Kerala News

ശ്രീചിത്ര ആശുപത്രിയിൽ കോവിഡ് വ്യാപനം

  • 19th April 2021
  • 0 Comments

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കൊവിഡ് വ്യാപനം. ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് .രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്തും. കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ , സംസ്ഥാനത്തെ ആശുപത്രികളിലും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.തീവ്ര പരിചരണ വിഭാഗങ്ങളിൽ കിടക്കകൾ സജ്ജമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് .

National News

രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം: സോണിയ ഗാന്ധി

  • 17th April 2021
  • 0 Comments

സംഘടന രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളെയും മരുന്നുകളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും ദരിദ്ര വിഭാഗങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.പ്രതിസന്ധി മുന്‍കൂട്ടിക്കാണുന്നതിലും പ്രതിരോധിക്കുന്നതിലും മോദി സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായി. രാജ്യത്ത് രോഗബാധ നിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ കയറ്റുമതി തടയേണ്ടതാണെന്ന് സോണിയ ഗാന്ധി പറഞ്ഞു .

കുംഭമേള അവസാനിപ്പിക്കാൻ സമയമായി; പ്രതീകാത്മകമായി നടത്താൻ നിർദേശം നൽകി പ്രധാന മന്ത്രി

  • 17th April 2021
  • 0 Comments

കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കുംഭമേള പ്രതീകാത്മകമായി നടത്താൻ പ്രധാനമന്ത്രി നിർദേശം നൽകി. കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കുംഭമേള ചുരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസി സമൂഹം രംഗത്തെത്തിയിരുന്നു. എന്നാൽ കുംഭമേള തുടരുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി. ഇതോടെ കുംഭമേള നടത്തിപ്പിൽ അനിശ്ചിതത്വം ഉയർന്നിരുന്നു. കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് […]

Local News

കോവിഡ് വ്യാപനം; നാൽപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവരും വാക്സിനേഷൻ സ്വീകരിക്കണമെന്ന് ലിജി പുൽക്കുന്നുമ്മൽ

  • 15th April 2021
  • 0 Comments

നമ്മുടെ നാട്ടിലൊക്കെ കോവിഡ്-19 മഹാമാരി ശക്തമായി പടരുന്ന സാഹചര്യത്തിൽ, 45 വയസ്സിനു മുകളിലുള്ള എല്ലാവരും ആരോഗ്യ കേന്ദ്രങ്ങളിൽ വന്നു വാക്സിനേഷൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മാത്രമല്ല അല്പമെങ്കിലും ലക്ഷണം തോന്നുന്നവർ ടെസ്റ്റിന് വിധേയരാവുകയും പോസിറ്റീവ് ആണെങ്കിൽ കൃത്യമായ quarantine പാലിക്കുകയും ചെയ്യുക. വെറും ജലദോഷപ്പനി ആണ് എന്നുള്ള തരത്തിലുള്ള പ്രചരണങ്ങളിൽ വീണുപോകരുത് കാരണം ചിലർക്ക് ഈ അസുഖം വരുന്ന സമയത്ത് അതി ഗുരുതരമായ രീതിയിൽ ന്യൂമോണിയ ബാധിക്കുകയും മരണ കാരണമാവുകയും ചെയ്യുന്നുണ്ട് എന്നുള്ള കാര്യം മറക്കരുത്. ആശുപത്രികൾ നിറയുന്നു… […]

ആൻറിച് നോർക്കിയക്ക് കൊവിഡ്

  • 15th April 2021
  • 0 Comments

ഡൽഹി ക്യാപിറ്റൽസിൻ്റെ ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർക്കിയക്ക് കൊവിഡ്. ഐപിഎലിനു മുന്നോടിയായി ഇന്ത്യയിലെത്തി ക്വാറൻ്റീനിൽ കഴിയവെയാണ് താരത്തിനു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയാണ് ക്വാറൻ്റീൻ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ, കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാൽ വീണ്ടും 10 ദിവസം കൂടി നോർക്കിയ ക്വാറൻ്റീനിൽ കഴിയേണ്ടിവരും. തുടർന്ന് രണ്ട് ടെസ്റ്റുകൾ നെഗറ്റീവായാലേ താരത്തിന് ടീമിനൊപ്പം ചേരാൻ കഴിയൂ

Kerala News

സംസ്ഥാനത്ത് നാളെയും മറ്റന്നാളും രണ്ടരലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തും

  • 15th April 2021
  • 0 Comments

സംസ്ഥാനത്ത് നാളെയും മറ്റന്നാളും രണ്ടരലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ ആണ് തീരുമാനം. കോവിഡ് മുന്നണി പ്രവർത്തകർ, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ എന്നിങ്ങനെ ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്നവർ‌ക്കാണ് ടെസ്റ്റുകൾ നടത്തുന്നത്. ഉയര്‍ന്ന […]

