത്ത് നിലവിലില്ല. ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്ക് നിലവിലുണ്ട്. ഏപ്രില്‍ 20 ന് അടുത്ത ബാച്ച് വാക്സിന്‍ എത്തും. അതോടുകൂടി കൂടുതല്‍ ആളുകള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ സാധിക്കും. കഴിഞ്ഞ തവണ 13 ലക്ഷം വാക്സിന്‍ ഡോസുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്. വാക്സിന്‍ സ്വീകരിച്ചിട്ടും […]

Kerala News

കോവിഡ് രണ്ടാം തരംഗം; ആശങ്കയിൽ കേരളം; പ്രതിദിനം പതിനായിരത്തിന് മുകളിൽ രോഗികൾ ഉണ്ടായേക്കാം

  • 9th April 2021
  • 0 Comments

കൊവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കയിൽ കേരളം. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം പതിനായിരത്തിന് മുകളിൽ പോയേക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. അടുത്ത മൂന്നാഴ്‌ച കേരളത്തെ സംബന്ധിച്ച് നിർണായക ദിവസങ്ങളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുമെന്ന് ആശങ്കയുണ്ട്. ഇന്നലെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4553 പേർക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നിട്ടുണ്ട്. ഇന്നലെ 6.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ചുശതമാനത്തിന് മുകളിൽ പോകുന്നത് രോഗവ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്. രോഗ പകർച്ച ഒഴിവാക്കുന്നതിന്റെ […]

National News

കോവിഡ് വ്യാപനം; നിയന്ത്രണം കർശനമാക്കി തമിഴ്നാട്

  • 8th April 2021
  • 0 Comments

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതുപ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും തമിഴ്നാട്ടിലെത്തുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഉത്സവങ്ങള്‍ക്കും ആഘോഷപരിപാടികള്‍ക്കും വിലക്കുണ്ട്. വിവാഹങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം നൂറായും മരണാനന്തര ചടങ്ങുകളിലേത് അമ്പതായും നിശ്ചയിച്ചു.സിനിമ തിയറ്ററുകളില്‍ പകുതി സീറ്റില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കൂ. മാളുകളിലെ തിയറ്ററുകള്‍ക്കും ഇത് ബാധകമാണ്. ക്ലബ്ബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം എന്നിവിടങ്ങളിലും അമ്പത് ശതമാനം ആളുകള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ. ഇന്‍ഡോര്‍ വേദികളില്‍ […]

International News

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസീലൻഡ്

  • 8th April 2021
  • 0 Comments

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ന്യൂസീലൻഡ് ഭരണകൂടം. ഇന്ത്യയിലെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച മുതലാണ് വിലക്ക് നിലവിൽ വരിക.രണ്ടാഴ്ചത്തേക്കാണ് വിലക്ക്. ഏപ്രിൽ 11 മുതൽ 28 വരെ ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്ന ന്യൂസീലൻഡ് പൗരന്മാർ ഉൾപ്പെടെയുള്ളവർക്ക് വിലക്ക് ബാധകമാവും. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനാണ് വിവരം അറിയിച്ചത്. ചൊവ്വാഴ്ച ന്യൂസീലൻഡിൽ 23 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 17 എണ്ണവും ഇന്ത്യയിൽ നിന്നെത്തിയവരിലാണ് റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്നാണ് […]

error: Protected Content !!