Kerala News

5 ദിവസത്തിനിടെ കുംഭമേളയിൽ പങ്കെടുത്ത 1,300 പേർക്ക് കൊവിഡ്

  • 15th April 2021
  • 0 Comments

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുംഭമേളയിൽ പങ്കെടുത്ത 1,300 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ്-19 കേസുകൾ ആശങ്കയായി തുടരുന്നതിനിടെയാണ് ഹരിദ്വാറിലെ മഹാ കുംഭമേള ഭീഷണിയാകുന്നത്. 14 ലക്ഷം പേർ മൂന്നാമത്തെ ശനി സ്നാൻ ചടങ്ങിൽ പങ്കെടുത്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു .കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പതിനായിരക്കണക്കിനാളുകളാണ് ഗംഗയില്‍ സ്‌നാനം ചെയ്യാനായി ദിനം പ്രതി എത്തുന്നത്. കുംഭമേളയുമായി ബന്ധപ്പെട്ട് ഹരിദ്വാർ ജില്ലയിലെ ചില ഭാഗങ്ങളിൽ 2,167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ […]

National News

ജീവനക്കാരിൽ കോവിഡ് വ്യാപനം രൂക്ഷം; സുപ്രീം കോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

  • 14th April 2021
  • 0 Comments

ജീവനക്കാരിൽ വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോടതിവളപ്പിൽ കൂട്ടംകൂടുന്നത് വിലക്കി. രോഗലക്ഷണങ്ങൾ ഉള്ള ജീവനക്കാരും അഭിഭാഷകരും ആർടി പിസിആർ പരിശോധന നടത്തണം ,പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ കോടതിയിലേക്ക് വരരുത്. , മൂന്ന് പേരിൽ കൂടുതൽ ഒരേസമയം ലിഫ്റ്റ് ഉപയോഗിക്കരുതെന്നും അസിസ്റ്റന്റ് റജിസ്ട്രാർ സർക്കുലർ പുറത്തിറക്കി.

കോവിഡ്​ സുരക്ഷ കാറ്റിൽ പറത്തി കുംഭമേള; ഗംഗയിൽ കുളിച്ച 102 പേർക്ക്​ കോവിഡ്​

  • 13th April 2021
  • 0 Comments

രാജ്യം കോവിഡിന്‍റെ രണ്ടാംവരവിൽ പകച്ചുനിൽക്കവേ സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഹരിദ്വാറിലെ കുഭമേള. മേളയുടെ ഭാഗമായി തിങ്കളാഴ്ച ഗംഗാ നദിയിൽ നടന്ന ഷാഹ സ്​നാനിൽ (രാജകീയ കുളി) പ​ങ്കെടുത്ത 102 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. മാസ്​ക്​ ധരിക്കുകയോ ശാരീരിക അകലം പാലിക്കുകയോ ചെയ്യാതെ 28 ലക്ഷത്തോളം ഭക്​തരാണ്​ ഇതിൽ പ​ങ്കെടുത്തത്​. ഇവരിൽനിന്ന്​ 18,169 പേരെ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ 102 പേർക്ക്​ കോവിഡ്​ കണ്ടെത്തിയത്​. ജനുവരി 14ന്​ ആരംഭിച്ച കുംഭമേള ചടങ്ങുകൾ ഏപ്രിൽ 27നാണ്​ അവസാനിക്കുക. ഇതിനിടയിൽ ദശലക്ഷക്കണക്കിനാളുകൾ പ​ങ്കെടുക്കുന്ന […]

National News

കൊവിഡ് വ്യപനം; കിടക്കകളില്ല; ആശുപത്രിയിൽ രോ​ഗികൾക്ക് ഓക്സിജൻ നൽകുന്നത് വീൽചെയറിൽ ഇരുത്തി

  • 12th April 2021
  • 0 Comments

മഹാരഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ 681 പുതിയ കൊവിഡ് കേസുകളും ഏഴ് മരണങ്ങളുമാണ് നടന്നത്. മഹാരാഷ്ട്രയിലെ ചില ആശുപത്രികളിൽ രോഗികൾക്ക് വേണ്ട കിടക്കകൾ നൽകാൻ പോലും സാധിക്കുന്നില്ല. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് ജില്ലാ ആശുപത്രിയിലെ കൊവിഡ് രോ​ഗികളിൽ പലർക്കും ഓക്സിജൻ നൽകുന്നത് വീൽച്ചെയറുകളിൽ ഇരുത്തിയാണ്. രോ​ഗികളുടെ എണ്ണത്തിനനുസരിച്ച് കിടക്കകൾ ഇല്ലാത്തതാണ് ഇത്തരമൊരു സാഹചര്യത്തിന് ​കാരണം. ആശുപത്രികളിൽ ഉൾക്കൊള്ളാവുന്നതിനുമപ്പുറം രോ​ഗികളാണ് കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നത്. വീൽച്ചെയറിലിരിക്കുന്ന രോ​ഗികൾക്ക് […]

error: Protected Content !!